Monday, December 5, 2011

ക്രോസ് കണ്‍ട്രി


“ എന്തെങ്കിലും ഒന്ന് സംസാരിക്ക്”

രാജീവ്‌ തോമസിനെ തുറിച്ചു നോക്കി. പിന്നെ മെല്ലെ എണീറ്റു.മേശ തുറന്ന് ഒരു കത്തെടുത്തു. തോമസിന്‍റെ നേരെ ആ കത്ത് നീട്ടി.

“എനിക്ക് വായിക്കണ്ട, നീ കാര്യം പറഞ്ഞാല്‍ മതി.”

“ ശാലൂന്‍റെ അമ്മാവനും കുറെ ആള്‍ക്കാരും കഴിഞ്ഞ ആഴ്ച വിവാഹം ഉറപ്പിക്കാന്‍ എന്‍റെ വീട്ടില്‍ വന്നു. അവര്‍ക്ക് വീട് ഇഷ്ടപെട്ടില്ല. പിന്നെ അറിയിക്കാമെന്ന് പറഞ്ഞു പോയി. താല്പര്യം ഇല്ലാന്ന് പിറ്റേദിവസം ഫോണ്‍ ചെയ്തു അറിയിച്ചു.”

“ഇതിനെന്താ കത്ത്? നിന്നോട് ഫോണ്‍ ചെയ്യുമ്പോള്‍ ഒന്നും പറഞ്ഞില്ല.?”

“ആ.....പറയാനുള്ള മടികൊണ്ടായിരിക്കും. അതായിരിക്കും ഫോണില്‍ എന്നോട് അവര്‍ വന്നു പോയീന്നു മാത്രം പറഞ്ഞത്. കൂടുതല്‍ ചോദിച്ചപ്പോള്‍ ഒന്നും വിട്ടു പറയാത്തത് ഇത് കൊണ്ടായിരിക്കും”

    രാജീവന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പെണ്ണുകാണാന്‍ നാട്ടിലേക്കു പോകുന്നു. വയസ്സ് മുപ്പതായി. മുപ്പത്തിയൊന്ന് വയസ്സിനുള്ളില്‍ കല്യാണം നടത്തണം. നടന്നില്ലെങ്കില്‍  മുപ്പത്തേഴു വരെ ജാതകപ്രകാരം കല്യാണത്തിന് കൊള്ളില്ല. ബന്ധുക്കളോ ബ്രോക്കറോ കൊണ്ട് കാണിക്കുന്നത് അവനു തീരെ ചേര്‍ച്ചയില്ലാത്ത കുട്ടികളെ.

മിനിമം ഡിഗ്രി വേണം. കാണാന്‍ തരക്കേടില്ലാത്ത പെണ്‍കുട്ടി. തന്‍റെ ജോലിക്കിണങ്ങിയ സാമ്പത്തിക സ്ഥിതിയുള്ള കുടുംബം. ഇതൊക്കെയാണ് രാജീവിന്‍റെ സ്വപ്‌നങ്ങള്‍.

    പുറത്തു ജോലി ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയ അവധിക്കാലം. അതിനിടയില്‍ ബ്രോക്കര്‍മാര്‍ എത്തിക്കുന്നത് അവര്‍ക്ക് കൂടുതല്‍ കമ്മിഷന്‍ കിട്ടുന്നിടത്ത്. എവിടെ എങ്കിലും ഒന്ന് അല്പം ഒത്തു വന്നാല്‍ ഉടനെ വിവാഹം മുടക്കികള്‍. അവനു ജോലി സ്ഥലത്ത് ഭാര്യയും കുട്ടികളും ഉണ്ട്, സ്ഥിരം വെള്ളമാണ്.

    മനസ്സില് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിവാഹത്തിനു നില്ക്കാന്‍ രാജീവിന് താല്പര്യം ഇല്ല. “അരക്കുമ്പോള്‍ കയ്ച്ചാല്‍ കഴിക്കുമ്പോള്‍ ശര്‍ദ്ദിക്കും.”. എവിടെയോ കേട്ടത് അവന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. അതിനാല്‍ അവന്‍ ഒരു കോംപ്രമൈസിനും ഇല്ല.

    അല്പം സാമ്പത്തിക സ്ഥിതി കുറവാണെങ്കിലും പ്രീഡിഗ്രി കഴിഞ്ഞു പഠിത്തം നിര്‍ത്തിയെങ്കിലും ശാലുവിനെ അവനു വല്യ ഇഷ്ടമായി. വരുന്നതിന് മൂന്ന് ദിവസം മുമ്പ് ഒരു കൂട്ടുകാരനാണ് ഈ ആലോചന കൊണ്ടുവന്നത്. അവര്‍ക്ക് പയ്യന്‍റെ ജോലിയിലും സ്വഭാവത്തിലും മാത്രം താല്പര്യം ഉണ്ടെന്നാണ് പെണ്ണിന്‍റെ അച്ഛന്‍ പറഞ്ഞത്.

    പതിവുപോലെ നടക്കില്ലെന്ന വിശ്വാസത്തിലാണ് പോയത്. രണ്ടു ആങ്ങളമാരും അച്ഛനും അമ്മയും. യാതൊരു ഔപചാരികതയും ഇല്ലാത്ത എന്നാല്‍ നല്ല പെരുമാറ്റം. അതീവ സുന്ദരിയല്ലെങ്കിലും അവളുടെ ശാലീനതയും പുഞ്ചിരിയും അവനു വല്ലാതെ ഇഷ്ടമായി. ആദ്യമായി ഇവളെന്‍റെ ഭാര്യ ആയെങ്കില്‍ എന്ന് രാജീവിന്‍റെ മനസ്സ് മന്ത്രിച്ചു. സംസാരത്തിലെ വിനയവും നിഷ്ക്കളങ്കതയും ഒന്നുകൂടി രാജീവിനെ അവളിലേക്ക് ആകര്‍ഷിച്ചു. ഇഷ്ടം അവന്‍ അമ്മാവന്‍ മുഖേന പെണ്ണിന്‍റെ അച്ഛനെ അപ്പോള്‍ തന്നെ അറിയിച്ചു.അവരും ഇഷ്ടം തുറന്ന് പറഞ്ഞു. ഏതാണ്ട് ഉറച്ചമാട്ടിലായി.

