Sunday, November 13, 2011

ശിശുദിനം

എത്ര ഭിക്ഷയാചിക്കുന്ന കുട്ടികളെ നിങ്ങള്‍ തെരുവില്‍ ദിവസവും കണ്ടു മുട്ടുന്നു?

ബാലവേല ചെയ്യുന്ന എത്ര കുട്ടികളെ ദിവസവും കാണുന്നു?

പെണ്‍കുട്ടികള്‍ക്ക് ജന്മം നിഷേധിക്കുന്ന നാട്?

ജനിച്ചാല്‍ തന്നെ വിദ്യാഭ്യാസം നിഷേധിക്കുന്ന നാട്?

നിര്‍ബന്ധിത വിദ്യാഭ്യാസം നടപ്പിലാക്കിയ രാജ്യത്തില്‍ പള്ളിക്കൂടം കാണാന്‍ ഭാഗ്യമില്ലാത്ത എത്ര കുട്ടികള്‍?

ഇവരെ ഒക്കെ നമുക്ക് സൌകര്യപൂര്‍വ്വം മറക്കാം. എനിക്ക് പറയാനുള്ളത്, വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന് മനസ്സിലാക്കി തെറ്റായി കുട്ടികളെ വളര്‍ത്തുന്ന, പീഡിപ്പിക്കുന്ന മിഡില്‍ ക്ലാസ്‌ മാതാപിതാക്കളോടാണ്.

സ്കൂളിന്‍റെ പെരുമയും അവര്‍ ഉണ്ടാക്കുന്ന റിസല്‍ട്ടും മാത്രം നോക്കി സാമ്പത്തിക സ്ഥിതിക്ക് ഇണങ്ങും വിധം ഒരു സ്കൂളിലയക്കും നമ്മള്‍ കുട്ടികളെ.

എന്നിട്ട് അഹങ്കാരത്തോടെ പറഞ്ഞു നടക്കും; എന്റെ മോന്‍/മോള്‍ പഠിക്കുന്നത് ഇവിടാന്നു.

അവിടെ നിങ്ങളുടെ കുട്ടി പഠിച്ചാല്‍ അവന്‍റെ കഴിവുവച്ച് എത്താവുന്ന ഉയരത്തില്‍ അവനെത്തും? ഉറപ്പാണോ നിങ്ങള്‍ക്ക്?

ഏതു അക്കാദമിക്‌ റിസള്‍ട്ട്‌ എടുത്താലും പെണ്‍കുട്ടികള്‍ മുന്നില്‍.
മല്‍സര പരീക്ഷയുടെ കാര്യം വരുമ്പോള്‍ ആണ്‍കുട്ടികള്‍ മുമ്പില്‍.

എന്താ ഈ വിരോധാഭാസത്തിനു കാരണം?

സാമ്പ്രദായിക വിദ്യാഭ്യാസത്തിന്‍റെ ചട്ടക്കൂട്ടില്‍ പെണ്‍കുട്ടികള്‍ ഒതുങ്ങുമ്പോള്‍ ചങ്ങലകളെ പൊട്ടിച്ചു, ഈ വ്യവസ്ഥിതിക്കെതിരെ ഒന്ന് പൊരുതി നില്‍ക്കുന്നില്ലേ, ആണ്‍കുട്ടികള്‍?

ആണ്‍കുട്ടികള്‍ പൊരുതുമ്പോള്‍ പെണ്‍കുട്ടികള്‍ നിസ്സഹായരായി പിന്‍വാങ്ങി അവരുടെ ഉള്ളിലേക്ക് ഒതുങ്ങി പോകുന്നത് എന്തുകൊണ്ട്?

എന്തുകൊണ്ടാണ് അക്കാദമിക്‌ തലത്തില്‍ വെന്നിക്കൊടി പാറിക്കുന്ന പെണ്‍കുട്ടികള്‍ മത്സരപ്പരീക്ഷാ രംഗത്ത്‌ ആണ്‍കുട്ടികള്‍ക്ക് പിന്നിലാകുന്നു?

