Sunday, January 1, 2012

മൃത്യോ മ :



പ്രിയപ്പെട്ട വായനക്കാരാ(രീ), ഞാന്‍ ആരാണെന്ന് തല്‍ക്കാലം നിങ്ങളോട് പറയുന്നില്ല. 


ഞാന്‍ നിങ്ങളുടെ ശ്രദ്ധയെ ഒരു ആസ്പത്രിയിലെ, ഐ.സി.യൂവിന് പുറത്തുള്ള വെയിറ്റിംഗ് റൂമിലേക്ക് ക്ഷണിക്കുകയാണ്.

നോക്കൂ. നിശബ്ദത തളംകെട്ടിയ മുറി. മരണത്തിലേക്കും ജീവിതത്തിലേക്കും പോകാവുന്ന രണ്ടു വഴികളുടെ സംഗമസ്ഥാനമാണ് ഐ.സി.യു. വിവിധ രോഗികളുടെ ബന്ധുക്കളായ നിരവധി സ്ത്രീപുരുഷന്മാര്‍. സ്ത്രീകളുടെ മുഖത്ത് കരുവാളിച്ച ശോകം. ചിലരുടെ ശോകം ഉള്ളില്‍ നിന്ന്. ചിലര്‍ക്ക് അത് മുഖത്തുമാത്രം.

പുരുഷന്മാരുടെ മുഖങ്ങളില്‍ ഒന്ന് ശ്രദ്ധിക്കൂ. എല്ലാപേരുടെയും മുഖത്ത് സ്ഥായിയായ ദുഃഖഭാവം. മൂലയിലെ ടി.വി.യില്‍ ശബ്ദമില്ലാതെ ഓടുന്ന ഇന്ത്യാ-പാക്‌ ഏകദിന ക്രിക്കറ്റ്‌ മത്സരത്തിലാണ് പലരുടെയും കണ്ണുകള്‍. കളിയുടെ സാധ്യതകള്‍ മാറിമറിയുമ്പോള്‍ നിരാശയും സന്തോഷവും മിന്നിമറയുന്നത് മറച്ചു വയ്ക്കാന്‍ കണ്ണുകള്‍ക്ക്‌ മാത്രം കഴിയുന്നില്ല.

കളി ശ്രദ്ധിക്കാതെ കറങ്ങുന്ന ഫാനില്‍ നോക്കി എന്തോ ആലോചിക്കുന്ന ആ ചെറുപ്പക്കാരനെ കണ്ടോ? തന്‍റെ ആരുമല്ലാത്ത ഒരാളെ ഐ. സി.യൂവിലാക്കി കാവലിരിക്കുകയാണ് അയാള്‍. അയാളുടെ പേര് ഈ കഥയില്‍ പ്രശ്നമല്ല. അതുകൊണ്ട് തല്‍ക്കാലം 'അയാള്‍' , 'അയാള്‍' എന്ന് തന്നെ പറയാം.

'അയാള്‍', ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള  ഒരു കമ്പനിയിലെ അനേക അക്കൌണ്ടന്റുമാരില്‍ ഒരാള്‍ മാത്രം. മൂന്നുമാസമേ ആയുള്ളൂ ജോലിക്ക് ചേര്‍ന്നിട്ട്. വെയര്‍ഹൗസ് സെക്ഷനില്‍ ആണ്. ആദ്യദിവസം അറ്റന്‍ഡ്‌ രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ ഒരു പേര് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. ചുവന്ന മഷിയില്‍ അനേക നാളുകളായി “ആബ്സന്‍റ്” എന്ന് അടയാളപ്പെടുത്തിയ പേര്, “മഹേഷ്‌”.