    പടികടന്നു പുറത്തേക്ക് ഇറങ്ങി അല്പം നടന്നു ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ വീടിനു പടിഞ്ഞാറ് നിന്ന് അവരെത്തന്നെ നോക്കി നില്‍ക്കുന്ന ശാലൂനെയാണ് രാജീവ് കണ്ടത്. അത് അവനില്‍ വല്ലാത്ത ഒരു ഉള്‍ക്കുളിര് സൃഷ്ടിച്ചു.

    പോകാന്‍ നേരം അമ്മ പറഞ്ഞു, അവളോടോന്നു ഫോണില്‍ സംസാരിക്കാന്‍. രാജീവിന് വിവാഹം ഉറപ്പിക്കാതെ സംസാരിക്കാന്‍ ചമ്മലായിരുന്നു. അമ്മയുടെ നിര്‍ബന്ദത്തിനു വഴങ്ങി അവന്‍ സംസാരിച്ചു.

“ഹലോ”

“ഞാന്‍ രാജീവ്‌, ഒന്ന് ശാലൂനോട് സംസാരിക്കണം.”

“ഞാന്‍ ശാലുവാ”

“നാളെ ഞാന്‍ പോകുന്നു.”

“ന്ഗൂം....”

അല്പം നിശബ്ദത

“ഇനി എപ്പഴാ വരുക?”

“ഇനി എട്ടു മാസം കഴിഞ്ഞ്, ഈ വര്ഷം ഇനി അവധിയില്ല. ഇനി ജനുവരിയിലെ ഉള്ളൂ.”

“ന്ഗൂം....”

“അപ്പോള്‍ കല്യാണം നടത്തിയാലോ?”

ഒരു അടക്കിയ പൊട്ടിച്ചിരിയായിരുന്നു ഉത്തരം.

അവളുടെ ചിരി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.

    ഓഫീസില്‍ അവനോടൊപ്പം മൂന്ന് മലയാളികള്‍. തോമസും നാരായണേട്ടനും പിന്നെ വിദ്യയും. നാരായണേട്ടന്‍ ഫാമിലിയുമൊത്ത്. വിദ്യ ലേഡീസ്‌ ഹോസ്റ്റലില്‍.

    അവരോടൊക്കെ വല്യ ആവേശമായി ഈ കാര്യം ഉറച്ച മട്ടില്‍ അവതരിപ്പിച്ചു.

    “ പോട്ടെടോ, രാജീവ്‌. മോതിരം മാറ്റലിനു ശേഷം കല്യാണം മുടങ്ങുന്നു. തലേന്ന് പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നു. നിന്റെ കാര്യത്തില്‍ ഒരു ഉറപ്പു പോലും നടന്നില്ല, വിട്ടേക്ക്.”

    “ അത് മാത്രമല്ലെടാ, പ്രശ്നം. ഇനി വീട് വയ്ക്കാതെ യാതൊരു ആലോചനയും വേണ്ടന്നാ അച്ഛന്‍ എഴുതി ഇരിക്കുന്നത്. നാണം കെടാന്‍ വയ്യാ പോലും.”
   
    “ മുപ്പതു വയസ്സുവരെ ക്ഷമിച്ചല്ലോ, അച്ഛന്‍ പറഞ്ഞതിലും കാര്യമുണ്ട്. നിനക്ക് അതിനൊന്നു ശ്രമിച്ചൂടെ?”

    “ കൊള്ളാം, എന്റെ കാര്യമെല്ലാം അറിയുന്ന നീ തന്നെ ഇത് പറയണം. ഒരുലക്ഷം രൂപ ഒരു വര്‍ഷം സേവ് ചെയ്യണമെങ്കില്‍ മാസം തോറും എട്ടയിരം രൂപ ബാക്കിവക്കണം. ഇടയില്‍ യാതൊരു ചിലവും വരരുത്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടുള്ള സമ്പാദ്യം ഒന്നേകാല്‍ ലക്ഷം രൂപ. ലോണിനു പുറകെ പോയാല്‍ ഉടന്‍ നടക്കുമെന്ന് തോന്നുന്നില്ല. കല്യാണച്ചിലവിനു മാറ്റിവച്ച കാശാ ബാങ്കിലുള്ളത്. കടവും വരുത്തി ഒരു കുട്ടിയെ ഇവിടെ കൊണ്ടുവന്നാല്‍ ആഹാരം പോലും കൊടുക്കാന്‍ പറ്റീലാന്നു വരും.”

“അപ്പൊ ഇനി...?”

“ ഒരു വര്‍ഷം കൂടെ സമയം ഉണ്ട്. അങ്ങേരോട് പോകാന്‍ പറ, ഞാന്‍ വേറെ ആളുവഴി നോക്കും, ബാക്കി കൂടെ കേട്ടോ, അങ്ങേര്‍ക്കു കണ്‍ ഓപ്പറേഷന്‍ ചെയ്യണം പോലും. ഇന്‍ട്രാ ഓക്ടകുലാര്‍ ലെന്‍സ്‌ കോയമ്പത്തൂരില്‍ പോയി ഇടണം. അതിനു മുപ്പതിനായിരം രൂപ വേണം പോലും”

രാജീവിന്‍റെ അച്ഛന്‍ ഒരു കര്‍ഷകനാണ്. ജോലി കൃഷി എന്ന് റേഷന്‍ കാര്‍ഡില്‍ എഴുതാന്‍ മാത്രം കഴിയുന്ന കര്‍ഷകന്‍. രണ്ടു പെണ്‍കുട്ടികളുടെ കല്യാണം നടത്തിയപ്പോള്‍ കൃഷി ഭൂമി എല്ലാം പോയി. രാജീവിന്‍റെ ചേട്ടന്‍ അനന്തന്‍ ആണ് രാജീവന്‍റെ അച്ഛന് ചെലവിനു കൊടുത്തുകൊണ്ടിരുന്നത്. രാജീവിന് ജോലി കിട്ടിയപ്പോള്‍ അതെല്ലാം രാജീവിന്‍റെ തലയിലായി.

