Thursday, November 3, 2011

ഇങ്ങനെ ഫോണ്‍ ചെയ്യരുത്


പൊട്ടന് പറ്റാത്ത പൊട്ടത്തരങ്ങളില്ല. ഒരു ദിവസം പൊട്ടനെ കാണാന്‍ ഒരു സുഹൃത്ത്‌ ഒരു ഉച്ച നേരത്ത് ഓഫീസിലെത്തി. സുഹൃത്തിന് കാന്റീനിലെ ചായ കൊടുത്തപ്പോള്‍ വേണ്ട. ടൌണീന്നു ഫ്രഷ്‌ ജ്യൂസ് വേണം. പൊട്ടന്‍ പറഞ്ഞു ബൈക്ക് എടുക്കാം. സുഹൃത്ത്‌ വിസമ്മതിച്ചു, “ വാടാ, എന്‍റെ കാറില്‍ പോകാം.”. പൊട്ടനും സുഹൃത്തും കാറില്‍ ടൌണില്‍ പോയി.
ടൌണില്‍ എത്തിയപ്പോഴാണ് പൊട്ടന് ഓര്‍മ്മവന്നത് അന്ന് ഓഫീസ്‌ ഉച്ചവരെയേ ഉള്ളൂ. ബൈക്കിന്‍റെ താക്കോലെടുത്തിട്ടില്ല. ഓഫീസില്‍ ആണ്. അത് പൂട്ടിയാല്‍ ദൂരെ ഉള്ള വീട്ടില്‍ പോകാന്‍ പറ്റില്ല. വൈകുന്നേരം കുഞ്ഞിനെ സ്കൂളീന്ന് വിളിക്കണം. ഓഫീസില്‍ ഉള്ള സഹപ്രവര്‍ത്തകനോട് ഫോണ്‍ ചെയ്തു താക്കോല്‍ വണ്ടിയുടെ ബാഗില്‍ ഇടാന്‍ പറയാം.
സമയം രണ്ടു മണിക്ക് രണ്ടു മിനിറ്റ്‌ മാത്രം. പൊട്ടന്റെ മൊബൈലില്‍ കാശില്ല. കയ്യിലുള്ളത് പത്തു രൂപ നോട്ട്. കോയിന്‍ ബോക്സിലെ ചേട്ടനോട് ചില്ലറയും അവജ്ഞയോടുള്ള നോട്ടവും ഇരന്നു വാങ്ങി. ചട പടേന്നു ഫോണ്‍ ചെയ്യാന്‍ തുടങ്ങി. പൊട്ടന്‍ ആദ്യത്തെ കോയിന്‍  ഇട്ട് ഫോണ്‍ ചെയ്തു. റിംഗ് പോകുന്നു. ആരും എടുക്കുന്നില്ല. അപ്പോഴാണ് പൊട്ടന്റെ ഫോണിലും ഒരു അജ്ഞാത കോള്‍. ഹലോ പറഞ്ഞു. ഒരു പ്രതികരണവും ഇല്ല. ഇപ്പോള്‍ കോയിന്‍ ബോക്സിലെ കോയിന്‍ വീണു. അവിടെ ചാടിക്കയറി ഹലോ ഹലോ പറഞ്ഞു നോക്കി. നോ രക്ഷ.
ഒന്‍പതു കോയിന്‍ തീരുന്നതുവരെ വാച്ചില്‍ നോക്കി പൊട്ടന്‍ ഈ അഭ്യാസം തുടര്‍ന്ന്നു. ഫലമോ, .... കഥയിതു ആവര്‍ത്തനം.

     പത്താമത്തെ കോയിന്‍ ഇടാന്‍ നേരത്ത് സുഹൃത്ത്‌ അടുത്ത് വന്നു. “ കുറെ നേരമായി നീ എന്തു പുടുങ്ങുവാടാ? ആ ഫോണ് .... ഈ ഫോണ്, വട്ടായോ?”

 പൊട്ടന്‍  മൈന്‍ഡ് ചെയ്യാതെ വീണ്ടും നമ്പര്‍ ഡയല്‍ ചെയ്തു. സുഹൃത്ത്‌ ചിരിയോടെ നോക്കി നിന്നു. സുഹൃത്ത്‌ പറഞ്ഞു “ പൊട്ടാ,നിന്നെ പൊട്ടന്‍ എന്നല്ല പറയേണ്ടത് പൊട്ടന്‍#@$%@#$ എന്നാ പറയേണ്ടത്. നീ എന്തിനാടാ, നിന്‍റെ നമ്പര്‍ ഡയല്‍ ചെയ്യുന്നത്?”

 ഇപ്പോഴാണ്‌ പൊട്ടന് തനിക്ക് വരുന്ന അജ്ഞാത കോളിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്. പത്താമത്തെ കോയിന്‍ ഇട്ട് ശരിയായ നമ്പരില്‍ വിളിച്ചു.

“ങാ, അതെ, ......... ഓഫീസ് അടച്ചു........... പക്ഷെ ഞാന്‍ പകുതി വഴിയിലായി................... ഓക്കേ.ഓക്കേ.......... പറ്റില്ല. വേണെങ്കില്‍ നീ ഓട്ടോ പിടിച്ചു കറങ്ങ് , വച്ചിട്ട് പോടാ, ആളെ മിനക്കെടുത്താതെ.”

സുഹൃത്ത്‌ തോളില്‍ തട്ടി,” പേടിക്കാതെ പൊട്ടാ, ഇന്ന് എന്‍റെ കാറുണ്ട്, പക്ഷെ ഞാന്‍ ഇതെല്ലപരോടും പറയും”

“ പറഞ്ഞാല്‍ പൊട്ടന് നാലു മ..മ..മയില്‍പ്പീലി,...പോടാ”

4 comments:

  1. പി സി ചേട്ടന്‍ ബാലനെ വിളിച്ചു പൊട്ടന്‍...
    കോടിയേരി മുഖ്യനെ വിളിക്കുന്നു പൊട്ടന്‍..
    ഇതൊക്കെ സമ്മതിക്കാം...


    ഇവിടെ നിങ്ങള്‍ നിങ്ങളെ തന്നെ വിളിക്കുന്നു പൊട്ടന്‍...അതെനിക്ക് മനസ്സിലാകുന്നില്ല...

    സുഹൃത്തിന് നന്മകള്‍...

    ReplyDelete
  2. ഇഷ്ട്ടമായി.അനുഭവമാേണാ?

    ReplyDelete