Monday, November 28, 2011

ഒരു തൂപ്പുകാരിയുടെ ചതി.


1   . ഉടുമുണ്ട്


രമേശ്‌ പഠിച്ചത് തമിഴ്നാട്ടിലെ ഒരു കോളേജില്‍. രമേശിന്റെ ബ്ലോക്ക്‌ പണ്ട് ഏതോ ആസ്പത്രി ആയിരുന്നതാണ്. അത് കൊണ്ട് എല്ലാ ക്ലാസ്സ്‌ റൂമിലും അടുക്കളയും ബാത്ത്റൂമും ഉണ്ട്.

രമേശ്‌  രാവിലെ എണീറ്റു ശിവക്ഷേത്രത്തില്‍ പോയി കുളിച്ചു തൊഴുതു. ആദ്യദിവസമല്ലേ?

രമേശന് ശിവനെ ആണ് ഇഷ്ടം. നിഗ്രഹത്തിന്‍റെ ഈശ്വരനല്ലേ? എല്ലാ പാഠങ്ങളെയും നിഗ്രഹിച്ചു രമേശന്‍റെ കാല്‍ക്കല്‍ ഇട്ടു കൊടുക്കും എന്ന് വിശ്വാസം.

രമേശന്‍ കളഭം, ചന്ദനം, കുങ്കുമം, ഭസ്മം എല്ലാം ഒന്നിന് പുറകെ ഒന്നായി നാല് കോട്ട് അടിച്ചു. അവിയല് പരുവത്തില്‍ ഒന്നാംതരം പാണ്ടിക്കുറി.

ഇളം മഞ്ഞ നിറമുള്ള ഷര്‍ട്ടും നേര്യതു മുണ്ടും ധരിച്ചു. ഫുള്‍ക്കൈ ഷര്‍ട്ട് മടക്കാതെ ബട്ടനിട്ടു.

സിനിമയില്‍ പോലും ആരും ഇത്ര ഭംഗിയായി ഒരു പാലുണ്ണിയെ പോര്‍ട്രെയിറ്റ് ചെയ്തിട്ടുണ്ടാവില്ല.

അമ്മയുടെ കാലില്‍ തൊട്ടു തൊഴുതു.

അച്ഛന്‍റെ അടുത്ത് പോയപ്പോള്‍ അച്ഛന് കാര്യം മനസ്സിലായി. കമ്മ്യൂണിസ്റ്റുകാരനായ അച്ഛന് രമേശന്‍റെ ഞാഞ്ഞൂല്‍ മാമൂലുകളോട് പണ്ടേ പുച്ഛമായിരുന്നു. പുറത്തേക്കു ആഞ്ഞൊരു നടത്തം, ” ലോകം എത്ര വേഗത്തില്‍ മുന്നോട്ടു പോകുന്നോ, അതിന്‍റെ ഡബിള്‍ സ്പീഡിലാ നിന്‍റെ പിന്നോട്ട് പോക്ക്”

ഇനി ചേട്ടനോട് ഒന്ന് അനുഗ്രഹം വാങ്ങാം.

പുള്ളി പട്ടാളത്തീന്നു അവധിക്കു വന്നതാണ്‌.

“ നീ കുഞ്ഞമ്മേടെ ജാതകംകൊടക്കാണോ പോകുന്നത്?, നിനക്ക് പാന്‍റ്സ് ഒന്നും ഇല്ല്യോടാ?”

“ഉണ്ട്”

“പിന്നെ, മുണ്ട്?”

രമേശന്‍ അതിനു ഉത്തരം പറഞ്ഞില്ല. കേരളീയതയെക്കുറിച്ചു വിവരമില്ലത്തവരോട് എന്ത് സംസാരിക്കാന്‍?

“ഇതെന്താടാ, പാളയം കോടാന്‍ കുറി?”