“ വളര്‍ത്തിയ അച്ഛനല്ലേടാ, കൊടുത്താല്‍ എന്താ ?”

“ മൂന്ന് നേരം ഭക്ഷണം തന്നു. സമ്മതിച്ചു. പഠിത്തത്തിനു വല്യ ചെലവൊന്നും ഇല്ല. എല്ലാം സര്‍ക്കാര് സ്കൂളും കോളേജും.”

“ഡാ, ഒന്നോര്‍ത്തോ, നീ ഒരു പെന്‍സില് വാങ്ങാന്‍ ചോദിക്കുമ്പോള്‍ ചിലപ്പോള്‍ ആട്ടിപ്പായിച്ചൂന്നു വരും. ആ പെന്‍സില് നിനക്ക് വാങ്ങിത്തരാന്‍ കഴിയാത്തതിനാല്‍ ഉറങ്ങാന്‍ പറ്റാതെ വിഷമിച്ചു കിടക്കുന്ന അച്ഛന്‍റെ ഹൃദയം കാണണമെങ്കില്‍ നീയും പാങ്ങില്ലാത്ത ഒരു അച്ഛനായി ജനിക്കണം.”

    തന്നെക്കാള്‍ മൂന്ന് വയസ്സ് ഇളപ്പമാണ് തോമസിന്. എങ്കിലും വര്‍ത്തമാനം കേട്ടാല്‍ എഴുപതു കഴിഞ്ഞൂന്നു തോന്നും. ബൈബിളും ഗീതയും ഖുറാനും പിന്നെ അതിന്‍റെ അപദ്ഗ്രഥനങ്ങള്‍ മുപ്പതോളം വേറെയും കാണും അവന്റെ കയ്യില്‍.

    രാജീവ് തോമസിനോട് മറുപടി ഒന്നും പറഞ്ഞില്ല.

എട്ടു മാസങ്ങള്‍ വേഗത്തില്‍ കടന്നുപോയി. വീട്ടിലെത്തിയ അവനെ എതിരേറ്റത് ഒരു കണ്ണിനെ മറച്ചു പച്ച ബാന്‍ഡ് കെട്ടിയ അച്ഛനാണ്. ഓപ്പറേഷന് കാശു കൊടുക്കാത്തതില്‍ അവനല്പം ജാള്യത തോന്നി. തോമസിന്‍റെ വാക്കുകള്‍ അവന്‍ ഓര്‍ത്തു. ചോദിക്കാതെ തന്നെ അച്ഛന്‍ പറഞ്ഞു, സൌജന്യ നേത്ര ചികില്‍സാക്യാമ്പില്‍ നിന്നാണ് ചെയ്തതെന്ന്.

ജാതകച്ചേര്‍ച്ചയുള്ളതും എല്ലാവര്‍ക്കും ഇഷ്ടമുള്ളതുമായ മൂന്നു ആലോചനകള്‍  ഉണ്ടായിരുന്നു. ഒരു ആലോചന ഗീതേച്ചി കൊണ്ട് വന്നത്.

അതാകട്ടെ ആദ്യം കാണുന്നതെന്ന് രാജീവ്‌ തീരുമാനിച്ചു. അവിടെ ബന്ധുക്കളടക്കം നിറയെപ്പേര്‍ ഉണ്ടായിരുന്നു. എല്ലാപേരുടെ പെരുമാറ്റത്തിലും സംസാരത്തിലും താനാണ് വല്യവന്‍ എന്നാ അഹങ്കാരം വളരെ പ്രകടമായിരുന്നു. പെണ്‍കുട്ടി തരക്കേടില്ലാന്നു രാജീവന്‍റെ മനസ്സ് പറഞ്ഞു. ഒരു നിമിഷം ശാലൂനെ ഓര്‍ത്തപ്പോള്‍ അവന്‍റെ മുഖം വാടി. എങ്കിലും അവന്‍ ഇഷ്ടമാണെന്ന് അറിയിച്ചു.

ഒരാഴ്ചക്കുള്ളില്‍ മോതിരക്കല്യാണം. പോകുന്നതിനു മൂന്നു ദിവസം മുന്‍പ് കല്യാണം. അവര്‍ക്കും ധൃതിയുണ്ട്. അമ്മാമ്മ കിടപ്പിലാണ്. അധിക കാലം ഉണ്ടാവില്ലാന്നു ഡോക്ടര്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ പിന്നെ ഒരു വര്‍ഷം നടത്താന്‍ പറ്റില്ല. ആചാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന കുടുംബം.

മോതിരക്കല്യാണം മംഗളമായി നടന്നു. എല്ലാ തയ്യാറെടുപ്പുകളും പുരോഗമിച്ചു.

ഒരുദിവസം പുലര്‍ച്ചെ അമ്മയുടെ നിലവിളികെട്ടാണ് രാജീവ്‌ ഉണര്‍ന്നത്.
അനക്കമില്ലാതെ അച്ഛന്‍. ആശുപത്രിയിലേക്ക് വേഗം പാഞ്ഞു. അല്പം സീരിയസ്സാണ്. ഐ. സി.യു. ലേക്ക് മാറ്റി. ഡോക്ടര്‍ രാജീവനെ വിളിച്ചു.

“അച്ഛന്‍ എന്തൊക്കെ മരുന്ന് കഴിക്കുന്നു”

രാജീവ്  എല്ലാ പ്രിസ്ക്രിപ്ഷനും അമ്മയില്‍ നിന്നു വാങ്ങി ഡോക്ടറെ ഏല്പിച്ചു.