മഹേഷിന്‍റെ കസേര ദിവസങ്ങളോളം ഒഴിഞ്ഞു കിടന്നു. മറ്റുള്ളവരില്‍ നിന്ന് മഹേഷിനെക്കുറിച്ച് ചിലതൊക്കെ 'അയാള'റിഞ്ഞു. മഹേഷ്‌ തോന്നുമ്പോള്‍ കയറിവരും. ശമ്പളം ഒരിക്കലും തികച്ചു വാങ്ങാറില്ല. പിരിച്ചുവിടലിനുള്ള നടപടികള്‍ കമ്പനി തുടങ്ങിയെന്ന് പറഞ്ഞു കേള്‍ക്കുന്നു.

അപ്രതീക്ഷിതമായി ഒരാള്‍ ഒരു ദിവസം പതിനൊന്നുമണിക്ക് ഓഫീസില്‍ കയറിവന്നു. ആറടിയിലധികം ഉയരും. ഒഴിഞ്ഞകസേരയിലിരുന്ന്, പോക്കറ്റില്‍ നിന്ന് ചാവിയെടുത്തു ഡ്രോയര്‍ തുറന്നപ്പോള്‍ 'അയാള്‍ക്ക്' വന്നയാളെ മനസ്സിലായി. മഹേഷ്‌.

പുച്ഛഭാവത്തില്‍ സൂപ്രണ്ട് ഓടി വന്നു.

“പെന്ടിംഗ് ഒക്കെ ഇന്ന് തീര്‍ക്കണം. ഇനി ഒരു ആബ്സന്റ്റ്‌ മതി. വീട്ടിലിരിക്കാം.”

മറുപടി പറയാതെ മഹേഷ്‌ എണീറ്റ്‌ പുറത്തേക്ക്‌ പോയി. പിന്നെ ദിവസങ്ങളോളം തിരികെ വന്നില്ല.

ഒരു ദിവസം സൂപ്രണ്ട് 'അയാളെ' വിളിച്ചു, “ ഈ അഡ്രസ്‌ അറിയാമോ” 


'അയാള്‍' നോക്കി. മഹേഷിന്‍റെ അഡ്രസ്‌..; തന്‍റെ അതെ ലെയിനില്‍ താമസിക്കുന്നു. ചോദ്യഭാവത്തില്‍ അയാള്‍ സൂപ്രണ്ടിനെ നോക്കി.
“താന്‍ മഹേഷിന്‍റെ വീട്ടില്‍ പോണം. ഡിസ്മിസല്‍ ഓര്‍ഡര്‍ ഒപ്പുവാങ്ങി മഹേഷിന് കൊടുക്കണം. അയാള്‍ക്ക്‌ ടെര്‍മിനല്‍ ബെനിഫിട്സ് വേണമെങ്കില്‍ ബാക്കിയുള്ള പേപ്പേഴ്സിലും ഒപ്പിട്ടു തരാന്‍ പറ, വേണമെങ്കില്‍ മാത്രം”

'അയാള്‍' മഹേഷിന്‍റെ വീട്ടില്‍ വൈകുന്നേരം എത്തി. കതകു തുറന്ന മഹേഷ്‌ അപരിചിത ഭാവത്തില്‍ 'അയാളെ' നോക്കി. കട്ടിലിലും മേശയിലും കസേരയിലും ചിതറിക്കിടക്കുന്ന വസ്ത്രങ്ങള്‍., നിലത്ത് പാതികുടിച്ച കുറെ വാട്ടര്‍ ബോട്ടിലുകള്‍..


കവര്‍ തുറന്നു പേപ്പേഴ്സിലൂടെ മഹേഷ്‌ കണ്ണോടിച്ചു. അയാളുടെ പോക്കറ്റില്‍ നിന്ന് പേന വലിച്ചൂരി. ഒന്നോ രണ്ടോ പേപ്പറില്‍ ഒപ്പുകള്‍ ഇട്ടുകാണും. മഹേഷ്‌ കുഴഞ്ഞു വീണു.........

ടാക്സി അടുത്തുള്ള ആസ്പത്രി ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു. മഹേഷ്‌ ഇപ്പോഴും അബോധാവസ്ഥയില്‍ 'അയാളുടെ' തോളില്‍ ചാരിക്കിടക്കുന്നു. ഇടയ്ക്കുണര്‍ന്ന മഹേഷ്‌ പറഞ്ഞു, “ റീജിയണല്‍ ഇന്സ്ടിട്യൂറ്റ്‌ ഓഫ് കാന്‍സറിലേക്ക് വണ്ടി വിട്ടോളൂ.”