അതിനും ഉത്തരം പറഞ്ഞില്ല. പൊട്ടാത്ത ബോംബിനും ശിവന്‍റെ പാമ്പിനും  ഉള്ള വ്യത്യാസം അറിഞ്ഞുകൂടാത്തവരോട് എന്ത് പറയാന്‍?

കോളേജില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് അവിടെ ക്ലാസ്സില്‍ 45 പേര്‍ . രമേശന്‍ എന്ന ഒറ്റ മലയാളി. മുണ്ടുടുത്ത ഏക ജീവിയും.
എല്ലാരും ക്ലസ്സിനോട് ചേര്‍ന്നുള്ള അടുക്കളയില്‍ നിന്ന് സംസാരിച്ചു. പെട്ടെന്ന് അതിലോരുത്താന്‍ രമേശന്‍റെ മുണ്ട് വലിച്ചു പറിച്ചു ഒറ്റ ഓട്ടം. രമേശന്‍ കതകിനിടയില്‍ ഒളിച്ചു. 

അവരുടെ സംസാരത്തില്‍ നിന്ന് അവര്‍ അത് സാറിന്‍റെ ടേബിളില്‍, ടേബിള്‍ ക്ലോത്തായി വിരിച്ചൂന്നു മനസ്സിലായി. അതിനു മുകളില്‍ ഫ്ളവര്‍വേസ് ഒക്കെ ഉണ്ടാക്കി വച്ചു.

ആദ്യത്തെ പീരീഡ്‌ വന്ന ലക്ചറര്‍ ഈ അലങ്കാരത്തിനെ അഭിനന്ദിച്ചു. ക്ലാസ്സ്‌ തീരുന്നതുവരെ രമേശന്‍ അങ്ങനെ വാതില്‍ക്കല്‍ ഒളിച്ചുനിന്നു. 

ക്ലാസ്സ്‌ തീര്‍ന്നപ്പോള്‍ വാതിലിനിടയിലൂടെ ഒരു വളയിട്ട കൈ.

“ഡേയ്, കേരളത്താന്‍, ഇന്നാ പുടീടാ ഉമ് വേട്ടി.”

അത് ആരായിരുന്നൂന്ന് രമേശന് ഇന്നും അറിയില്ല. അന്ന് തൊട്ട് രമേശന്‍ പാന്‍റ്സ് ഇട്ടു മാത്രമേ കോളേജില്‍ പോയിട്ടുള്ളൂ.

2.  തൂപ്പുകാരിയുടെ ചതി.


കോളജില്‍ എല്ലാ വെള്ളിയാഴ്ച്ചയും പതിനൊന്നു മുതല്‍ രണ്ടരവരെ ക്ലാസ്സില്ല. അന്ന് സ്പോര്‍ട്സ്‌ പ്രാക്ടിസ്‌.

രമേശന്‍റെ  ക്ലാസ്സിലെ എല്ലാപേരും അന്ന് അല്പം ദൂരെയുള്ള സ്ഥലത്ത് പനങ്കള്ള് കുടിക്കാന്‍ പോകും. ശിവഭക്തനായ രമേശന് മദ്യം വ്യര്‍ജ്ജ്യം.
ഒരു ദിവസം അവര്‍ രമേശനെ നിര്‍ബന്ദിച്ചു കൊണ്ട് പോയി.

അരക്കുപ്പി കുടിച്ച രമേശന് അലമ്പ് ധൈര്യം കിട്ടി.

 വളാ... വളാ സംസാരം. ആറടിയുള്ള തമിഴ്‌ സഹപാഠികള്‍ ആറിഞ്ചുള്ള ഞാഞ്ഞൂലുകളെ പോലെ തോന്നി.

കോളേജില്‍ തിരിച്ചെത്തി.