“പ്രഷറിനും മറ്റും മരുന്ന് കഴിക്കുന്ന വിവരം കണ്‍ഡോക്ടറെ അറിയിച്ചിരുന്നോ?”

രാജീവ്‌ മിഴിച്ചു നോക്കി.

“ഒ. കെ. നിങ്ങള്‍ക്ക് പോകാം.”

മൂന്നു ദിവസം അച്ഛന്‍ ഐ.സി.യൂ. വില്‍ തന്നെ ആയിരുന്നു.
മറ്റന്നാള്‍ കല്യാണമാണ്. രാജീവും അമ്മയും സഹോദരങ്ങളും മാറിമാറി ഹോസ്പിറ്റലില്‍ കാവലിരുന്നു.

ഇടയ്ക്കു ഒരിക്കല്‍ രാജീവ് മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറിലേക്ക് പോയി. നല്ല കൂട്ടം. കൂട്ടത്തില്‍ അയാള്‍ കണ്ടു ശാലൂനെ. അയാള്‍ പെട്ടെന്നു അവള്‍ കാണാത്ത വണ്ണം മറഞ്ഞു നിന്നു. തന്‍റെ വിവാഹം മുടങ്ങിയപ്പോള്‍ പലപ്പോഴും തന്നിലും നല്ല ബന്തം അവള്‍ക്കു ഉണ്ടാകരുതെന്ന് അയാള്‍ ആഗ്രഹിച്ചിരുന്നു. കൂട്ടത്തില്‍ തള്ളുന്ന അവളെകണ്ട് അയാള്‍ അല്പം സന്തോഷിച്ചു.

അവള്‍ മരുന്നും വാങ്ങി അല്പം നടന്നു. വയര്‍ അല്പം തള്ളിയിട്ടുണ്ട്. വളരെ സുമുഖനായ ഒരു ചെറുപ്പക്കാരന്‍ വന്നു അവളെ കൈ പിടിച്ചു ബാക്ക്‌ ഡോര്‍ തുറന്നു പുതിയ ഹോണ്ടാസിറ്റി കാറില്‍ ഇരുത്തുന്നത് അയാള്‍ മറഞ്ഞിരുന്നു കണ്ടു.

“അവള്‍ കാരണമല്ലല്ലോ, നമ്മുടെ വിവാഹം മുടങ്ങിയത്? അവള്‍ സന്തോഷമായി ജീവിക്കട്ടെ” അയാള്‍ സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
അച്ഛനോടുള്ള സ്നേഹത്തെക്കാള്‍ പലപ്പോഴും രാജീവന്റെ മനസ്സില്‍ ഭീതിയുണര്‍ത്തിയത് എന്തെങ്കിലും സംഭവിച്ചാല്‍ വിവാഹം മുടങ്ങുമെന്ന പേടിയായിരുന്നു. തോമസിന്‍റെ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍ കുറ്റബോധവും.

അന്ന് രാത്രി അയാള്‍ ഉറങ്ങാന്‍ കിടന്നു. നാളെ കല്യാണം. ശാലുവും അച്ഛനും അയാളില്‍ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേയിരുന്നു. ഉറക്കം വരുന്നില്ല. സുന്ദരമായ വിവാഹ സ്വപ്നങ്ങള്‍  മനസ്സില്‍ കടന്നു വന്നതേയില്ല. നിരാശയും പേടിയും അയാളെ കാര്‍ന്നു തിന്നു.

മയങ്ങിയോ എന്നറിയില്ല. ഒരു ഫോണ്‍ ബെല്‍. രാജീവ്‌ ഇരുട്ടത്ത്‌ തപ്പി റിസീവര്‍ കയ്യിലെടുത്തു.

“അച്ഛന്‍ പോയെടാ” , മറുതലക്കല്‍ ചേട്ടന്‍റെ ശബ്ദം.

റിസീവര്‍ പിടിച്ചു രാജീവ്‌ അങ്ങനെ നിന്നു.

ഒരു ക്രോസ്സ് കണ്‍ട്രിയില്‍ ആണ് അയാള്‍ ഇപ്പോള്‍ . എല്ലാരും ഓടുന്നു. ലക്ഷ്യത്തിലേക്ക്. അയാള്‍ നിശ്ചലം അവിടെ നില്‍ക്കുന്നു. ഓടിയാലും ലക്ഷ്യസ്ഥാനത്ത് എത്തില്ല.... അല്ല ലക്ഷ്യ സ്ഥാനം വളരെ ദൂരെയാണ്.

46 comments:

  1. ഡാ, ഒന്നോര്‍ത്തോ, നീ ഒരു പെന്‍സില് വാങ്ങാന്‍ ചോദിക്കുമ്പോള്‍ ചിലപ്പോള്‍ ആട്ടിപ്പായിച്ചൂന്നു വരും. ആ പെന്‍സില് നിനക്ക് വാങ്ങിത്തരാന്‍ കഴിയാത്തതിനാല്‍ ഉറങ്ങാന്‍ പറ്റാതെ വിഷമിച്ചു കിടക്കുന്ന അച്ഛന്‍റെ ഹൃദയം കാനണമെങ്കില്‍ നീയും പാങ്ങില്ലാത്ത ഒരു അച്ഛനായി ജനിക്കണം.

    വളരെ ടച്ചിംഗ് ആയി എഴുതി, മേല്പറഞ്ഞ വരികള്‍ ഒരുപാട് ഫീല്‍ ചെയ്തു.