'അയാള്‍ക്ക്' ആസ്പത്രിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. മഹേഷിനു രക്താര്‍ബുദമാണ്. കഴിഞ്ഞ നാലുവര്‍ഷമായി അയാള്‍ രക്തം മാറ്റലിലൂടെ ജീവിക്കുന്നു. ഇപ്പോള്‍ അവസാന നാളുകളില്‍.

തുടര്‍ന്ന് മൂന്ന് ദിവസം കൂടെ 'അയാള്‍' വൈകുന്നേരങ്ങള്‍ മഹേഷിനോടൊപ്പം ആസ്പത്രിയില്‍ ചിലവഴിച്ചു. ഇടയ്ക്കിടെ സംസാരിക്കുന്ന മഹേഷില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അയാള്‍ കൂട്ടി വായിച്ചു.

“ചെറുപ്പത്തില്‍ അമ്മ മരിച്ചു. രണ്ടാം വിവാഹം കഴിച്ച അച്ഛനോട് മാനസീകമായി അകന്ന മഹേഷ്‌ ജോലിയിലായതോടെ ശാരീരികവുമായി അകന്നു. ജോലി കിട്ടിയ ശേഷം ഒരിക്കല്‍ മാത്രം മഹേഷ്‌ നാട്ടില്‍ പോയി, തന്‍റെ ഭാഗം വസ്തു വില്‍ക്കുവാനായി. ഓഫീസിലും നാട്ടിലുമായി മഹേഷിന് ഒരാളുമായെ ബന്ധമുള്ളൂ, തന്റെ സഹപാഠിയായ  ഗോവര്‍ദ്ധനന്‍.; ഗോവര്‍ദ്ധനന്‍ അല്പം കൃഷിയും കുറെ പശുക്കളുമായി ജീവിക്കുന്നു. ഇടയ്ക്കിടെ ഗോവര്‍ദ്ധനന്‍ വരും. മൂന്ന് നാല് ദിവസം കൂടെ താമസിക്കും. ഇപ്പോള്‍ വന്നിട്ട് കുറെ നാളുകളായി.”

ആസ്പത്രി വിട്ടെങ്കിലും 'അയാള്‍' മഹേഷിനെ ഇടയ്ക്കിടെ സന്ദര്‍ശിക്കും. സ്നേഹമല്ല, സഹതാപം. പുണ്യത്തിനല്ല, അവഗണിച്ചാല്‍ അത് താന്‍ ചെയ്യുന്ന പാപമായി മാറുമോയെന്ന പേടി. ഓരോ സന്ദര്‍ശനത്തിലും മഹേഷ്‌ ഗോവര്‍ദ്ധനനെ കാണാനുള്ള ആഗ്രഹം ഉരുവിട്ടുകൊണ്ടേയിരുന്നു. 
ഒരു ദിവസം അയാള്‍ മഹേഷിന്‍റെ കിടക്കയില്‍ ചില പുസ്തകങ്ങള്‍ കണ്ടു. “സ്വപ്നവും മരണവും”, “ആത്മാക്കളായി കാക്കകള്‍”, “മരണത്തിന്‍റെ അടയാളങ്ങള്‍”. പുസ്തകങ്ങള്‍ എടുത്ത 'അയാളെ' നോക്കി മഹേഷ്‌ പറഞ്ഞു.

“തനിക്ക് ഇതിന്‍റെ ആവശ്യം ഇപ്പോള്‍ ഇല്ല. മരണം മുന്നില്‍ കാണുന്നവര്‍ക്കേ ഒരു ഫീല്‍ കിട്ടൂ. മരണം കാത്തുകിടക്കുന്നവന് കിട്ടുന്ന അടയാളങ്ങള്‍, കാണുന്ന സ്വപ്‌നങ്ങള്‍, ആത്മാവിനെക്കുറിച്ചുള്ള വേവലാതികള്‍ ...., നീ ഇതൊരിക്കലും വായിക്കുവാനിടയാകല്ലേ എന്ന് പ്രാര്‍ഥിക്കൂ.”
.............................................................................

