Friday, November 18, 2011

സെക്സുവല്‍ ഡയമോര്‍ഫിസം

ഇത് നടന്ന കഥ ആണ് കേട്ടോ.

പണ്ട് ഹയര്‍ സെക്കണ്ടറിയില്‍ പഠിക്കുന്ന കാലം.

ബയോളജി അദ്ധ്യാപകന്‍ ക്രിസ്തുമസ് പരീക്ഷയുടെ ഉത്തരകടലാസുമായി എത്തി . ആരാടാ ഈ രാധാകൃഷ്ണന്‍?

“ഫങ്ക്” വളര്‍ത്തിയ പുറംതല ഇടങ്കയ്യാല്‍ തടവി, എത്തിനോക്കുന്ന കിളുന്തു രോമമുള്ള “റ” മീശ വലങ്കയ്യാല്‍ തടവി രാധാകൃഷ്ണന്‍ എണീറ്റു.

അദ്ധ്യാപകന്‍ അരികിലെത്തി, ” എടാ, ചോദ്യം സെക്ഷന്‍ III, B, 12 എന്താടാ?

ബാഗു തുറന്നു രാധാകൃഷ്ണന്‍ ചോദ്യ പേപ്പര്‍ എടുത്തു.

“ ഡിസ്ക്രൈബ് ഓണ്‍ ഡി സെക്സുവല്‍ ഡയമോര്‍ഫിസം ഓഫ് ഫ്രോഗ്”

അദ്ധ്യാപകന്‍ വായിക്കാന്‍ തുടങ്ങി
“The man frog is called male frog. The lady frog is called female frog.”

പേപ്പര്‍ എടുത്തു ആണ്‍കുട്ടികളുടെ ഇടയിലേക്ക് ഒറ്റ ഏറ്, “ ഇത് ഫ്രോഗിന്റെ അല്ല, നിന്‍റെ ആമ്മാവന്റെ ഡയമോര്‍ഫിസം”

ഞങ്ങള്‍ ആകാംഷയോടെ പേപ്പര്‍ എടുത്തു നോക്കി. വായിച്ചു തുടങ്ങിയപ്പോഴാണ് സാറ് പറഞ്ഞതിന്‍റെ അര്‍ഥം മനസ്സിലായത്.

There is a lady frog. She sits on the floor. A man frog came near to her. The man frog jumped over the lady frog………………………… ………………………………………………………………………

എല്ലാം പുള്ളി വ്യക്തമായി എഴുതി വച്ചിട്ടുണ്ട്.

ക്ലാസ്സില്‍ പൊട്ടിച്ചിരി മുഴങ്ങി. ആണ്‍കുട്ടികളുടെ കൈകളിലൂടെ ഉത്തര കടലാസ് മാറി മാറി പോയി.
പെണ്‍കുട്ടികള്‍ എന്താ നടക്കുന്നത് എന്ന് അറിയാതെ മിഴിച്ചിരുന്നു.

ഇന്‍റര്‍വെലിനു അവര്‍ ഓടി വന്നു കാര്യം തിരക്കി ആണ്‍കുട്ടികള്‍ പമ്പ കടന്നു.

ഞങ്ങള്‍ രാധാകൃഷ്ണനോട് ചോദിച്ചു,” എന്തിനാടാ, ഇങ്ങനെ എഴുതിയത്?
“ എടാ, നമ്മള്‍ അറിഞ്ഞു കൂടെങ്കിലും ട്രൈ ചെയ്യേണ്ടേ?”

ഗുണപാഠം : അറിഞ്ഞു കൂടാത്ത ചോദ്യത്തെ അതിബുദ്ധി കൊണ്ട് നേരിടരുത്.

7 comments:

  1. അറിയാത്ത വിഷയം അറിയില്ല എന്ന് പറയലാണ് നല്ലത് ...

    ReplyDelete
  2. വീണിടം വിദ്യയാക്കുകയെന്നും പറയാം.സംഗതി കൊള്ളാം.ഞാന്‍ ആദ്യമാണ് ഇവിടെ കേട്ടോ.ഒന്ന് പരിചയം വരട്ടെ.എന്നിട്ടാവാം ബാക്കി.പോരേ...
    ആശംസകളോടെ ..

    ReplyDelete
  3. രസമായിട്ടുണ്ട്.പിന്നെ പോലീസ് വന്നത് ഫോട്ടോ തിരിച്ചു കൊടുക്കാന്‍ തന്നെ

    ReplyDelete
  4. താങ്കള്‍ ഭൂട്ടാനിലെ ആണോ ? വസ്ത്രം കണ്ടിട്ടു സംശയം

    ReplyDelete
  5. അറിയാത്ത കാര്യങ്ങള്‍ അറിയില്ലെന്ന് പറയുന്നതില്‍ അഭിമാനം കാണുക..

    ആശംസകള്‍..

    ReplyDelete