Saturday, October 22, 2011

ദീപാവലി


വെടിയൊച്ച താങ്ങാനാകാതെ
നാടു വിട്ടോടുന്ന പട്ടികള്‍
വല്യ ശബ്ദത്തില്‍ അസഹിഷ്ണുക്കളാകുന്ന
വൃദ്ധരും  രോഗികളും

എപ്പോഴും ഓലക്കുടിലുകളില്‍
വന്നു പതിക്കാവുന്ന
റോക്കറ്റുകളെ കാത്തു
ഉറക്കമിളക്കുന്ന പാവങ്ങള്‍

അപ്രതീക്ഷിതമായ  പൊട്ടിത്തെറികളില്‍
ഞെട്ടിത്തെറിക്കുന്ന പഥികന്‍
പൊട്ടിച്ചിരിക്കുന്ന യൌവ്വനങ്ങള്‍ തന്‍
കുട്ടിത്തരമാം ക്രൂരതകള്‍

അടക്കാനാകാത്ത കൌമാരങ്ങളുടെ
സാഹസികമാം വികൃതികള്‍
എല്ലാം നിസ്സാരമെന്നുള്ള ഒറ്റ ഭാവം
നെഞ്ചിടിപ്പോടെ മാതാപിതാക്കള്‍

കാണുവാനല്ല, കാട്ടുന്നതോക്കെയും
കാണിക്കുവാനുള്ള വ്യഗ്രത  മാത്രം
കാണുവാനല്ല, കാട്ടുന്നതോക്കെയും
കാണിക്കുവാനുള്ള വ്യഗ്രത  മാത്രം

6 comments:

 1. "കാണുവാനല്ല, കാട്ടുന്നതോക്കെയും
  കാണിക്കുവാനുള്ള വ്യഗ്രത മാത്രം"

  കാണിക്കുവാനുള്ള വ്യഗ്രത മാത്രം

  ReplyDelete
 2. Deepavaliyude mattuoru mukham.

  ReplyDelete
 3. വ്യഗ്രത മാത്രം...ഇഷ്ട്ടപെട്ടു
  http://pradeeppaima.blogspot.com/2011/10/blog-post_21.html?showComment=1319307039488#c8903401756381228895 vayikkumallo?

  ReplyDelete
 4. ബിംബങ്ങൾ നന്നായിരിക്കുന്നു. വ്യഗ്രത നന്നായിരിക്കുന്നു... ഞാനിതൊന്നും കണ്ടില്ല...നല്ല കവിതകൾ... പിന്നീട് സമയമെടുത്ത് വായിക്കാൻ വരുന്നതാണ്‌.

  ReplyDelete
 5. ( താങ്കളുടെ ഈമെയിൽ അറിയാത്തതിനാലാണ്‌ ഇത് ഇവിടെ പോസ്റ്റുന്നത്... താങ്കൾ ഇതു വായിച്ച് ഡിലീറ്റ് ചെയ്തോളൂ... സ്നേഹപൂർവ്വം


