Saturday, December 24, 2011

അദൃശ്യ അസ്പര്‍ശങ്ങള്‍


ഇട്സ് റിടിക്കുലസ്

നോ...അബ്സല്യൂറ്റ്‌ലി കറക്റ്റ്

"ഏയ്‌, ഗയ്സ് വാട്സ് റോംഗ് വിത്ത്‌ യു?"

ഒറ്റ ഇറുക്കിനു കഴിച്ചുകൊണ്ടിരുന്ന ഗ്ലാസ്‌ കാലിയാക്കി, സിഗരറ്റ് കുത്തിക്കെടുത്തി ചന്ദ്രശേഖര്‍ എണീറ്റു. അയാള്‍ തൊട്ടടുത്തുള്ള ടേബിളില്‍ ഇരുന്നു റമ്മികളി കാണുകയാരിരുന്നു. ഒരു സ്ക്രൂട്ടും തുടര്‍ന്ന് അഞ്ചു ഫുള്ളും കൊടുത്ത് കൊടുത്തു സര്‍വ്വകാല റിക്കോര്‍ഡ്‌ ഇട്ടു നേരത്തെ നേരത്തെ ഔട്ടായി.

അപ്പോഴാണ് ജയകൃഷ്ണനും ഷെറിന്‍കോശിയും തമ്മില്‍ തര്‍ക്കം.

കസേരവലിച്ചു തിരിച്ചിട്ടു ചന്ദ്രശേഖര്‍ ഇരുന്നു.

എന്താ പ്രശ്നം?”

ഏയ്‌ ചുമ്മാതെ, എല്ലാം ഇവന്‍റെ തോന്നല്‍ ആണ്?” ഷെറിന്‍കോശി ചുണ്ട് കോട്ടി.

അല്ല, ഐ കുഡ് റിയലൈസ് ഇറ്റ്‌..... ജയകൃഷ്ണന്‍റെ കണ്ണുകള്‍ ചുവരുകളെ നോക്കി വിദൂരതയില്‍ ഫോക്കസ്‌ ചെയ്തതുപോലെ തോന്നി.

ഷൂട്ട്‌ അറ്റ്‌ പോയിന്റ്‌ ബ്ലാങ്ക്, ഡിയര്‍ ചന്ദ്രശേഖര്‍ പൊതുവേ സ്ത്രൈണത നിറഞ്ഞ ശബ്ദത്തില്‍ കൊഞ്ചിയപ്പോള്‍ അറപ്പോടെ ഷെറിന്‍ കോശി ചിരിച്ചു.

കുറെ നാളുകളായി ഞാന്‍ എന്ത് വിചാരിച്ചാലും ആകസ്മികതപോലെ അത് നടക്കുന്നു

ഹ..ഹ...ഹ.. എനിക്ക് ഒരു ബ്ലൂ ലേബല്‍ ഡബിള്‍ലാര്‍ജ്‌ ഫ്രീയായിത്തരന്‍ ബാര്‍ ഓണറിന് തോന്നാന്‍ വിചാരിക്കെടാചന്ദ്രശേഖര്‍ അട്ടഹസിച്ചു.

ഡോണ്ട് ബി സൊ സില്ലി, നമ്മുടെ ദൈനംദിന ജീവിതത്തില്‍ സാധാരണ നടക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നത് മാത്രം. ഒന്നിനും ഒരു ബുദ്ധിമുട്ടുമില്ലാതെ പോകുന്നു.ജയകൃഷ്ണന്‍റെ ശബ്ദം അല്പം പതറിയിരുന്നു.

ചന്ദ്രശേഖറിന്‍റെ ശബ്ദത്തിനു ഇപ്പോള്‍ ഒരു കൌമാരക്കാരന്‍റെ ഘനം കിട്ടി, “കമോണ്‍ യാര്‍, ടെല്‍ ഇന്‍ ഡീറ്റെയില്‍

ഓഫീസില്‍ ഇന്നലെ ലേറ്റ് ആയിപ്പോയി. ബോസ് ചരിത്രത്തിലാദ്യമായി ലേറ്റ് ആയി വന്നു. ഒരു ദിവസം ഞാന്‍ പെട്ടെന്ന് ഉണര്‍ന്നു, എന്തോ ഒരു ശബ്ദം. ബെഡ് സ്വിച്ച് ഇട്ടു കറന്റില്ല. വെട്ടത്തിന് കൊതിച്ചു. പെട്ടെന്ന് ഒരുമിന്നല്‍,. ഇടിയുടെ ഒച്ച പോലും ഇല്ല. അല്പം തുറന്ന ജനാലയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന പൂച്ച. അതിനടുത്ത് ടോര്‍ച്ച്. പൂച്ചയെ വിരട്ടി ടോര്‍ച്ചുമായി പുറത്തിറങ്ങി. തെളിഞ്ഞ ആകാശം. മഴക്കാറ് എങ്ങുമില്ല. എവിടെ നിന്നാണ് ഈ മിന്നല്‍ എത്തിയത്?”

ചന്ദ്രശേഖര്‍ അയാളുടെ എണ്ണാവുന്ന മീശയിലെ ചില രോമങ്ങളെ ശക്തമായി പിടിച്ചു വലിക്കാന്‍ തുടങ്ങി.

ആശാനെ, ആ മുടിവിട്. മുടിനിഴല്‍ പ്രദേശം ഇപ്പോതന്നെ ഇഷ്ടം പോലെയുണ്ട്. ബാക്കി വട്ടു കൂടെ പോരട്ടെടാ, ജയാ.ഷെറിന്‍കോശിക്ക് പുച്ഛം.