സ്കൂളിലെ ഫോര്‍മല്‍ വിദ്യാഭ്യാസം വിദ്യാഭ്യാസത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. ഇന്‍ഫോര്‍മലും അണ്‍ഫോര്‍മലുമായ വിദ്യാഭ്യാസം പൂര്‍ണമായി ലഭിച്ചാലേ വിദ്യാഭ്യാസത്തിനു പൂര്‍ണതവരുന്നുള്ളൂ.
ഇന്നത്തെ സാഹചര്യത്തില്‍ സ്കൂളുകള്‍ അക്കാദമിക്‌ റിസള്‍ട്ട്‌ മാത്രം നോക്കി പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ മാതാപിതാക്കളുടെ ചുമതല വര്‍ധിക്കുന്നു.

കുട്ടികളെ ആരായി തീരുമെന്ന് തീരുമാനിക്കുന്നതില്‍ അധ്യാപകര്‍ക്ക് ഏറെ പങ്കുണ്ട്.

A poor teacher tells.
An average teacher explains.
A good teacher demonstrates.
An excellent teacher inspires.

നമ്മുടെ സമൂഹത്തില്‍ അവസാനത്തെ കാറ്റഗറിയില്‍ പെടുന്ന ധാരാളം അധ്യാപകരുണ്ട്. പക്ഷെ, റിസള്‍ട്ട് എന്ന മാനദണ്ഡം പ്രവര്‍ത്തന മേഖലയെ ചുരുക്കുമ്പോള്‍ സാമ്പ്രദായിക വിദ്യാഭ്യാസത്തിന്‍റെ ചട്ടക്കൂട്ടില്‍ അവര്‍ ഒതുങ്ങി പോകുന്നു.

അപ്പോള്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ വാര്‍ത്തെടുക്കുന്നതിനുള്ള ചുമതല കൂടുതലായി എറ്റെടുക്കെണ്ടി വരുന്നു.

നിങ്ങളുടെ കുട്ടികള്‍ പഠിക്കാതിരിക്കാന്‍ കാരണമെന്ത?
1. പഠിക്കാന്‍ താല്പര്യം ഇല്ല
2. മനസ്സിലാകുന്നില്ല.
3. ഗ്രാഹ്യശക്തി അല്പം കുറവാണ്.

നിങ്ങള്‍ തല്ലിയാല്‍, അല്ലെങ്കില്‍ വഴക്ക് പറഞ്ഞാല്‍ അവര്‍ക്ക് താല്പര്യം ഉണ്ടാകുമോ?

തല്ലിയാലോ വഴക്കു പറഞ്ഞാലോ മനസ്സിലാകതെപോയത് മനസ്സിലാകുമോ?

തല്ലും വഴക്കും കുട്ടിയുടെ ഗ്രാഹ്യശക്തി വര്‍ധിപ്പിക്കുമോ?

ഈ ചര്‍ച്ച ഇവിടെ അവസാനിക്കുന്നില്ല. ഓരോ ചോദ്യത്തിനും കൂടുതല്‍ വിശകലനങ്ങളും ഉത്തരവും തേടേണ്ടതുണ്ട്. അതുമായി വീണ്ടും കാണാം.

11 comments:

 1. ഈ ശിശുദിനത്തില്‍ വിദ്യാര്‍ഥികളായ കുട്ടികളോട് മാതാപിതാക്കള്‍ അവരുടെ വിദ്യാഭ്യാസത്തിനു ശരിയായ രീതിയില്‍ താങ്ങും തണലും നല്‍കേണ്ടതിനെക്കുരിച്ചുള്ള ഒരു ചര്‍ച്ചക്ക് തുടക്കമിടുകയാണ്. മിക്കവാറും വീടുകളില്‍ അമ്മ ആയിരിക്കും അധ്യാപിക. അങ്ങനെ ഉള്ളവരില്‍ നിന്നും അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു. ഇതൊരു വിശാലമായ വിഷയമാണ്‌. ഒരു ഹരിശ്രീ കുറിച്ചതെ ഉള്ളൂ.