    ReplyDelete
  2. അച്ഛാ... അച്ഛാ... ബഹുത്ത് അച്ഛ....
    എഴുതിഷ്ട്ടമായി

    ReplyDelete
  3. കൊള്ളാം ...ഈ കഥ ഏറെ ഇഷ്ടപ്പെട്ടു...ഹൃദയസ്പർശിയായ വിവരണം.. ചില വരികൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു...ആശംസകൾ നേരുന്നു..സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
  4. കഥ നന്നായല്ലോ. അക്ഷരപ്പിശകുകൾ മാത്രം ഒഴിവാക്കിയാൽ മതി. കഥയെഴുതാനുള്ള ടെക്നിക് അറിയാമെന്ന് വ്യക്തമാക്കി....ഇനി എഴുതു ധാരാളം കഥകൾ.
    ചില വരികൾ ഒക്കെ വളരെ ഹൃദയസ്പർശിയാണ്....അതിനു പ്രത്യേകം അഭിനന്ദനങ്ങൾ.

    അപ്പോൾ അടുത്ത കഥയ്ക്കായി കാത്തിരിയ്ക്കുന്നു.

    ReplyDelete
  5. ചില വരികള്‍ വല്ലാതെ സ്പര്‍ശിക്കുന്നുണ്ട്‌... കഥയ്ക്ക് പ്രത്യേക ശൈലിയും ഉണ്ട്.. പക്ഷെ എന്തൊക്കെയോ കാര്യങ്ങള്‍ പറഞ്ഞു എന്നല്ലാതെ കഥയ്ക്ക് ഒരു ലക്ഷ്യമോ , ഒരു ഗുനപാടമോ ഒന്നും എനിക്ക് കാണാന്‍ കഴിഞ്ഞില്ല... ഇതൊക്കെ ഉണ്ടെകിലെ കഥ ആകുകയുള്ളൂ എന്നാ അഭിപ്രായം ഇല്ല.... എന്നാലും എന്തോ ഒരു അപൂര്‍ണത..
    പിന്നെ അവസാന വാചകത്തില്‍ പറഞ്ഞ ''ക്രോസ് കണ്‍ട്രി" ..അതില്‍ പറഞ്ഞ ലക്‌ഷ്യം ?? കല്യാണം...?

    എന്റെ വായനയുടെ പരിമിധി ആയിരിക്കും... സമയം പോലെ വീണ്ടും വായിക്കാം...

    ഇനിയും എഴുതുക... ആശംസകള്‍...

    ReplyDelete
  6. കെട്ടാന്‍ പോകുന്ന പെണ്ണിനെ കുറിച്ച് സങ്കല്‍പ്പങ്ങള്‍ ഇല്ലാത്ത ഒരു പുരുഷനും ഉണ്ടാകില്ല
    കഥ ഒരുപാടു ഇഷ്ടായി ആശംസകള്‍ ..

    ReplyDelete
  7. നന്ദി
    @ രാജീവ്‌
    @ ശിഖണ്ഡി
    @ ഷിബു
    @ എച്ച്മു
    @ ഖാദു
    @ വിനയന്‍

    ReplyDelete
  8. ഖാദു പറഞ്ഞ അതെ അഭിപ്രായമാണ് എഴുതിക്കഴിഞ്ഞ് എനിക്ക് തോന്നിയത്.
    ചുരുങ്ങിയ അവധിയില്‍ ധാരാളം സംഭവങ്ങള്‍ വന്നു പോകും. അത് അവധി സംബവബഹുലമാക്കാന്‍ ഉപയോഗിച്ചു. അയാളുടെ ചിന്തയില്‍ നല്ല വശങ്ങളും മോശമായതും ഉണ്ട്. അയാളുടെ ചിന്താഗതി ഒരു സന്ദേശമായി നല്‍കാനാണ് ശ്രമിച്ചത്.

    ReplyDelete
  9. കഥ എനിക്കിഷ്ട്ടായി..!
    പ്രവാസിയായ അവിവാഹിതന്റെ മനോസഞ്ചാരം മനസ്സില്‍ത്തട്ടാന്‍ കാരണം.ഒരുപക്ഷേ തേടിനടന്ന് 33 ല്‍ കല്യാണം നടത്തിയ വനായതുകോണ്ടാവാം..!
    എന്തായാലും നായിട്ടുണ്ട്.തുടരുക.
    ആശംസകളോട ..പുലരി

    ReplyDelete
  10. ക്രോസ് കണ്‍ട്രി എന്നത് ഒരു കൂട്ടയോട്ടമാണല്ലോ? ജീവിതത്തെ തന്നെ ഒരു കൂട്ട ഓട്ടമായി സങ്കല്പ്പികുകയാണ് ഇവിടെ. മൂന്നുവര്‍ഷമായി വിവാഹം നടക്കാത്ത രാജീവിന് ഒറ്റ ലക്ഷ്യമേ ഉള്ളൂ. വിവാഹം. ഇനി ഏഴു വര്ഷം കൂടെ കാത്തിരിക്കണം. ആ അവസ്ഥയില്‍ അയാള്‍ ജീവിതം തന്നെ നഷ്ടമായ മാനസീകഅവസ്ഥയിലാകുന്നു. ഒരു സിംബല്‍ ഇട്ടു നോക്കിയതാ.

    ReplyDelete
  11. “ഡാ, ഒന്നോര്‍ത്തോ, നീ ഒരു പെന്‍സില് വാങ്ങാന്‍ ചോദിക്കുമ്പോള്‍ ചിലപ്പോള്‍ ആട്ടിപ്പായിച്ചൂന്നു വരും. ആ പെന്‍സില് നിനക്ക് വാങ്ങിത്തരാന്‍ കഴിയാത്തതിനാല്‍... നന്നായി വേദനിപ്പിച്ച വരികള്‍.

    ReplyDelete
  12. ഇഷ്ടായി . അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു .

    ReplyDelete
  13. നല്ല കഥ .എവിടെയും മുഷിപ്പിക്കാതെ ഒഴുക്കോടെ പറഞ്ഞിരിക്കുന്നു . അഭിനന്ദനങ്ങള്‍ !