മറ്റൊരു ദിവസം കാര്‍ സ്റ്റാര്‍ട്ട്‌ ആയില്ല. ടാക്സിപിടിക്കാന്‍ ഒന്നര കിലോമീറ്റര്‍ നടക്കണം. ഓഫീസില്‍ ഇന്‍സ്പെക്ഷന്‍. തളര്‍ന്നു നില്‍ക്കുമ്പോള്‍ ബോസ്സിന്‍റെ ഫോണ്‍. വീട്ടില്‍ തന്നെ നില്‍ക്കണം, കാറ് വരുന്നു. ഇന്‍സ്പെക്ഷന്‍ ടീമിനെ എയര്‍ പോര്‍ട്ടീന്നു റിസീവ് ചെയ്യണം.

അത് നേരത്തെ അറിയില്ല.?

ഞാന്‍ അല്ല, വേറൊരു അസിസ്റ്റന്റ്‌ മാനേജറെ അതിനു ഫിക്സ് ചെയ്തതാ. അയാളുടെ അമ്മ അന്ന് രാവിലെഹോസ്പിറ്റലൈസ് ആയി.


മറ്റൊരു ദിവസം രാവിലെ ചായിടാന്‍ നോക്കിയപ്പോള്‍ ഗ്യാസ് ലൈറ്റര്‍ കത്തുന്നില്ല. പുറത്ത് പത്രം വീഴുന്ന ശബ്ദം. നിവര്‍ത്തിനോക്കിയപ്പോള്‍ അതിനുള്ളില്‍ ഒരു തീപ്പെട്ടി.

ഫാര്‍ച്യൂണ്‍ കംസ് ടുഗെതെര്‍, മിസ്സറീസ് വില്‍ ഫാളോ ഇന്‍ ബറ്റാലിയന്‍ എല്ലാപേരും ഒന്നിച്ചു തിരിഞ്ഞു നോക്കി. എക്സ്ഗള്‍ഫ് അനന്തന്‍.

ഗള്‍ഫ്‌ വിട്ട ശേഷം പച്ചപിടിച്ച അപൂര്‍വ്വം ചിലരില്‍ ഒരാള്‍.. എമു വളര്‍ത്തല്‍ വമ്പിച്ച ലാഭമാണെന്നു മനസ്സിലാക്കി വിജയിച്ചയാള്‍ മണലാരണ്യത്തില്‍ കിടന്ന നീണ്ട പതിമൂന്നു വര്‍ഷങ്ങള്‍ അയാള്‍ക്ക് വല്യ സമ്പാദ്യം നല്‍കിയില്ല. കാശ് തീര്‍ന്നു മറ്റൊരു ജോലിയും കിട്ടാതാകുമ്പോള്‍ അയാള്‍ മടങ്ങി പോയ്ക്കൊണ്ടേയിരുന്നു. ഗള്‍ഫില്‍ പോകാന്‍ വിസക്ക് അഞ്ചുപൈസ പലിശയില്‍ പണം തരാന്‍ ദാരിദ്ര്യം പറഞ്ഞു നടക്കുന്ന ബന്ധുക്കള്‍ പോലും തയാറാകും. പെട്ടിക്കട തുടങ്ങി നാട്ടില്‍ ഒതുങ്ങിക്കൂടാന്‍ പത്തായിരം രൂപ പോലും ആരും തരില്ല. അയാള്‍ക്ക് ഗള്‍ഫില്‍ എന്ത് ജോലിയായിരുന്നുവെന്നു ചോദിച്ചാല്‍ ഒരേ ഉത്തരം രണ്ടു പ്രാവശ്യം കിട്ടില്ല. മാക്‌ഡോവല്‍  റമ്മിന് പെഗ്ഗിനു നൂറ്റമ്പത് രൂപ വിലയുള്ള ഈ ക്ലബ്ബില്‍ വരാന്‍ കഴിഞ്ഞത് ഗള്‍ഫ്‌ വിട്ടശേഷം മാത്രം. അയാളുടെ ഷാര്‍പ്പ് അനലൈസേഷനില്‍ എല്ലാവര്‍ക്കും മതിപ്പ്.

ജയകൃഷ്ണന്‍, എനിക്ക് മനസ്സിലാകുന്നു. നമ്മള്‍ എല്ലാപേരും പരിപൂര്‍ണ്ണമായ ജീവിതം ജീവിക്കാന്‍ ആഗ്രഹിക്കുന്നു. പലപ്പോഴും ചെറിയ നിസ്സാഹായതകളില്‍പ്പെടുമ്പോള്‍ ഒരു മിറാക്കലിനായി പ്രാര്‍ത്ഥിക്കും. ആകസ്മികമായി ചിലപ്പോള്‍ അത് സംഭവിക്കും. പക്ഷെ അത് തുടര്‍ന്ന് കൊണ്ടേ ഇരിക്കണമെങ്കില്‍ ഒരു ശക്തിയുടെ പ്രേരണ ആവശ്യമാണ്‌.

ആഗ്നോസ്റ്റിസിസം ഫാളോ ചെയ്യുന്ന ജയകൃഷ്ണന് ഈ പറച്ചില്‍ അരോചകമായി.

ശരിക്കും ഞാന്‍ എക്സ്പീരിയന്‍സ് ചെയ്യുന്നു. കഴിഞ്ഞ ഒരുമാസമായി എന്തും നടക്കുന്നു. ഒരു പരിപൂര്‍ണ്ണ ജീവിതം നയിക്കുന്ന പോലെ തോന്നുന്നു. ബട്ട്‌ ഐ കാന്‍റ് ബിലീവ് ദാറ്റ്‌ സം ഫോഴ്സസ് ആക്ട്സ് ബിഹൈന്‍റ് ദിസ്‌.

മോനെ, നീ നിന്‍റെ അപ്പൂപ്പനെ കണ്ടി..............ഷെറിന്‍കോശിയെ ജയകൃഷ്ണന്‍ തടഞ്ഞു.