  താങ്കൾക്കെന്റെ നമസ്കാരം
  താങ്കൾ മനോഹരമായി എഴുതുന്ന ആളാണ്‌.. ഞാനോ വെറുതെ കുത്തിക്കുറിക്കുന്നവനും.... നല്ല കവിത എഴുതാതെ എന്തെങ്കിലും കുത്തിക്കുറിച്ച് ആളുകളെ വിളിച്ചു കൂട്ടി വിമർശനം കേൾക്കുന്നതെന്തിന്‌ എന്നാണെന്റെ ചിന്തകൾ.. കവിതയ്ക്ക് ഈണം വേണം വൃത്തം വേണം അലങ്കാരം വേണം സൗകുമാര്യം വേണം എന്നൊക്കെയല്ലേ പറയാറ്‌ .. അതൊന്നും ഇല്ലാതെ കുത്തിക്കുറിക്കുന്ന എന്റെ പദശകലങ്ങൾ കവിത എന്ന് അവകാശപ്പെടാൻ പോലും അർഹതയുണ്ടെന്ന് തോന്നുന്നില്ല .അതിനാൽ ആർക്കും ലിങ്കു കൂടി അയച്ചു കൊടുക്കാറില്ല... അറിഞ്ഞ് വന്ന് കമന്റുന്നവർ മാത്രമേ ഉള്ളു... ജസ്റ്റ് ജാലകത്തിൽ മാത്രം ഉണ്ടാവും.. അത്രെയുള്ളൂ മാർക്കെറ്റിംഗ്.. അതും ഒരാൾ പറഞ്ഞിട്ട്..
  ഈയിടെ ഒരു ചെറുകഥാ സമാഹാരം ഞങ്ങൾ കുറച്ചു പേർ കൂടി ഇറക്കി...10 ആളുകളുടെ കഥ...9 നല്ല കഥാകാരന്മാരുടെ ഇടയിൽ അവർക്ക് കണ്ണു കൊള്ളാതിരിക്കാൻ ആദ്യമായി അതിൽ ഞാനും ഒരംഗമായി.. അങ്ങിനെ പുസ്തകം മഷി പുരണ്ടു... അല്ലാതെ മറ്റൊന്നുമില്ല... മറ്റു ബ്ളൊഗിലൊക്കെ മാനവധ്വനി എന്ന കൃഷിഭൂമിയിൽ വിളഞ്ഞത് എടുത്തു പോസ്റ്റും.. സത്യമായിട്ടു ഇത്രെയുള്ളു എന്നേ കുറിച്ചു പറയാൻ..
  ഈയിടെ നടന്ന പുസ്തക പ്രകാശനത്തിന്റെ ഫോട്ടോയും ന്യൂസും ഇതിൽ വെക്കുന്നു..മറ്റൊന്നും എനിക്ക് അവകാശപ്പെടാനില്ല...
  താങ്കൾക്കും കുടുംബത്തിനും നന്മ ആശംസിച്ചു കൊണ്ട്
  സ്നേഹപൂർവ്വം

  സതീശൻ

  ലിങ്ക് താഴെ കൊടുക്കുന്നു....
  =================
  കുവൈറ്റിലെ പ്രമുഖ സാഹിത്യ കൂട്ടായ്മയായ പ്രതിഭ കുവൈറ്റിന്റെ പ്രഥമ പുസ്തക സംരംഭമായ കുവൈറ്റിലെ പത്തു കഥാകൃത്തുക്കളുടെ അഫൈന പൂക്കുന്നു എന്ന കഥാ സമാഹാരം കുവൈറ്റിലെ ഫഹാഹീൽ മുഗളായ് ഓഡിറ്റോറിയത്തിൽ പ്രൌഢ ഗംഭീരമായ ചടങ്ങിൽ ഗൾഫ് മാർട്ട് കണ്ട്രീ ഹെഡ് ടി. എ. രമേഷ് പ്രശസ്ത സാഹിത്യകാരി സ്വപ്നജേക്കബ്ബിനു കോപ്പി നൽകി പ്രകാശനം ചെയ്തു.
  ------------------------
  indiansinkuwait link:

  http://www.indiansinkuwait.com/ShowArticle.aspx?ID=15609&SECTION=1#.T0Py-7apEKA.gmail


  ejalakam link

  http://www.ejalakam.com/news_photos.php?CAT=1&NEWSID=35440

  ReplyDelete
 6. ദീപാവലി അങ്ങനെയാണ്... പലപ്പോഴായി വന്ന മിന്നലുകളെ ഒരൊറ്റരാത്രിയിൽ ആകാശത്ത് തിരിച്ചയയ്ക്കും, ഒരായിരം നക്ഷത്രങ്ങളെ മണ്ണിലൊരുക്കി ആകാശത്തെ നാണിപ്പിക്കും! വാക്കുകൾ കൊണ്ട് ഒരു കുഞ്ഞു ദീപവുമായി താങ്കളും. ആശംസകൾ.

  ReplyDelete