ഇന്ന് രാവിലെ 'അയാള്‍ക്ക്‌' മഹേഷിന്‍റെ ഫോണ്‍ വന്നു. അസ്വാസ്ഥ്യം കൂടുതലാണ്. ഒന്ന് ആശുപത്രി വരെ കൂടെ ചെല്ലണം. വഴിയില്‍ വച്ച് ആസ്പത്രിയുടെ പേരെഴുതിയ, തുകയെഴുതാതെ ഒപ്പിട്ട ഒരു ചെക്ക് മഹേഷിന്‍റെ പോക്കറ്റിലിട്ടു. ഗോവര്‍ദ്ധനനെ കാണണമെന്ന ആഗ്രഹം വീണ്ടും പ്രകടിപ്പിച്ചു.

പരിശോധന കഴിഞ്ഞയുടന്‍ മഹേഷിനെ ഐ.സി.യൂവിലേക്ക് മാറ്റി.
'അയാള്‍' ആസ്പത്രിയില്‍ വന്നിട്ട് മൂന്നുമണിക്കൂര്‍ കഴിഞ്ഞു. ഒന്നും കഴിച്ചിട്ടില്ല ഇതുവരെ.

“മഹേഷിന്‍റെ കൂടെ വന്ന ആള്‍ ആരാണ്?”

വിശപ്പും ആസ്പത്രിയില്‍ എത്ര നേരം തങ്ങേണ്ടിവരുമെന്നുള്ള വിഷമവും കാരണം 'അയാള്‍' ഗാഢചിന്തയിലായിരുന്നു. രണ്ടാമത്തെ ചോദ്യം മാത്രമാണ് അയാള്‍ കേട്ടത്.

“മഹേഷിന്‍റെ കൂടെ വന്ന ആള്‍ ആരാണ്?”

അയാള്‍ എണീറ്റ്‌  നഴ്സിനരികില്‍ ചെന്നു.

“മഹേഷിനെ ഐ.സി.യുവില്‍ നിന്ന് സി.സി.യുവിലേക്ക് മാറ്റാന്‍ പോകുന്നു.”
..................................................................

അയാള്‍, സി.സി.യു എന്നീ അക്ഷരങ്ങള്‍ വെട്ടിയെടുത്ത സണ്‍ പേപ്പറിലൂടെ മഹേഷിനെ ഒളിഞ്ഞു നോക്കി. ക്രമമായ കൃതൃമ ശ്വാസനിശ്വാസങ്ങള്‍., കണ്ണുകള്‍ മാത്രം ദ്രുതഗതിയില്‍ ചലിക്കുന്നു. ആ മനസ്സ് പ്രവര്‍ത്തനക്ഷമമെന്ന പോലെ.

ഹ....ഹ... 'അയാള്‍' ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോകും. നമുക്ക് 'അയാളെ' വിടാം. നിങ്ങളെ ഞാന്‍ വ്യത്യസ്തമായ ഒരു ലോകത്തേക്ക് കൊണ്ടുപോവുകയാണ്. അയാള്‍ പറഞ്ഞില്ലേ, മഹേഷിന്‍റെ കണ്ണുകള്‍ ദ്രുതഗതിയില്‍ ചലിക്കുകയാണെന്ന്? മഹേഷിന്‍റെ മനസ്സിലേക്ക് പോരുന്നോ എന്‍റെ ഒപ്പം. ആ മനസ്സിന് സമയകാല ബോധമില്ല. മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ മനസ്സ് സഞ്ചരിക്കുമ്പോള്‍ സ്ഥലകാലബോധത്തിന്റെ നിയമങ്ങള്‍ ഒന്നും പരിപാലിക്കാറില്ല. 