ഡോണ്ട് ഒഫന്‍റ് വിത്ത്‌ സച് നാസ്റ്റി ക്വെസ്റ്റ്യന്‍, വെതര്‍ ഐ സൊ മൈ ആന്‍സ്‌സ്റ്റേഴ്സ്. മുത്തശ്ശനെ കണ്ടിട്ടില്ല, അങ്ങനെ ഒരാള്‍ ഉണ്ട്. ആ ഇരുട്ടില്‍ നോക്ക് ഒന്നും കാണുന്നില്ല. അവിടെ മുന്നൂറു കിലോയില്‍ ഒരു കറുത്ത നടക്കുന്ന തലയില്ലാത്ത ഫാതരഹഎന്നാ ഒരു സാധനം ഉണ്ടെന്നു എല്ലാപേരും പറഞ്ഞാല്‍ താന്‍  വിശ്വസിക്കുമോ? കേട്ട കാര്യങ്ങള്‍ നമ്മള്‍ വിശ്വസിക്കാം, വിസ്വസിക്കാതിരിക്കാം. യു സീ, ദ ലോജിക്, ട്രൂത് ആന്‍ഡ്‌ ഹാപ്പനിംഗ്സ് ഹാസ്‌ ടു അനലൈസ്ട് ഓണ്‍ ഇട്സ് മെരിറ്റ്

ചന്ദ്രശേഖര്‍ ഇടയ്ക്കു കയറി ,” ആശാനെ ഇതിനെ ലക്ക്, കോ-ഇന്സിടന്റ്സ് എന്നൊക്കെ പറയാം

ലോട്ടറി അടിക്കുന്നതും ഒരു കോ-ഇന്സിടന്റ് ആണ്. എടുക്കുന്ന നമ്പര്‍,റാഫിളില്‍ വീഴുന്ന നമ്പര്‍..... ഈ ഇന്സിടന്റുകള്‍ ഒന്നാകുമ്പോള്‍, അതിനെ കോ-ഇന്സിടന്റ് എന്ന് പറയുമോ? ലക്ക്, കോ-ഇന്സിടന്റ് ആര്‍ എന്ടയര്‍ലി ഡിഫറന്റ്റ്‌ ഫ്രം മിറാക്കിള്‍.. മിറാക്കിലിനു പിന്നില്‍ ഡിസയര്‍ ഉണ്ട്, അര്‍ജുണ്ട്.... പ്രാര്‍ത്ഥനയുമുണ്ട്.അനന്തന്‍ ഒന്ന് സ്കോര്‍ ചെയ്തു.

നമുക്ക് ഈ പ്രശ്നത്തില്‍ ഇനി എന്ത് ചെയ്യാം?”, ജയകൃഷ്ണന്‍ അനന്തനെ നോക്കി.

നമ്മുടെ അല്ല നിന്‍റെ, പറയെടോ മിഷിറൊട്ടിക്കും പനീര്‍മാസലക്കും ടാലിനുംഷെറിന്‍കോശി മുന്നോട്ടാഞ്ഞു കൈമുട്ടുകള്‍ മേശപ്പുറത്താക്കി.

 ആഹാരം കഴിഞ്ഞു പുറത്തിറങ്ങി.

ഒരു ചട്നിചമന്‍ബാര്‍ കൂടെ ആകാമെന്ന് ജയകൃഷ്ണന്‍. ഷെറിന്‍കോശി കടകംവെട്ടി ഒഴിഞ്ഞു മാറി, “ മക്കളെ, സമയം കറക്റ്റ്‌ പത്ത്. പാന്‍ കോര്‍ണറില്‍ പോകാന്‍ മിനിമം ഫോര്‍ടി മിനിട്സ് ഡ്രൈവിംഗ്. ഏഴു സിഗ്നല്‍. നടക്കില്ല. അവന്‍ റയില്‍വേയുടെ ബുക്കിംഗ് കൌണ്ടര്‍ പോലെയാ. പത്തര ആയാല്‍ ഷട്ടറിടും.

അനന്തനിലെ രമാനുനാജന്‍ ഉണര്‍ന്നു,” ഏഴു സിഗ്നലും നയന്റി മിനിട്സിലാണ് ചേഞ്ചോവര്‍. എല്ലാ സിഗനിലും മുന്നില്‍ കിടക്കുന്ന വണ്ടികളുടെ നീളം കൂടി കണക്കാക്കിയാല്‍ തൊണ്ണൂറിന്‍റെ ആദ്യപാദത്തില്‍ എത്തണം. ഓരോ സിഗ്നലിനിടയിലുള്ള ഡ്രൈവിംഗ് ടൈം നയന്റിയുടെ മള്‍റ്റിപ്പില്സ്.........

എടോ, താന്‍ ഗള്‍ഫില്‍ പത്തു തോറ്റ അറബികളെ കണക്ക് പഠിപ്പിക്കുകയായിരുന്നോ? വണ്ടി വെട്ടിച്ചു ഞാന്‍ വല്ല ഇലക്ട്രിക് പോസ്റ്റിലും ഇടിക്കും.കണക്കിന്‍റെ മൂന്നാം നാളുകാരന്‍ ജയകൃഷ്ണന് കലി കയറി.

ഓരോ സിഗ്നലിലും ഗ്രീന്‍ കാണുമ്പോള്‍ ചന്ദ്രശേഖറും അനന്തനും പരസ്പരം നോക്കി. ഷെറിന്‍ കോശി ഒന്നും ശ്രദ്ദിച്ചില്ല. അഞ്ചു സിഗ്നല്‍ പിന്നിട്ടു. പെട്ടെന്ന് സൈഡിലുള്ള ഒരു ലെയിന്‍ റോഡില്‍ നിന്ന് ഒരു ബൈക്ക്‌ മുന്നില്‍ ക്രോസ് ആയിക്കയറി മുന്നോട്ടു ചീറിപ്പാഞ്ഞു. തൊട്ടു തൊട്ടില്ലെന്നു തോന്നി. അവന്‍ ഒന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ കുതിച്ചു പാഞ്ഞു. 