    ReplyDelete
  14. നന്നായി എഴുതി.ലളിതമായ ശൈലി ഏറെ ആകര്‍ഷകം.അസ്വഭാവികതയില്ലാത്ത കഥാതന്തുവില്‍ അനാവശ്യമായ രംഗങ്ങള്‍ ഒന്നും കടന്നു കൂടിയിട്ടില്ലെന്നതും ശ്രദ്ധേയം.
    കൂടുതല്‍ ഒന്നും പറയാന്‍ അറിയില്ല.
    അഭിനന്ദനങ്ങള്‍

    ReplyDelete
  15. ചിന്തകളും, ചെയ്തികളും കോര്‍ത്തിണക്കി അതെല്ലാം തന്റേതായ ശൈലിയില്‍ എഴുതിയിരിക്കുന്നതായ ഒരു തോന്നല്‍ ഉണ്ടായി. മോശമായില്ല. എങ്കിലും അല്‍പ്പംകൂടി ശ്രദ്ധിച്ചാല്‍ ഇനിയും നന്നാക്കാം
    എന്നും തോന്നി. ഭാവുകങ്ങള്‍.

    ReplyDelete
  16. കഥ നന്നായി, ട്ടോ. ഇനിയും എഴുതു. അഭിനന്ദനങള്‍.

    ReplyDelete
  17. നമ്മുടെയൊക്കെ ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ചിന്തക്ക് എന്റെയും ആശംസകള്‍ !

    ReplyDelete
  18. ഈ ശ്രമം വളരെ അഭിനന്ദനാര്‍ഹമാണ്. നല്ല കഥ.

    ReplyDelete
  19. ദൈവമേ ....ഞാന്‍ ആലോചിക്കുവര്‍ന്നു ഒരു പാവം ഗള്‍ഫ്‌ കാരന് ഒരു പെണ്ണ് കെട്ടാന്‍ ഉള്ള ബുദിമുട്ടുകള്‍ .....): നന്നായി എഴുതി....

    ReplyDelete
  20. എഴുത്തില്‍ ചിലയിടത്തെ'പദ'ര്‍ച്ച കണ്ടു.
    എങ്കിലും ധൈര്യമായി എഴുതൂ.
    നന്നായിട്ടുണ്ട്.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  21. തുടക്കം നന്നായി...ഗംഭീരമായി എന്നു ഞാൻ പറയില്ല..ഇനിയും എഴുതു...അക്ഷരത്തെട്ടുകൾ വരാതെ നോക്കൂ....

    സസ്നേഹം,
    പഥികൻ

    ReplyDelete
  22. ചില നേരുകള്‍.
    എഴുത്ത്‌ തുടരട്ടെ.
    ആശംസകള്‍.

    ReplyDelete
  23. "ആചാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന കുടുംബം." ഈ ആചാരങ്ങള്‍ എല്ലാം കൂടി ഒരു ജന്മം തന്നെ പാഴാക്കിയാലും ആ ചട്ടക്കൂടില്‍ നിന്നും പുറത്തേയ്ക്ക് വരാന്‍ ആരും തയ്യാറാവുന്നില്ലല്ലോ എന്നാ സങ്കടം.. ക്രോസ് കണ്‍ട്രി ഇഷ്ടായിട്ടോ.. ഇനിയും ഒരുപാടെഴുതൂ...

    ReplyDelete
  24. കഥനന്നായി..പ്രവാസിയുടെ സ്ഥിരം അനുഭവം ആണിത് ...നഷ്ട്ടങ്ങള്‍ ..ചെരുത്യലും വലുതായാലും ..അത് ഭീകരമായിരിക്കും ...
    ലിപി ചേച്ചി പറഞ്ഞതിന് അടിവര ഇടുന്നു ..

    പിന്നെ പോവുകയാണെന്ന് അറിഞ്ഞതില്‍ വിഷമം ഉണ്ട് തിരിച്ചു വരുമല്ലോ ?അല്ലെ..കാത്തിരിക്കും ..
    സ്നേഹത്തോടെ...
    പൈമ

    ReplyDelete
  25. ആദ്യ സംരംഭം എന്ന നിലയ്ക്ക് കഥ നന്നായിട്ടുണ്ട്.
    ചെറുകഥകൾക്ക് ഒരു വിഷയം എടുത്തു കഴിഞ്ഞാൽ കഥാഗതി മാറിപ്പോകാതെ ആ വിഷയത്തിൽ തന്നെ നിൽക്കണം. അതു കൂടി ശ്രദ്ധിക്കുമല്ലൊ.

    ReplyDelete
  26. ഹൃദയം നിറഞ്ഞ നന്ദി
    @ പ്രഭന്‍ കൃഷ്ണന്‍, ഹഹഹ ഞാന്‍ 33 ആയപ്പോള്‍ മോള് രണ്ടാം ക്ലാസിലായി. ഇഷ്ടമായത്തില്‍ വളരെ സന്തോഷം.

    @ മനോജ്‌ വായനക്ക് നന്ദി

    @ ഒരു വിളിപ്പാട് അകലെ, ഈ പ്രോല്‍സാഹനം ഉത്തേജനം നല്‍കുന്നു.

    @ മുഹമ്മദ്‌...ഈ അഭിപ്രായം ഒരു നിര്‍വൃതി നല്‍കുന്നു.

    @ ഡോക്ടര്‍ സാര്‍, ഞാന്‍ നന്നാക്കാന്‍ ഇനി പരമാവധി ശ്രമിക്കാം.

    @ മൊഹമ്മദ്‌ കുട്ടി സാര്‍... താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിനു ഒരായിരം നന്ദി.

    @ വിപി. അഹമ്മദ്‌ സാര്‍, ബര്‍മ്മാ കഥ എഴുതിയ താന്കള്‍ ഇങ്ങനെ ഒരഭിപ്രായം രേഖപ്പെടുത്തിയതില്‍ അഭിമാനിക്കുന്നു.