നോക്കൂ ഇപ്പോള്‍ മഹേഷ്‌ എവിടെയാണെന്ന്.

കൊയ്ത്തുകഴിഞ്ഞ പാടം. അതില്‍ നാമ്പിട്ടു വരുന്ന നെല്‍ച്ചെടികളുടെ രണ്ടാം തളിരുകള്‍., സിംഹാസനം പോലുള്ള ഒരു പാറക്കല്ല്. അതില്‍ സൂര്യതേജസ്സോടെ ഗോവര്‍ദ്ധനന്‍. ഇരിക്കുന്നു. ഗോവര്‍ദ്ധനന്‍റെ ഒമ്പത് പശുക്കള്‍ അയാള്‍ക്ക് ചുറ്റിലുംനവഗ്രഹങ്ങള്‍ പോലെ.. മഹേഷ്‌ ഗോവര്‍ദ്ധനന്‍റെ പാദത്തിന് ചുവട്ടിലായ്‌ ഇരിക്കുന്നു. നെല്‍ച്ചെടികളുടെ കുറ്റികള്‍ അയാളെ കുത്തി നോവിക്കുന്നു. ഗോവര്‍ദ്ധനന്‍റെ മുമ്പില്‍ മഹേഷ്‌ ഒരു ശിഷ്യനെ പോലെ ഇരുന്നു. വിദൂരതയില്‍ നോക്കി ഗോവര്‍ദ്ധനന്‍ അമര്‍ത്തിമൂളി.

തുടര്‍ന്ന് പറയുവാനുള്ള അനുവാദമായി കണക്കാക്കി മഹേഷ്‌ തുടര്‍ന്നു.

ചില അടയാളങ്ങള്‍ എന്‍റെ മനസ്സിനെ വല്ലാതെ വ്യകുലനാക്കുന്നു. അവിചാരിതമായി പുറകില്‍ നിന്ന് പറന്നെത്തിമേലില്‍ കരിനിഴല്‍ വീഴ്ത്തി പറന്നകലുന്ന ഒരു വവ്വാല്‍; കുഴികളിലോചുവരിലോമരങ്ങളിലോ പതിക്കാതെ നിലത്ത് മാത്രം പതിക്കുന്ന എന്‍റെ നിഴലുകള്‍, ത്രിസന്ധ്യനേരങ്ങളില്‍ കാതില്‍ പതിച്ച് നിലച്ചു പോകുന്ന ഘടികാരത്തിന്‍റെ ഒച്ച.

മരണത്തിന്‍റെ കാലൊച്ചയാണെന്ന് നിങ്ങള്‍ ഭയക്കുന്നുഅല്ലെ?”

അതെ

ഈ അടയാളങ്ങള്‍ മാത്രം ഒരിക്കലും മരണത്തിലേക്ക് വിരല്‍ ചൂണ്ടുന്നില്ല. നിന്‍റെ ഓര്‍മ്മകളില്‍ നില്‍ക്കുന്ന മരണങ്ങള്‍ മനസ്സില്‍ ആവാഹിക്കുക. ഇന്ന് മുതല്‍ നിങ്ങള്‍ വ്യത്യസ്തമായ സ്വപ്‌നങ്ങള്‍ കാണുവാന്‍ തുടങ്ങും. ആ സ്വപ്നങ്ങളുമായി നാളെ വന്നു എന്നെ കാണുക

സ്വപ്നങ്ങളില്‍ ഞാന്‍ തിരയേണ്ടത്.....