ഉച്ച തിരിഞ്ഞു ആദ്യ പിരീഡ് മലയാളം. കോളേജില്‍ മലയാളത്തിന് മൊത്തം മൂന്നു പേര്‍. എല്ലാപേരും  ആണുങ്ങള്. ഒരു ബോറന്‍ ചാണ്ടി മാഷ്‌. അതേ സമയം തമിഴ്‌ കുട്ടികള്‍ക്ക് തമിഴ്‌ ക്ലാസ്സ്‌. അവിടെ നിറയെ പെണ്‍കുട്ടികള്‍.

ജോളി........ജോളി.

കള്ളടിച്ചവന് കോളേജ്‌ സ്വന്തം അപ്പന്‍റെ വക.

രമേശന്‍ പറഞ്ഞു, “ ഡാ, ഞാന്‍ ഇന്ന് തമിഴ്‌ ക്ലാസ്സില്‍ വരാം.
കള്ളടിച്ചു കിന്‍റ് ആയ  രമേശനെയും പൊക്കി അവര്‍ തമിഴ്‌ ക്ലാസ്സില്‍ പോയി.

ലക്ചറര്‍ വന്നു, തമിഴ്ശെല്‍വി, മാടം.

അവര്‍ ഒരുത്തനോടു നാല് വരി വായിക്കാന്‍ പറഞ്ഞു.

“ കറുപ്പ് വളയല്‍ കയ്യുടന്‍ ഒരുത്തി
കുനിന്തു വലൈന്തു പെരുക്കി പോനാള്‍
വാസല്‍ സുത്തമാച്ചു
മനസ്സ് കുപ്പയാച്ചു.”

അവര്‍ രമേശനെ നോക്കി, “ഡേയ്, ഇതനോട, പൊരുള്‍ വിളക്കെടാ” (അര്‍ഥം പറയെടോ)

രമേശന്‍ എണീറ്റു.

കൂടെയുള്ളവര്‍ അടക്കിപ്പിടിച്ച് ചിരിക്കാന്‍ തുടങ്ങി.
“അത് വന്ത്, മാടം......”

“ശോല്ലെടാ, സോമ്പേരി” (പറയെടോ, മടയാ)

“ കറുത്ത വള പോട്ട....ഒരു പെണ്ണുമ്പിള്ള, വാതിലില് വന്താച്ച്...അവ... എന്നവോ ഗുണിച്ചു പാത്താച്ചു.......പേപ്പര്‍ എല്ലാം ദൂരെ പോട്ട് വാസല്‍ സുത്തമാക്കി. ഉത്തരം കിടക്കാമ അവ മനസില അന്ത ചോദ്യം ഒരു കുപ്പ മാതിരി കിടന്ത്.”

പൊട്ടിച്ചിരിയില്‍ ക്ലാസ്സ്‌ പ്രകമ്പനം കൊണ്ടു.

രമേശന് മനസ്സിലായില്ല, എന്താ അബദ്ധം എന്ന്.

“എന്നാടാ, ഉനക്ക് പൈത്തിയമാടാ?” (നിനക്ക് ഭ്രാന്താണോ?)

ഒരാള്‍ എണീറ്റു പറഞ്ഞു, “ അവന്‍ മലൈയാളത്താന്‍”

“അപ്പടിയാട, ഉക്കാര്...തമിഴ്‌ ക്ലസ്സുക്ക് വന്തത നെനച്ചു നാന്‍ പെരുമപ്പെടുരേന്‍”

(തമിഴ്‌ ക്ലാസ്സില്‍ വന്നതോര്‍ത്ത് നിന്നെക്കുറിച്ചു ഞാന്‍ അഭിമാനിക്കുന്നു)

യഥാര്‍ത്ഥ അര്‍ഥം അറിയണ്ടേ?

“ കറുത്ത വളയിട്ട ഒരു സുന്ദരി കുനിഞ്ഞു വാതില്‍ ചൂലുകൊണ്ട് വൃത്തിയാക്കി.  കുനിഞ്ഞു വൃത്തിയാക്കുന്ന സുന്ദരിയെ നോക്കി കൊണ്ടു നിന്നവന്‍റെ മനസ്സ് മലിന ചിന്തകളാല്‍ വൃത്തികേടായി.”