ഏഴു സിഗ്നലും ഗ്രീന്‍.. ജയകൃഷ്ണനെ യോഗിയെപ്പോലെ ചന്ദ്രശേഖര്‍ നോക്കി.

 സമയം പത്ത് മുപ്പത്തിയഞ്ച്.

കട അടച്ചു കാണണം. അവര്‍ നടന്നു ...

കട അടച്ചിട്ടില്ല. എന്താ ഇന്ന് ലേറ്റ്?

, എന്താന്ന് അറിയില്ല സാര്‍ പത്തുമണിമുതല്‍ മനസ്സിന് എന്തോ സ്വസ്ഥത
ഇല്ലാത്തപോലെ, ഒന്നും ചെയ്യാന്‍ തോന്നുന്നില്ല.

ജയകൃഷ്ണന്‍റെ മുഖത്ത് വല്ല ദിവ്യപ്രകശമുണ്ടോന്നു ചന്ദ്രശേഖറും അനന്തനും സൂക്ഷിച്ചു നോക്കി.
..................................................................................................................................

ഷെറിന്‍ കോശി ഓഫീസ് റൂമിലെ ഹാംഗറില്‍ കോട്ട് തൂക്കിയിട്ടു. ടൈ ഒന്ന് ലൂസാക്കി. മുടി ചീകുമ്പോള്‍ ഇന്റര്‍കോം ശബ്ദിച്ചു.

സാര്‍, വന്‍ മിസ്റ്റര്‍ ചന്ദ്രശേഖര്‍ ഓണ്‍ ലൈന്‍.

കണക്ട് ഇറ്റ്‌

ഡാ, ഞാനും അനന്തനും ലൈനിലുണ്ട്, കോണ്‍ഫറന്‍സ്കോള്‍ ആണ്. ഇന്നലത്തെ കാര്യം വിശ്വസിക്കാനാകുന്നില്ല.

ബുള്‍ ഷിറ്റ്‌...രാവിലെ വേറൊന്നുമില്ലേ?”

കോശി, സ്പെയര്‍ ഫൈവ് മിനിട്സ് ഫോര്‍ മി ഡിയര്‍... ജയകൃഷ്ണന്‍ സ്വയം ഉള്ളുരുകി ആഗ്രഹിച്ചാല്‍ അത് നടക്കും

അപ്പോ പോയി എല്ലാ ലോട്ടറിയും എടുക്ക്, ഒന്നാം സമ്മാനം കിട്ടാന്‍ ആഗ്രഹിക്ക്

അതല്ല, നോര്‍മല്‍ കാര്യങ്ങള്‍. ഡേ ടു ഡേ ലൈഫില്‍ വേണ്ടവ” .

കേന്‍ ഐ ടെസ്റ്റ്‌ ഹിം?”

ഷുവര്‍

ഇന്ന് ഞാന്‍ വീട്ടില്‍ നിന്ന് ക്ലബ്ബിലേക്ക് ഈവനിംഗ് ഞാന്‍ അവനെ പിക്ക്‌ ചെയ്യാം.

എന്നിട്ട്?”

ലീവ് ദി റിമയ്നിംഗ് ടു മി, അവനോടു പറഞ്ഞു എന്നെ പറ്റിക്കാന്‍ നോക്കണ്ട.
...................................................................................................................................

ഷെറിന്‍ കോശി ഹോണില്‍ നിന്ന് കൈ എടുത്തില്ല. ജയകൃഷ്ണന്‍ വീട് പൂട്ടി വേഗത്തില്‍ നടന്നു. ഡോര്‍ അടച്ച ശേഷം പതിവുപോലെ മൊബൈലും 'വീടിന്‍റെതാക്കോലും' സ്ടീരിയോയ്ക്ക്‌ മുകളിലെ പിറ്റില്‍ വയ്ക്കുന്നത് ഷെറിന്‍ കോശി ശ്രദ്ദിച്ചു.

ചന്ദ്രശേഖറും അനന്തനും നേരത്തെ എത്തിയിരുന്നു. ആകാംക്ഷ മുഖത്ത് പച്ചളിച്ചിരുന്നു.

ഇടയ്ക്കു ജയകൃഷ്ണന്‍ ടോയിലെട്ടില്‍ പോയപ്പോള്‍ അവര്‍ ഷെറിന്‍ കോശിയോട് കോറസ്സായി തിരക്കി, “വാട്സ് ദ മോഡസ് ഓപ്പറാന്റി?”

വി വില്‍ ഗോ ടുഗതര്‍ ടു ഡ്രോപ്പ് ഹിം ടുഡേ, ”
.......................................................................................................................................
ജയകൃഷ്ണന്‍ കാറില്‍ നിന്നിറങ്ങി. ഷെറിന്‍കോശിയും കൂടെ ഇറങ്ങി.

ലെറ്റ്‌ മി ഹാവ് എ കപ്പ്‌ ഓഫ് ചില്‍ട് വാട്ടര്‍

ജയകൃഷ്ണന്‍ പോക്കറ്റില്‍ കയ്യിട്ടു. മൊബൈല്‍ മാത്രം. താക്കോലില്ല.

കാറില്‍ വിശദമായി തേടി, ഇല്ലെന്ന അര്‍ത്ഥത്തില്‍ കൈ മലര്‍ത്തി.