ഗോവര്‍ദ്ധനന്‍റെ കൈകള്‍ മഹേഷിനെ വിലക്കി. അയാള്‍ വിരല്‍ ഞൊടിച്ചു. ഒരു ഇലയും കടിച്ചു പിടിച്ചു ഒരു പശു വന്നു. ഇല കോട്ടി ഗോവര്‍ദ്ധനന്‍ പാത്രമാക്കിഅകിടിന് താഴെ വച്ചു. പശു നിറയെ പാല്‍ ചുരന്നു.  അരയില്‍ തിരുകിയ പോളിത്തീന്‍ കവറില്‍ നിന്ന് അയാള്‍ രണ്ടു ബന്നുകള്‍ എടുത്ത് പാലിലിട്ടു. പാല്‍ അപ്ര്യത്യക്ഷമായി. ബന്നുകള്‍ കടിക്കുമ്പോള്‍ ഒരു തുള്ളി പാലുപോലും നിലത്ത് വീണില്ല. ഇല പശുവിന് തിന്നാന്‍ കൊടുത്തു.

വായനക്കാരാ, ഇപ്പോള്‍ രംഗം മാറി. ഇപ്പോള്‍ മഹേഷ്‌ മരണങ്ങള്‍ ഓര്‍ത്ത് സ്വപ്നങ്ങള്‍ക്കായി  കട്ടിലില്‍ കാത്തുകിടക്കുന്നു. കണ്ടതും അറിഞ്ഞതുമായ പലരുടെയും മരണങ്ങള്‍ ഓരോന്നായി മനസ്സില്‍ കടന്നു വന്നു.  മഹേഷ്‌ മെല്ലെ മെല്ലെ നിദ്രയുടെ പിടിയിലായി. അയാളുടെ സ്വപ്നം നമുക്കും കൂടെ കണ്ടാലോ?

ഭ്രാന്തനായ  ഇളയച്ഛന്‍ തൊടിയിലെ കിണറ്റിന്‍കരയില്‍. വല്യൊരു വടത്തില്‍ കെട്ടിയ തൊട്ടി. തൊട്ടിക്കു ഇളയച്ഛനെക്കാള്‍ ഉയരം. പേടിച്ചു നോക്കി നിന്ന പതിനഞ്ചു വയസ്സുകാരന്‍ മഹേഷിനെ ഇളയച്ഛന്‍ വിളിച്ചു.

വാടാവന്നു കുളി.

തൊട്ടി കിണറ്റില്‍ താഴ്ത്തി  വെള്ളം കോരി വല്യ സിമന്റു തൊട്ടിയില്‍ ഒഴിച്ചു. സിമാന്റുതൊട്ടി നിറഞ്ഞു വെള്ളം പിന്നെയും ഒഴുകി.  തൊടിയില്‍ മുട്ടോളം വെള്ളം.

വാടാ വേഗം”  ഇളയച്ഛന്‍റെ ശബ്ദം ഭയങ്കര ഉച്ചത്തിലായിരുന്നു.  മഹേഷ്‌ വേച്ചുവേച്ച് നടന്നു. മുട്ടോളമുള്ള വെള്ളത്തിനു ഭയങ്കര ഒഴുക്ക്. വെള്ളം പിന്നിലേക്ക്‌ തള്ളുന്നു. മഹേഷ്‌ സിമന്‍റ് തൊട്ടിക്കരികില്‍.
തലകുളിയെടാ

ഇളയച്ഛന്‍  മഹേഷിന്‍റെ  തല സിമന്റു തൊട്ടിയിലെ വെള്ളത്തില്‍ താഴ്ത്തി... ശ്വാസം കിട്ടുന്നില്ല... ഇപ്പോള്‍ മരിക്കും. മഹേഷ്‌ കിടന്നു പിടഞ്ഞു.

മഹേഷിന്റെ മനസ്സിലെ രംഗം വീണ്ടും മാറുകയാണ്. വീണ്ടും മഹേഷ്‌ ഗോവര്‍ദ്ധനന്‍റെ അരികില്‍

ഇല്ല മഹേഷ്‌, ഈ സ്വപ്നം മരണത്തിലേക്കുള്ള ചൂണ്ടു പലകയല്ല. മരിച്ചവരില്‍ ഒന്നില്‍ കൂടുതല്‍ ആള്‍ക്കാരെ നീ കാണും. അവരുടെ പെരുമാറ്റം സൗമ്യമായിരിക്കും. സുഖമുള്ള ഒരു അനുഭൂതി  നിനക്ക് അനുഭവപ്പെടും.  ഒരു ക്ഷീണവുമില്ലാതെ  നീ ഉറങ്ങിയെനീക്കും. സ്വപ്നങ്ങളുമായി നീ നാളെ വാ.”