23 comments:

  1. തമിഴ് കലക്കി. ആശംസകള്‍

    ReplyDelete
  2. അഭിനന്ദനങ്ങള്‍ .
    കഥയിലെ കഥയ്ക്ക്,
    രചനയിലെ പുതുമക്ക്,
    അവതരണ മികവിന്..

    ReplyDelete
  3. കൊള്ളാം :) ..പക്ഷേ ഈ ഫോണ്ട് അലോസരമുണ്ടാക്കുന്നു

    സസ്നേഹം,
    പഥികൻ

    ReplyDelete
  4. കൊള്ളാം...രസായിട്ടുണ്ട്...

    ആശംസകള്‍...

    ReplyDelete
  5. കൊള്ളാം.. നര്‍മ്മരസമുള്ള രണ്ടു ചെറിയ തീം..മാഷിന്റെ സ്കൂള്‍ കഥകള്‍ക്ക് എല്ലാത്തിനും ഒരു നര്‍മ്മം ഉണ്ട് അത് പറയാതെ വയ്യ.

    ReplyDelete
  6. പഥികന്‍ പറഞ്ഞ പോലെ ഫോണ്ട് വായിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു

    ReplyDelete
  7. അഭിനന്ദനങ്ങള്‍...ഒരുപാട്!

    ReplyDelete
  8. നന്ദി
    @ ശിഖണ്ഡി
    @ ആറങ്ങോട്ടുകര മുഹമ്മദ്‌
    @ പഥികന്‍
    @ ശ്രീജിത്ത്
    @ ഖാദു
    @ പൈമ
    @ ചാര്‍ളി
    @ മൊഹമ്മദ്‌ മാഷ്‌

    ReplyDelete
  9. പഥികനും പൈമക്കും വിലയേറിയ ഉപദേശത്തിന് ഒരായിരം നന്ദി.

    ReplyDelete
  10. eshtaayi ...narmam assalayi tto
    fond prblm redy aakumallo..
    aasamsakal

    ReplyDelete
  11. ശരിയായില്ല മാഷേ ..അഞ്ജലി ഓള്‍ഡ്‌ ലിപി ഉപയോഗിച്ച് നോക്കുക ഫോണ്ട് സൈസ് 16 ആക്കിയാല്‍ ഒക്കേ ആകും ..

    ReplyDelete
  12. ഇപ്പോ ശരിയായി മാഷെ..കലക്കന്‍.. അക്ഷരങ്ങള്‍ക്ക് നല്ല ഭംഗിയുണ്ട് വലുപ്പവും പാകത്തിന് ഉണ്ട്...

    ReplyDelete
  13. ഇല്ല ഇപ്പോഴും യൂണികോഡ് പഴയ ലിപി ആയിട്ടില്ല..

    ReplyDelete
  14. രമേശന്റെ വിക്രിതികൾ അല്ലേ?

    ReplyDelete
  15. Eppol fond nannayi. Beautifull

    ReplyDelete
  16. എഴുത്തുകാരി, പ്രയാന്‍, മനോജ്‌ ഒരുപാടു നന്ദി.

    ReplyDelete
  17. അജ്ഞാതനായ സുഹൃത്തിനു ഒരായിരം നന്ദി. ഇനിയും ഇവിടെ പ്രതീക്ഷിക്കുന്നു.

    ReplyDelete
  18. ഹ ഹ രസിച്ചു..

    ReplyDelete
  19. ഫേസ് ബുക്കിലെ ലിങ്ക് കണ്ടു തൂപ്പുകാരിയെ കാണാന്‍ വന്നതാ. :)

    അറിയാത്ത തമിഴിനു അറിയുന്ന അര്‍ഥം പറഞ്ഞാല്‍ ഇങ്ങിനെ ഇരിക്കും. നല്ല നര്‍മ്മം.

    ReplyDelete