തല്ലി പൊട്ടിച്ചാലോ

ഇട്സ് ഇലവന്‍ ലിവര്‍ ബ്രാസ്. ഡോര്‍ ഡാമേജ് ആകും.

സ്പെയര്‍ കീ?”

മൂന്നുണ്ട്, വീട്ടിനകത്താ

മിടുക്കന്‍

നിരാശയോടെ ജയകൃഷ്ണന്‍ പൂട്ടില്‍ പിടിച്ചു വലിച്ചു.

, മൈ ഗുട്നസ്..... ശരിക്ക് പൂട്ടിയില്ല. പൂട്ട്‌ തുറന്ന് കിടക്കുകയാടാ.സന്തോഷത്തില്‍ വിളിച്ചു കൂവുമ്പോഴും രണ്ടു പ്രാവശ്യം പൂട്ടിയോന്ന് ഉറപ്പുവരുത്തി ഇറങ്ങുന്ന തനിക്ക് എവിടെയാണ് പിഴച്ചതെന്നു ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഓക്കേ, വെള്ളം വേണ്ട. ഷെറിന്‍ കോശി ധൃതിയില്‍ കാറില്‍ കയറി. ഒപ്പം മറ്റു രണ്ടുപേരും.

എന്ത് കുന്തമാടാ, നീ ഒപ്പിച്ചത്? കാണിച്ചു തരാം എന്നൊക്കെ പറഞ്ഞ്?”ചന്ദ്രശേഖറുടെ ശബ്ദത്തില്‍ നിരാശയും ദേഷ്യവും ഉണ്ടായിരുന്നു.

ഷെറിന്‍കോശി മറുപടി പറഞ്ഞില്ല. അവിശ്വസനീയതയോടെ കാര്‍ ഓടിച്ചുകൊണ്ടേയിരുന്നു.

ഷെറിന്‍കോശിയുടെ പിന്നിലെ പോക്കറ്റില്‍ ജയകൃഷ്ണന്‍റെ വീട്ടുതാക്കോലിന്‍റെ കുത്തല്‍ അല്പം വേദനയുണ്ടാക്കികൊണ്ടേയിരുന്നു.

രാത്രി ഷെറിന്‍കോശിയ്ക്ക് ഉറക്കം വന്നില്ല. എല്ലാം ഒരു പ്രഹേളിക ആയി തോന്നി. ഈ ആകസ്മികതകളുടെ ലിമിറ്റ് എങ്ങനെ ഡിഫൈന്‍ ചെയ്യും എന്ന ചോദ്യം അയാളെ കുഴക്കിക്കൊണ്ടിരുന്നു.

41 comments:

 1. ഫോണ്ട് പ്രശ്നം കാരണം വായിക്കാൻ പറ്റുന്നില്ല :((

  ReplyDelete
 2. അങ്ങനെ നല്ലൊരു കഥാകൃത്ത് രൂപപ്പെട്ടു കഴിഞ്ഞല്ലോ. ഇനി ഒരു വിധം എഴുതി എന്ന് പറയേണ്ടതില്ല.
  അഭിനന്ദനങ്ങൾ.

  ReplyDelete
 3. വായിച്ചു.. വായിച്ചു.. വായിചു..!

  (എന്റെ കണ്ണുപൊട്ടി. ഒന്നുകില്‍ നഷ്ട്ടപരിഹാരം തരണം. അല്ലേല്‍ ഫോണ്ട് മാറ്റണം. കഴിയില്ലെങ്കില്‍ ബ്ലോഗിന് തീയിട്ടു തണുപ്പകറ്റൂ)

  ആശംസകള്‍

  ReplyDelete
 4. വായിച്ചു... നന്നായി തന്നെ എഴുതി.... കഥ എഴുതാന്‍ അറിയില്ലെന്ന് ഇനി പറയരുത്... എഴുതി തെളിഞ്ഞ കഥാകാരന്റെ ശൈലി ഈ കഥയില്‍ ഉണ്ട്...

  അഭിനന്ദനങ്ങള്‍....

  ReplyDelete
 5. നന്നായി തന്നെ എഴുതി
  ആശംസകള്‍

  ReplyDelete
 6. പഥികന്‍, കണ്ണൂരാന്‍...,.... ഫോണ്ട് ഇപ്പോള്‍ ശെരിയായി.

  എച്ച്മുകുട്ടി.... വളരെ വളരെ നന്ദി. ഇനി ആത്മവിശ്വാസത്തോടെ എഴുതാമല്ലോ

  ഖാദു... നമ്മള്‍ കണ്ടുപടിക്കുന്ന എഴുത്തുകാര്‍ ഇത് പറയുമ്പോള്‍ ആത്മവിശ്വാസം ഇരട്ടിക്കുന്നു.

  ReplyDelete
 7. എഴുത്ത് നന്നാവുന്നുണ്ട്. ആശംസകള്‍...

  ReplyDelete
 8. കഥ നന്നായി ആശംസകള്‍ ..ഒപ്പം ക്രിസ്തുമസ് പുതുവര്‍ഷാശംസകളും നേരുന്നു ...

  ReplyDelete
 9. തീം വളരെ ഇഷ്ട്ടപ്പെട്ടു.നല്ല ഒരു കഥക്കാരന്‍ ഉണ്ടെന്നു മനസിലാക്കുന്നു.
  ഇന്ഗ്ലിഷ് അല്പം കുടുതലായി പോയോ ..ഒന്നാതരം കഥ ..ആശംസകള്‍

  ReplyDelete
 10. ജയകൃഷ്ണന്റെ സമയം കൊള്ളാം. പലതും ആകസ്മികമായി സംഭവിക്കുന്നു. ഇത്തരം ചില ആകസ്മികതകള്‍ പലരുടെ ജീവിതത്തിലും സംഭവിക്കാറുണ്ട്. എന്നാല്‍ പെട്ടെന്ന് തന്നെ അതു മറന്നു കളയുകയാണ് പതിവ്. അതുകൊണ്ട് തന്നെ കഥാതന്തു ജീവിതഗന്ധിയായി.