രംഗം വീണ്ടും മാറുകയാണ്. വീണ്ടും മഹേഷ്‌ സ്വപ്‌നങ്ങളെ കാത്തുകിടക്കുന്നു. സ്വപ്‌നങ്ങള്‍ അവനെത്തേടി എത്തുന്നില്ല.
ഗോവര്‍ദ്ധനന്‍റെ  അരികില്‍ മഹേഷ്‌.

മരണത്തിന് സൂചന തരാന്‍ കാക്കകള്‍ക്കാകും. വീടിനു തെക്ക് വശത്തായി ഏറ്റവും അടുത്തുള്ള ആല്‍മരത്തില്‍  ചേക്കേറുന്ന കാക്കകളെ നോക്കുക. അവയില്‍ നിന്‍റെ പൂര്‍വ്വീകരുടെ ആത്മാക്കളും കാണും. അവയില്‍ നിന്ന് എന്തെങ്കിലും സൂചനകള്‍ ലഭിക്കും.

നോക്കൂ, ഇപ്പോള്‍ മഹേഷ്‌ ആല്‍ത്തറയില്‍ ചേക്കേറുന്ന കാക്കകളെ നോക്കി നില്‍ക്കുയയാണ്.

ആല്‍മരത്തില്‍ ചേക്കേറാന്‍ കാക്കകള്‍ ബഹളമുണ്ടാക്കുന്നു. ബഹളമുണ്ടാക്കിക്കൊണ്ടിരുന്ന കൂട്ടത്തിലേക്ക്തലയില്‍ മുടിയില്ലാത്ത മൂന്നു ബലിക്കാക്കകള്‍ വടക്കുനിന്ന് പറന്നുവന്നു. പെട്ടെന്ന് കാക്കകള്‍ ബഹളം നിറുത്തി. ആ മൂന്നു കാക്കകള്‍ മൂന്നു കൊമ്പുകളില്‍ ചേക്കേറി. അവ ചേക്കേറിയ ശേഷം മറ്റു കാക്കകള്‍ ബഹളം പുനരാരംഭിച്ചു.  ചേക്കേറിയ കാക്കകളെ മഹേഷ്‌  മങ്ങിയ വെളിച്ചത്തില്‍ നോക്കിതന്നെ നോക്കുന്നുണ്ടോയെന്നറിയാന്‍. ഇല്ല, അവ മഹേഷിനെ ശ്രദ്ധിക്കുന്നേയില്ല.

മഹേഷിന് എല്ലാം സമസ്യയായി തോന്നി. വീണ്ടും ഗോവര്‍ദ്ധനന്‍റെ അരികിലേക്ക് എത്തിപ്പെടുന്നു.

ഒരു ഉത്തരത്തിനായി മഹേഷ്‌ ഗോവര്‍ദ്ധനനെ സാകൂതം നോക്കി.ഗോവര്‍ദ്ധനന്‍ ഒന്നും മിണ്ടിയില്ല. പശുക്കളുടെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടി. പശുക്കള്‍ ഓരോന്നായി ഒരു പൊന്തക്കാട്ടിലേക്ക് ഓടിമറഞ്ഞു. തിരിഞ്ഞു നോക്കിയപ്പോള്‍ ഗോവര്‍ദ്ധനനെയും അവിടെ കണ്ടില്ല.

ഇപ്പോള്‍ മഹേഷ്‌ കിടക്കുന്നത് ആസ്പത്രിയിലെ കട്ടിലിലാണ്.

