Thursday, October 20, 2011

വീണ്ടും റിയാലിറ്റി ചിന്തകള്‍


നമ്മുടെ ശരത് സാറ് ഇളയരാജ പുരാണം വിളമ്പാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി. എല്ലാം കൂടെ ഒരു സംപൂര്‍ണ്ണ കൃതി ആക്കിയാല്‍ വോള്യങ്ങള്‍ വേണ്ടി വരും.
ശരത് ആവുമ്പോള്‍ ഒരു പക്ഷെ സംഗതി നേരായിരിക്കും. പൊട്ടന് പാട്ടുരുക്കുന്നിടത്ത് എന്ത് കാര്യം? പക്ഷെ, ഒരു ശരാശരി മലയാളിയോട് ഇഷ്ടമുള്ള പത്തു പാട്ടുകള്‍ ചോദിച്ചാല്‍ ഇളയരാജ സംഗീതം നല്‍കിയ ഒരു മലയാള പാട്ടെങ്കിലും അതില്‍ കാണുമോ?
പുള്ളിയുടെ ഒരുഗ്രന്‍ പാട്ടാണ്, പുഴയോരത്തില്‍ പൂന്തോണി എത്തീല...
എന്റെ ഒരു ചങ്ങാതി പറയാറുണ്ട്. അതിനെ തമിഴ്‌ ശൈലിയില്‍ പാടിയാല്‍ ഒന്ന് കൂടെ നന്നായിരിക്കും എന്ന്. വാക്കുകളെ തമിഴീകരിച്ചു ഒന്ന് മൂളിനോക്കിയാല്‍ ശരിയാണെന്നെ തോന്നൂ.

     നമ്മുടെ അന്തിക്കാട് സാറിന്റെ സ്ഥിരം സംഗീതം ഇപ്പോള്‍ പുള്ളി ആണല്ലോ?
ജോണ്‍സന്‍ സാറിന്‍റെ “ തങ്കത്തോണിയെ വെല്ലുന്ന ഒരു പാട്ട് അടുത്ത കാലത്ത് പുള്ളിയുടെ ചിത്രങ്ങളില്‍ കണ്ടില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍.

     ഒരു വലിയ ഗായകന്‍ നമ്മുടെ റഹ്മാന്‍ പട്ടിയുടെ “ഭൌ..ഭൌ..” വില്‍ നിന്ന് ഉത്തേജനം കൊണ്ടാണ് പുള്ളി “ ജയ്‌..ഹോ” എഴുതിയത് എന്ന് പറയുകയുണ്ടായി.
അത് പുകഴ്ത്തലാണോ? ഇകഴ്ത്തലാണോന്ന് അറിയില്ല.

     ഇളയരാജ സാറ് ഒരു സിംഫണി ചെയ്തു എന്ന് കേട്ടിട്ടുണ്ട്. അത് കേട്ടവര്‍ ആരെങ്കിലുമുണ്ടോ?

     റഹ്മാനും ജോണ്‍സനും ഔസേപ്പച്ചനും ജയചന്ദ്രനും രവീന്ദ്രനും ഒന്നും സംഗീത സംവിധായകര്‍ അല്ലെ? അതും പോട്ടെ, സലില്‍ ചൌധരിയും നൌഷാദും വിദ്യാസഗരും മറു ഭാഷയില്‍ നിന്നെത്തി എത്ര നല്ല പാട്ടുകള്‍ നമ്മള്‍ ഇന്നും മൂളുന്നു.

     തമിഴില്‍ ഇളയരാജ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും നിഷേധിക്കാനകില്ല. സമ്മതിക്കുന്നു. ഓര്‍ക്കസ്ട്രേഷന് റഹ്മാന്‍ രാജയെക്കള്‍ മോശമാണോ?

     പൊട്ടന് ഒരു സംശയം മാത്രം ബാക്കി, നമ്മള്‍ മലയാളികള്‍ മലയാളികളുടെ
കഴിവ് അംഗീകരിക്കാന്‍ ലോകാവസാനം വരെ മടി കാണിക്കും.

     ഇന്നും കുടുംബ സദസ്സുകളില്‍ പോലും ടിവിയില്‍ സന്യസിനിയോ, നീലഗിരികളോ പാടുമ്പോള്‍ നിശബ്ദത കാണാം.

     മലയാളത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയവരെ ഇകഴ്ത്തുന്നു എന്ന് തോന്നലുണ്ടാക്കരുത് ഈ പുകഴ്ത്തലുകള്‍ക്ക് എന്നെ ഉദ്യേശിചുള്ളൂ.

“ പൊട്ടന് പാട്ടുരുക്കുന്നിടത്ത് എന്തു കാര്യം?”

8 comments:

 1. സത്യം..... "പൊട്ടന് പാട്ടുരുക്കുന്നിടത്ത് എന്തു കാര്യം?"
  വേറെ പണിയൊന്നുമില്ലേ മാഷേ....?

  ReplyDelete
 2. പുള്ളിക്കാരന്‍ കണ്ണൂര്‍ രാജന്ന്റെ മോനെല്ലേ അതാവും രാജയോടു കമ്പം

  ReplyDelete
 3. മാഷെ ...കവിതകള്‍ വായിക്കട്ടെ പെട്ടന്ന് പോസ്റ്റ്‌ മാറ്റിയ ആരും വരത്തില്ല

  ReplyDelete
 4. മാഷ് പറഞ്ഞത് ശരിയാണ്... മലയാളത്തിൽ ഇളയരാജ വിജയമായിരുന്നോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം.

  പക്ഷേ, തമിഴിൽ എൺപതുകളിൽ മെലഡിയുടെ നീരുറവയുമായി മനം കുളിർപ്പിക്കാൻ എത്തിയ ഈണങ്ങളുടെ രാജാവ് തന്നെയാണ് ഇളയരാജ എന്ന് നിസ്സംശയം പറയാം..

  ReplyDelete
 5. @ പ്രദീപ് ... ശരത് കണ്ണൂർ രാജന്റെ മകനല്ല... മരുമകനാണ്...

  ReplyDelete
 6. ശിഖണ്ഡിയേ,
  ഈ പാട്ടും പറയുന്ന തന്തോന്നിത്തരങ്ങളും കേള്‍ക്കാന്‍ വിധിക്കപ്പെട്ട പൊട്ടന്‍ പാട്ടുരുക്കുന്നിടത്ത് ഒന്ന് എത്തി നോക്കിയത് തെറ്റായെങ്കില്‍ മ്യാപ്പ്‌.

  ReplyDelete
 7. വിനുവേട്ടാ,
  അഭിപ്രായത്തോട് % യോജിക്കുക്കുന്നു. എങ്കിലും പ്രതിഭയുള്ളവര്‍ക്ക് ഭാഷ ഒരു പ്രശ്നമാണോ?
  പ്രത്യേകിച്ചും സംഗീതത്തിന്?

  ReplyDelete
 8. വിനുവേട്ടാ,100% ജോജിക്കുന്നുവെന്ന പറഞ്ഞത്.

  ReplyDelete