  കഥ ആദ്യ വായനയില്‍ അല്‍പം അവ്യക്തത തോന്നി. കഥാപാത്രങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ ഒന്നൂടെ വായിക്കേണ്ടി വന്നു. എന്‍റെ വായനയുടെ കുഴപ്പമാകാം. കഥയില്‍ കൂടുതല്‍ കഥാപാത്രങ്ങള്‍ വരുമ്പോള്‍ ഓരോ കഥാപാത്രത്തിന്റെയും എന്‍ട്രിയില്‍ വായനക്കാര്‍ക്ക് അടയാളപ്പെടുത്താന്‍ പാകത്തില്‍ ചെറിയ സൂചനകള്‍ നലികിയാല്‍ തുടക്കത്തിലെ ഈ അവ്യക്തത ഒഴിവാക്കാം എന്നു തോന്നുന്നു.

  എങ്കിലും പുതുമയുള്ള പ്രമേയം തിരഞ്ഞെടുത്തു അവതരിപ്പിച്ചു. വ്യത്യസ്തമായ അവതരണത്തിലൂടെ ഒരു നല്ല കഥാകാരന്റെ മികവു തെളിയിച്ചു. അഭിനന്ദനങ്ങള്‍.

  ReplyDelete
 11. പൈമ,
  അഭിപ്രായത്തിനു വളരെ വളരെ നന്ദി.
  കഥാപാത്രങ്ങളുടെ സ്വഭാവം, അവരുടെ മേഖല, ക്ലാസ്സ്‌ ഇതൊക്കെ കൊണ്ടുവരാന്‍ എനിക്ക് വേറെ മാര്‍ഗ്ഗം അറിയില്ലായിരുന്നു എന്നാണ് സത്യം. ക്ലബ്ബില്‍ ഇങ്ങനെ സംസാരിക്കുന്നവര്‍ സാധാരണയാണ്.

  അക്ബര്‍ സാര്‍,
  വിശദമായ വായനക്ക് നന്ദി. കഥാപാത്രങ്ങളുടെ കാര്യത്തില്‍ അങ്ങ് തന്ന ഉപദേശം ശിരസ്സാല്‍ വഹിക്കുന്നു. ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കാം. അങ്ങയുടെ വരവില്‍ ഞാന്‍ കൃതാര്‍ത്ഥനായി.

  ReplyDelete
 12. അജിത്തില്‍ ഒരു അപസര്‍പ്പക നോവലിസ്റ്റ് വളര്‍ന്നു തുടങ്ങിയിരിക്കുകയാണല്ലോ....

  നന്നായിട്ടുണ്ട്....

  മറ്റുള്ളവര്‍ പറയുന്ന ആ ഫോണ്ട് പ്രശ്നം കൂടി പരിഹരിക്കൂ...

  ക്രിസ്മസ് പുതുവത്സര ആശംസകള്‍...

  ReplyDelete
 13. ഒറ്റ വായനയിലൂടെ കാര്യങ്ങള്‍ മനസ്സിലാകത്തകവിധം എഴുത്ത് പരിഷ്ക്കരിച്ചാല്‍ വേണ്ടീല്ലാര്‍ന്നു..!പാത്ര സ്യഷ്ട്ടിയില്‍ അല്‍പ്പം കൂടി ശ്രദ്ധിച്ച് ഇപ്പോഴുള്ള ഈ ക്രാഷ് ഒഴിവാക്കണം.
  ആശയവും, അവതതരണവുംനന്നായിരിക്കുന്നു.
  അടുത്ത കഥക്കുമുന്‍പ് ജയക്യഷ്ണനേപ്പോലെ എല്ലാം ഒന്നു ശര്യാകാന്‍ ആഗ്രഹിച്ചു നോക്ക് . നടക്കും..!
  ആശംസകളോടെ..പുലരി

  ReplyDelete
 14. കഥ നന്നായിരിക്കുന്നു. നല്ല ഭാവിയുണ്ട്. ആശംസകള്‍.

  ReplyDelete
 15. ഇത്തവണ കൂടുതല്‍ നന്നായി. ഭാഷയും പ്രമേയവും ഒക്കെ നന്ന്. ഇനിയും മുന്നോട്ടു പോവുക. ആശംസകള്‍.

  ReplyDelete
 16. ഭാഷ ,പ്രമേയം ഒക്കെ കൊള്ളാം ;പക്ഷെ അവസാനം എന്തോ എല്ലാം ഇട്ടു ഓടിപ്പോയത് പോലെ തോന്നി ..കഥാകൃത്ത്‌ ഓടിയാല്‍ വായനക്കാര്‍ വീഴും കേട്ടോ ,ഭാവിയുള്ള എഴുത്തുകാരന്‍ എന്നാ അഭിപ്രായങ്ങള്‍ക്ക് ഞാനും അടിവരയിടുന്നു ..

  ReplyDelete
 17. അഹമ്മദ്‌ സാര്‍ നന്ദി

  സേതുലക്ഷ്മി.... ഇനിയും നന്നായി എഴുതാന്‍ ശ്രമിക്കാം.

  സിയാദ്‌...., താങ്കള്‍ പറഞ്ഞത് ഞാന്‍ ആരില്‍നിന്നെന്കിലും പ്രതീക്ഷിച്ച ഒരു അഭിപ്രായം ആണ്. സത്യത്തില്‍ ആ ഓടിപ്പോകലിനെക്കള്‍ നന്നായി ഒന്നും മനസ്സില്‍ വന്നില്ല.