    @ ജിന്റോ...ഞാന്‍ ഗള്‍ഫ്‌ കാരനല്ല കേട്ടോ. സത്യത്തില്‍ ഉദ്ദേശിച്ചത് വടക്കേ ഇന്ത്യ ആണ്. പക്ഷെ സ്ഥലം പറയാതെ ബോധപൂര്‍വ്വം കേരളത്തിന്‌ പുറത്തു ജോലി ചെയ്യുന്നവര്‍ക്ക് എല്ലാം ബാധകമാകുന്ന തരത്തില്‍ ആക്കിയതാണ്. എന്റെ ശ്രമം വിജയിച്ചു എന്ന തോന്നല്‍ തരുന്ന താങ്കളുടെ വാക്കുകള്‍ക്ക് ഒരായിരം നന്ദി.

    @ തങ്കപ്പന്‍ സാര്‍ ....കഥാപാത്രത്തിന്റെ സ്വഭാവത്തില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച പതര്‍ച്ച എഴുത്തിലും വന്നു പോയെന്നു കാണിച്ചു തന്നതിന് നന്ദി. തിരുത്താന്‍ ശ്രമിക്കാം.

    @ പഥികന്‍...നന്നായി എന്ന് പറഞ്ഞതില്‍ വളരെ വളരെ സന്തോഷം. അക്ഷരതെറ്റുകള്‍ വരുന്നത് ട്രാന്‍സിലിറ്റെറിയന്‍ ഉപയോഗിക്കുന്നതിലുള്ള പിടിപ്പുകേടാണ്.

    @ രാംജി സാര്‍...നന്ദി

    @ ലിപി.... വളരെ വളരെ നന്ദി. എല്ലാ സാധാരണത്വങ്ങളുമുള്ള അല്പം ബലഹീനനായ നായകന്‍റെ മാനസീക കാഴ്ച്ചപ്പാടുകളിലൂടെ സംഭവങ്ങളെ വിവരിക്കാനേ ഞാന്‍ ശ്രമിച്ചുള്ളൂ.
    സത്യത്തില്‍ ഇങ്ങനെ ഒരു കാഴ്ചപ്പാട് ഉണ്ടെന്നു ലിപി പറഞ്ഞപ്പോഴാണ് അറിയുന്നത്. ഏതൊക്കെ മാനങ്ങളിലൂടെ ഒരു സൃഷ്ടിയെ നോക്കി കാണണമെന്ന അറിവ് എനിക്ക് നല്‍കിയതിനു നന്ദി. ആ ബുദ്ധിക്ക് ഒരു സലാം.

    @ സേതുലെക്ഷ്മി.... വായിച്ചതില്‍ ഞാന്‍ കൃതാര്‍ത്ഥനായി. കഥാഗതി വിവാഹവും അത് മുടങ്ങുന്നതുമായിരുന്നു. അച്ഛന്‍റെ കാര്യം വന്നത് അവസാനം മരിക്കേണ്ട ആളായതിനാലാണ്. ശാലൂനെ അയാള്‍ മനസാല്‍വരിച്ചിരുന്നു. മെഡിക്കല്‍ സ്റ്റോറില്‍ വച്ച് കാണുന്നത് ഒരു സാധാരണ മനുഷ്യന്‍റെ ചിന്തകള്‍ വെളിവാക്കാനായിരുന്നു.
    താങ്കളെപ്പോലെയുള്ള ഒരു പ്രതിഭാധനയായ എഴുത്തുകാരി പറയുമ്പോള്‍ എന്തോ കുഴപ്പം ഉണ്ടെന്നു മനസ്സിലാകുന്നു. ഞാന്‍ കുറെ നല്ല കഥകള്‍ ഒന്നൂടെ വായിച്ചു പഠിക്കാം.
    താങ്കളുടെ അഭിപ്രായം എനിക്ക് അമൂല്യമാണ്. ഞാന്‍ എഴുതി...എഴുതി...തെളിയുമായിരിക്കും??

    ReplyDelete
  27. katha vayikkan thamasichu poyi. istamayi. Lipi Ranju vinte abhiprayathodu yojikkunnu.

    ReplyDelete
  28. പൈമക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. താങ്കളുടെ പ്രോല്സാഹനത്തിനു ഹാര്‍ദ്ദവമായ നന്ദി.
    താങ്കളുടെ രചനകള്‍ വായിക്കാന്‍ ഞാന്‍ ഇവിടെ ഉണ്ടാകും. എഴുത്തില്‍ ചില ടെക്നിക്സ് നിങ്ങളില്‍ നിന്ന് അടിച്ചു മാറ്റിയിട്ടുണ്ട്. ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു എഴുത്തുകാരനില്‍ നിന്നും കിട്ടുന്ന അഭിപ്രായം വിലമാതിക്കാനാകാത്തത് എന്ന് കൂടി പറയട്ടെ?

    ReplyDelete
  29. അജ്ഞാതനായ പ്രിയപ്പെട്ട സുഹൃത്തേ നന്ദി വാക്കുകളില്‍ ഒതുക്കാവുന്നതില്ല. പ്രോല്സാഹനത്തിനു നന്ദി.

    ReplyDelete
  30. വേദനിപ്പിക്കുന്ന ചില വരികള്‍ വളരെ അര്‍ത്ഥവത്തായി.ഇനിയും എഴുതൂ,ആശംസകള്‍

    ReplyDelete
  31. അവള്‍ മരുന്നും വാങ്ങി അല്പം നടന്നു. വയര്‍ അല്പം തള്ളിയിട്ടുണ്ട്. വളരെ സുമുഖനായ ഒരു ചെറുപ്പക്കാരന്‍ വന്നു അവളെ കൈ പിടിച്ചു ബാക്ക്‌ ഡോര്‍ തുറന്നു പുതിയ ഹോണ്ടാസിറ്റി കാറില്‍ ഇരുത്തുന്നത് അയാള്‍ മറഞ്ഞിരുന്നു കണ്ടു.