  ReplyDelete
 2. അമ്മമാരുടെ ..വിദ്യാഭാസം ആദ്യം ..പടുക്കണം .കണ്ണീര്‍ സിരിയല്‍ കാന്നുന്ന ..പാവങ്ങള്‍ക്ക് എവിടെ സമയം .പൊട്ടന്റെ ചിന്ത നിന്നാള്‍ വാഴട്ടെ ...
  ശിശുദിനം ആശംസകള്‍

  ReplyDelete
 3. നല്ല ലേഖനം ...കൂടുതല്‍ ചര്‍ച്ചകള്‍ വരട്ടെ ..

  ശിശു ദിന ആശംസകള്‍

  ReplyDelete
 4. മാറ്റേണ്ടതുണ്ട് ചില ചട്ടങ്ങളൊക്കെ... അത് മാറ്റിയെ തീരൂ.. നല്ല നാളേക്ക് വേണ്ടി പരിശ്രമിക്കാം.....

  നല്ല ചര്‍ച്ച ആവശ്യമായ വിഷയം...

  അഭിനന്ദനങ്ങള്‍..

  ReplyDelete
 5. പറഞ്ഞത് വളരെ ശരിയാണ്. സമൂഹത്തോടുള്ള ചോദ്യ ശരങ്ങൾ. കുട്ടികൾ പഠിക്കുന്നില്ലെങ്കിൽ പ്രധാന കാരണം താല്പര്യമില്ല എന്നതു തന്നെ (പഠനഭാരം). അവന്/അവൾക്ക് കാര്യങ്ങൾ എത്രത്തോളം ഗ്രഹിക്കാൻ കഴിയും എന്ന് കുട്ടിയെ കൂടുതൽ അടുത്തറിഞ്ഞ്, മനസ്സിലാക്കാതെ വിദ്യാലയത്തിന്റെ പെരുമയ്ക്കു പിന്നാലെ പായുന്നു...

  ReplyDelete
 6. മക്കള്‍ പഠിച്ചാലും ഇല്ലേലും അവര്‍ ഇഞ്ചിലീഷ് മീഡിയം സ്കൂളില്‍ പഠിക്കണം ... കോട്ടും ടൈയും ഷൂസും ഇടണം അത്ര തന്നെ ... എന്ട്രന്‍സ് പരീക്ഷകളില്‍ നൂറില്‍ തോന്നൂറും സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചു വരുന്ന കുട്ടികള്‍ ആണെന്ന സത്യം ആരും അറിയുന്നില്ല, അറിഞ്ഞാലും സൌകര്യപൂര്‍വ്വം മറക്കുന്നു. അതും തീരാന്‍ പോകുന്നു. കൂടുതല്‍ അണ്‍ എയ്ടെഡ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുമതി കൊടുത്തു കഴിഞ്ഞു. കൂടെ സര്‍ക്കാര്‍ സഹായവും. !

  ReplyDelete
 7. പക്ഷേ ഇപ്പോ പെണ്‍കുട്ടികളും മാറികൊണ്ടിരിക്കുകയാണു ആണ്‍കുട്ടികളെ പിന്തള്ളി മത്‌സരപരീക്ഷകളിലും അവര്‍ മുന്നേറുന്നുണ്ട്

  ReplyDelete
 8. മാഷെ, ഇമെയിൽ ഐഡി ഒന്നയച്ചു തരുമോ?. താങ്കളോട്‌ മറുപടി എഴുതാൻ ഒരു വഴിയും കാണാത്തതു കൊണ്ടാണീ സാഹസം കാണിക്കുന്നത്‌.

  (ഈ കമന്റ്‌ വായിച്ച ശേഷം, ഡിലീറ്റ്‌ ചെയ്യാനപേക്ഷ)

  ReplyDelete