  ReplyDelete
 18. എനിക്കും ആദ്യവായനയില്‍ കുറച്ചു കണ്ഫ്യൂഷന്‍ തോന്നി ,,കഥാപാത്രങ്ങള്‍ ഒക്കെ ചേര്‍ന്ന് ആകെ ഒരു ജഗപൊക..പിന്നെ കൂടുതലും സംഭാഷങ്ങള്‍ ആയിരുന്നല്ലോ.പകുതിവരെ വായിച്ചിട്ടും ഇവര്‍ എല്ലാവരും കൂടി എന്തിനുള്ള പുറപ്പാടാണ് എന്ന് മനസിലായില്ല.സംഗതി സിക്സ്ത് സെന്‍സിനെക്കുറിച്ച് അണല്ലേ..:) ഈ കഥയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ ലിങ്ക് അയച്ചപ്പോള്‍ കഥാകൃത്ത് പ്രകടിപ്പിച്ച ആത്മ വിശ്വാസം ഇല്ലായ്മ തന്നെയാണ് അത്. എഴുതുന്നയാള്‍ക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ടെങ്കില്‍ ,,അത് അയാളെ ചിരിപ്പിക്കുന്നുണ്ട് ,ചിന്തിപ്പിക്കുന്നുണ്ട് ,രസിപ്പിക്കുന്നുണ്ട് അഥവാ കരയിക്കുന്നുണ്ട് എങ്കില്‍ വായനക്കാര്‍ക്കും അതെല്ലാം അനുഭവിക്കാന്‍ കഴിയും.ഇനിയും മികച്ച രചനകള്‍ ഉണ്ടാകട്ടെ ...

  ReplyDelete
 19. നന്നായി..പല വായന വേണ്ടി വന്നു മനസ്സിലാക്കാൻ....ഒരു നിലവാരം കുറഞ്ഞ വായനക്കാരനായതിനാലാവാം....

  ReplyDelete
 20. കലക്കി...
  ഈ എഴുത്തുകാരന്റെ കവിതകള്‍ എനിക്ക് ഏറെ ഇഷ്ടം ... ഇപ്പോളിതാ കഥയും

  ഒരു ചെറിയ വിഷമം അനുഭവപെട്ടത്‌ ഇംഗ്ലീഷ് ഡയലോഗുകളുടെ അതിപ്രസരം മൂലം ആണ് . കഥ പറഞ്ഞു പോകുന്ന വഴികളില്‍ അത് ആവശ്യം ആണെങ്കിലും ചിലതൊക്കെ മലയാളത്തില്‍ തന്നെ പറയാമായിരുന്നു എന്ന് തോന്നി ..

  കഥാകാരന് ആശംസകള്‍

  ReplyDelete
 21. ഇനിയെന്തിനു ഒരു "പൊട്ടന്‍ " കളി :) അത് മാറ്റാറായി. ഒരു പാടു ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തില്‍ എഴുതിയതു ഒരു ബുദ്ധിമുട്ടുപോലെ തോന്നി. നല്ല രചന. അഭിനന്ദനങ്ങള്‍..

  ReplyDelete
 22. പലതും ആകസ്മികമായി സംഭവിക്കുന്നു. ഇത്തരം ചില ആകസ്മികതകള്‍ പലരുടെ ജീവിതത്തിലും സംഭവിക്കാറുണ്ട്.എഴുത്ത് നന്നാവുന്നുണ്ട്. ആശംസകള്‍...

  ReplyDelete
 23. ജീവിതം ആകസ്മികതകളുടെ ആകത്തുകയാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അവയുടെ ഇടവേള കൂടുതലാകയാൽ നാം ശ്രദ്ധിക്കാറില്ലെന്നു മാത്രം. മറിച്ചാകുമ്പോൾ നല്ലൊരു കഥയുണ്ടാകും. ഭാവുകങ്ങൾ. തലക്കെട്ടിലെ രണ്ടാമത്തെ 'അ' മനപ്പൂർവ്വം കൊടുത്തതാണോ?

  ReplyDelete
 24. മറ്റു പലരും പറഞ്ഞ അഭിപ്രായമാണ് എനിക്കുമുള്ളത്... ആവര്‍ത്തിക്കുന്നില്ല . ഒന്നുമാത്രം പറയാം. മികച്ച ഒരു കഥാകൃത്തിനെക്കൂടി സൈബര്‍ എഴുത്തിടങ്ങളില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷം.

  ഈ പോസ്റ്റ് വൈകിയാണ് കണ്ടത്. പുതിയ പോസ്റ്റ് ഇടുമ്പോള്‍ പറ്റിയാല്‍ അറിയിക്കുമല്ലോ...

  ReplyDelete
 25. കഥ വളരെ നന്നായി. വളരെ ചെറിയ ഒരു കഥാതന്തു വിശദമായി പ്രതിപാദിച്ച് എഴുതിയതില്‍ വിജയിച്ചു. പാത്രങ്ങളുടെ സ്വാഭാവികമായ സംഭാഷണം കൊണ്ടുവരുവാനുള്ള ശ്രമത്തില്‍ അല്‍പ്പം അവ്യക്തത കടന്നുകൂടി. ഒറ്റയടിക്ക് കഥാപാത്രങ്ങളെ വിവരിച്ചതാണ് പ്രശ്നം. ആകസ്മികത എന്ന വിഷയത്തില്‍ ധാരാളം കഥകള്‍ ഉണ്ട്. എങ്കിലും താങ്കളുടെ ഈ കഥ അല്‍പ്പം വേറിട്ട്‌ നിന്ന്. അഭിനന്ദനങ്ങള്‍ . കൂടാതെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 26. @ അരൂര്‍ സാര്‍, ശരിക്കും ഞാന്‍ ഉദ്ദേശിച്ചതു സിക്സ്ത് സെന്‍സ്‌ അല്ല. അക്ബര്‍ സാര്‍ പറഞ്ഞതാണ്. തെറ്റുകള്‍ തിരുത്താം, സാര്‍.