    “അവള്‍ കാരണമല്ലല്ലോ, നമ്മുടെ വിവാഹം മുടങ്ങിയത്? അവള്‍ സന്തോഷമായി ജീവിക്കട്ടെ” അയാള്‍ സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.


    ചില വരികൾ ഒക്കെ വളരെ ഹൃദയസ്പർശിയാണ്.... പ്രത്യേകം അഭിനന്ദനങ്ങൾ.

    ReplyDelete
  32. കൃഷ്ണകുമാരിനും മോഹിയുട്ദീനും ഒരുപാടു....ഒരുപാട് നന്ദി.

    ReplyDelete
  33. കഥാസാരം പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു... ഒന്ന് കൂടി എഡിറ്റ്‌ ചെയ്ത്‌ കാര്യങ്ങളെ ഭംഗിയാക്കിയിരുന്നെങ്കില്‍ വളരെ നന്നാവുമായിരുന്നു എന്ന് ഒരിക്കല്‍ കൂടി വായിച്ചപ്പോള്‍ ഒരു തോന്നല്‍... എഴുത്ത്‌ തുടരുക എല്ലാ ഭാവുകങ്ങളും...

    ReplyDelete
  34. എഴുതികൊണ്ടിരിക്കൂ. പുതിയ പോസ്റ്റിടുമ്പോൾ ഒരു മെയിലയയ്ക്കൂ. ആശംസകൾ. കഥയുടെ പേര്‌ ഒരു വല്ലാത്ത പേരായി പോയി.

    ReplyDelete
  35. ചേട്ടായീ,
    ഇങ്ങനെയൊക്കെ എഴുതി മനസ്സിനെ മുറിവേല്‍പ്പിക്കുന്നതിനേക്കാള്‍ നല്ലത് ഈ സാധുവിന്റെ നെഞ്ചിലൊരു കല്ല്‌ കയറ്റിവെക്കുന്നതായിരുന്നു.

    ReplyDelete
  36. തുടക്കക്കാരന്റെ കഥ നന്നായി. കഥയിലേയ്ക്ക് എല്ലാവരും കടന്നുവല്ലൊ. ഇനിയും കൂടുതൽ കഥകൾ എഴുതാൻ സാധിക്കുമെന്ന് തെളിയിച്ചു. അടുത്തതും വായിക്കാൻ കാത്തിരിക്കുന്നു. (‘കഥാമത്സരത്തി’ൽ പങ്കെടുക്കുമല്ലോ?. പോസ്റ്റിടുമ്പോൾ മെയിലിൽ അറിയിക്കാൻ മറക്കരുത്.) ആശംസകൾ......

    ReplyDelete
  37. പൊട്ടന്‍, മുകളിലെ ദിവസത്തിനു താഴെയായി കാണുന്ന അഭിപ്രായങ്ങളില്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ താഴെ ‘ഈ പോസ്റ്റിലേക്കുള്ള ലിങ്കുകളി‘ കൂടെക്കാണുന്ന ഡയലോഗ് ബോക്സില്‍ ക്ലിക്ക് ചെയ്യുക. ദയവായി താങ്കളുടെ പ്രൊഫൈലില്‍ മെയില്‍ ഐഡി കൂടി ചേര്‍ക്കുക. manojk.bhaskar@gmail.com ലേക്ക് ഒരു സന്ദേഷം അയക്കൂ.

    ReplyDelete
  38. nice work... thanks for visiting my blog.

    ReplyDelete
  39. കഥ എനിക്കിഷ്ട്ടായി!
    ആശംസകള്‍...!!

    ReplyDelete
  40. @ മൊഹിയുദ്ദീന്‍.... പുനര്‍ വായനക്ക് വളരെ നന്ദി.ശരിയാണ് അല്പം എഡിറ്റിംഗ് ആകാമായിരുന്നു.

    @ സാബു..... വരവിനു നന്ദി. തീര്‍ച്ചയായും മെയില്‍ ചെയ്യാം.

    @ മനോജേ.... നന്ദി. ഞാന്‍ വീണ്ടും നോക്കാം.

    @ കണ്ണൂരാനെ.... കമന്റ് വല്ലാതെ ചിരിപ്പിച്ചു.

    @ വി.എ. സാറിന്റെ വരവ് ... വല്ലാത്ത പ്രചോദനമാണ്. സത്യത്തില്‍ താങ്കള്‍ ഒരു ഗുരുസ്ഥാനത്താണ്. തീര്‍ച്ചയായും പങ്കെടുക്കാം.

    @ വിനോദ്.... വായനക്ക് നന്ദി.

    @ സ്വന്തം സുഹൃത്തേ.... ഒരുപാടു ഒരുപാട് നന്ദി.

    ReplyDelete
  41. വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു എന്നല്ലേ? അവിടെ അതിന് സമയമായിട്ടുണ്ടാവില്ല.
    എന്നാലും അച്ഛനോട് ഈർഷ്യ തോന്നിയത് ശരിയായില്ല. തോമസ് പറഞ്ഞത് സത്യം.
    കഥ നന്നായിട്ടുണ്ട്.

    ReplyDelete
  42. പുതിയ പോസ്റ്റ്‌ ഒന്നും കാണുന്നില്ല്‌? എന്തു പറ്റി?

    ReplyDelete
  43. ഹൃദയസ്പര്‍ശിയായി...

    ReplyDelete
  44. വായനക്കാരുടെ മനസ്സിൽ തട്ടുന്ന വിധം നല്ലരീതിയിൽ അവതരിപ്പിച്ചിരിക്കുന്നൂ

    ReplyDelete
  45. അച്ചനെ കുറിച്ചു തോമസ്‌ പറഞ്ഞ വാക്കുകള്‍ ഹൃദയത്തെ തൊടുന്നു.

    ReplyDelete
  46. നന്ദി
    @ ഗീത
    @ സോണി
    @ മുരളീ മുകുന്ദന്‍
    @ ജെഫു ജൈലാഫ്

    ReplyDelete