  @മനോജ് നന്ദി . സര്‍പ്പം വളന്ന്ര്‍വരുന്നോന്നു സംശയം.

  @ പ്രഭന്‍ നന്ദി. ഇനി ശ്രദ്ടിക്കുന്നുണ്ട്, മാഷേ.

  @ കുമാരന്‍ സാര്‍, നന്ദി

  ReplyDelete
 27. @ മുല്ല, വളരെ വളരെ നന്ദി.

  @ പഥികന്‍, എനിക്ക് കുറവ് മനസ്സിലായി. ഒരു തമാശ പറയട്ടെ, പൊട്ടന്‍ എന്നാ പേര് മാറ്റാന്‍ ബോധപൂര്‍വ്വം അല്പം കട്ടിയാക്കിയതാണ്. താങ്കളുടെ നിലവാരം എത്ര ഉയരത്തിലാണെന്നു എല്ലാപേര്‍ക്കും അറിയാം. തെറ്റ് ഞാന്‍ തിരുത്താം

  @മുരളി മുകുന്ദന്‍, പൊട്ടനും മണ്ടനെക്കാനന്‍ വരുന്നുണ്ട്, ഹിഹീഹി

  @വേണുഗോപാല്‍, ഒരുപാട് നന്ദി. അറിയാവുന്ന കഥാപാത്രങ്ങളുടെ ഭാഷ അതുപോലെ പകര്‍ത്തിയതാണ്.

  @ജെഫു, വളരെ വളരെ നന്ദി. പൊട്ടന്‍ കളി ഒരു രസമല്ലേ, മാഷെ.

  @

  ReplyDelete
 28. @ മൊഹിയുദ്ദീന്‍, നന്ദി സന്തോഷം.

  @നാസര്‍, ശ്രദ്ടിച്ച്ചതിനു താങ്ക്സ്. "അ" ഇല്ലെങ്കില്‍ അത് ദൈവീകം എന്നാ അര്‍ത്ഥത്തിലാകും. അവ്യക്തതക്ക് മനപ്പൂര്‍വ്വം കൊടുത്തതാണ്.

  @ പ്രദീപ്‌ മാഷെ, താങ്കളുടെ വരവ് സ്ടീരോയിട് ആണ്. നന്ദി.

  കണക്കൊര്‍, അഭിപ്രായത്തിനു വളരെ വളരെ നന്ദി

  ReplyDelete
 29. സൂപ്പർ രചന.
  ഇംഗ്ലീഷ്‌ സംഭാഷണങ്ങളിൽ വരുന്നത്‌ മനസ്സിലാക്കാം. അല്ലാതെ കഥാകാരൻ പറയുന്നതിൽ വന്നാൽ..അതൊഴിവാക്കിയാൽ ഒരു വായനാസുഖം വരും. ആശംസകൾ.

  ReplyDelete
 30. നല്ല ശൈലി നല്ല കഥ .. ഇത്രയും ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തില്‍ എഴുതിയത് നല്ല ബുദ്ധി മുട്ട് ഉണ്ടാക്കുന്നുണ്ട് .. ആശംസകള്‍ .....

  ReplyDelete
 31. കൊള്ളാം ട്ടോ...കുറച്ച് വെട്ടിനിരത്തിയാല്‍ ഒന്നൂടെ നന്നാവും...

  ReplyDelete
 32. ഒരാൾകൂടി കഥാകൃത്തായി. എല്ലാവരും ഇവിടെ പറഞ്ഞതുപോലെ, ഇനി കാര്യങ്ങൾ കഥയിലേയ്ക്ക് വന്നുകൊള്ളും. അടുത്തതും വരട്ടെ....അഭിനന്ദനങ്ങൾ.....

  ReplyDelete
 33. നന്ദി സാബു. ഈ തെറ്റ് ഇപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത്.

  നന്ദി ശരത്. സാബു പറഞ്ഞതാണ് ശെരി.

  നന്ദി നീന... ഈ വരവിനും തുടര്‍ന്നുള്ള വരവുകള്‍ക്കും

  നന്ദി ജയേഷ് ...വെട്ടിനിരത്തിയാല്‍ സത്ത പോകുമോന്ന പേടിയുണ്ടായിരുന്നു, അതാണ് ചെയ്യാത്തത്.

  നന്ദി വി.എ. സാര്‍ ആത്മ വിശ്വാസം പകരുന്ന ഈ വാക്കുകള്‍ക്ക്. അങ്ങയുടെ പ്രചോദനം എന്നും നന്ദിയോടെ സ്മരിക്കും.

  ReplyDelete
 34. കൊള്ളാം നന്നായിരിക്കുന്നു

  ReplyDelete
 35. ആദ്യം ദഹനകേട്‌ തോന്നി രണ്ടു പ്രാവശ്യം വായിച്ചപ്പോള്‍ മനസിലായി ...വളരെ വളരെ നന്നായിടുണ്ട്

  ReplyDelete
 36. കലക്കിട്ടാ..... വായിച്ചു തീര്‍ക്കാന്‍ കുറച്ചു സമയം എടുത്തു .. വീണ്ടും വരാം .. സസ്നേഹം ..

  ReplyDelete
 37. നല്ലൊരു കഥ വായിച്ചതില്‍ സന്തോഷം.
  ഇനിയും വരാം.

  ReplyDelete
 38. അത് ശരി. ബാക്കി കൂടി വായിക്കട്ടെ.

  ReplyDelete