ഇപ്പോള്‍ മഹേഷ്‌  കണ്ണുകളടച്ച് കിടക്കുന്നു. ചിറകടിയൊച്ച കേട്ട് അയാള്‍  ഞെട്ടിയുണര്‍ന്നു. ഇന്നലെ കണ്ട അതേ മൂന്നു കാക്കകള്‍.  ജനാലക്കമ്പിയില്‍ നിന്നും പറന്നു താഴെയിറങ്ങി  നിലത്തിരുന്നു. അവ വളര്‍ന്നു വലുതായി.... അതിലൊരു കാക്ക മഹേഷിന്‍റെ അരക്കെട്ടിനെ കൊക്കിനുള്ളിലാക്കി ഉയര്‍ത്തി. നിലത്ത് ഇഴയുന്ന തലയും പാദങ്ങളെയും മറ്റു കാക്കകള്‍ കൊക്കിലാക്കി. അവ ചിരകടിച്ചുയര്‍ന്നു. ചുമരില്‍  തട്ടിയിട്ടും ചിറകടി നിര്‍ത്തിയില്ല. ചുമരില്‍ നിന്നും ഓരോ ഇഷ്ടികയായി നിലത്ത് വീഴാന്‍ തുടങ്ങി.......
............................................................................................................................................

മഹേഷിന്റെ കൂടെ വന്ന ആള്‍ ആരാണ്?”
മഹേഷിന്റെ കൂടെ വന്ന ആള്‍ ആരാണ്?”


ആ നഴ്സ് മഹേഷിന്റെ മരണ വാര്‍ത്ത അറിയിക്കാന്‍ ‘അയാളെ’ തേടുകയാണ്. ‘അയാള്‍’ ഭക്ഷണം കഴിഞ്ഞ് ഇപ്പോള്‍ മടങ്ങി വരും. പാവം 'അയാള്‍ക്ക്' ഇനിയും ഒരുപാടു ജോലികള്‍ ബാക്കി. ശവം നാട്ടിലെത്തിക്കണം. വസ്തുവിറ്റിട്ടു പോയെങ്കിലും മഹേഷിന്റെ അച്ഛന് മകന്‍റെ ശവം ഏറ്റുവാങ്ങാതിരിക്കാന്‍ പറ്റുമോ? അവന്റെ രണ്ടാനമ്മ അല്പം പ്രശ്നമുണ്ടാക്കും............

അപ്പോള്‍ ഞാനാരാണെന്ന് നിങ്ങള്‍ക്കറിയണം, അല്ലെ? ഞാന്‍ എല്ലായിടത്തും ഉണ്ട്. അല്ലെങ്കില്‍ ഒരിടത്തും ഇല്ല.

75 comments:

  1. മരണമെന്ന പ്രതിഭാസത്തെയും മരണഗതിയേയും
    മരണം വന്നുപ്പടുമ്പോഴുണ്ടകുന്ന സന്ദിഗ്ധാവസ്ഥയേയും
    വളരെ വിദഗ്ദമായി "അയാളില്‍" കൂടി അവതരിപ്പിച്ചിരിക്കുന്നു.നന്നായിട്ടുണ്ട്.
    പ്രകാശമാനമായ പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട്,
    സി.വി.തങ്കപ്പന്‍

    ReplyDelete
  2. നന്ദി തങ്കപ്പന്‍ സാര്‍., ഈ കഥ ഒരു ചാലഞ്ച് ആയി മനസ്സില്‍ കൂടിയിട്ട് കുറെ നാളായി. മരിക്കുന്ന ആളിന്‍റെ മനസ്സിനുള്ളില്‍ കടന്നു ചെല്ലാന്‍ എനിക്കാകുമായിരുന്നില്ല. 'ഞാന്‍' എന്നാ വേറൊരാളെ കൂട്ട് പിടിച്ചു. അപ്പോഴും വെല്ലുവിളികള്‍ തീര്‍ന്നില്ല.

    1. സാധാരണ കഥ
    2. മറ്റൊന്ന് അയാളുടെ മനസ്സിലെ ചിന്തകള്‍
    3. അവിടെയും നിദ്രയും സ്വപ്നങ്ങളും
    4. നമ്മള്‍ ഒരു കാര്യം 15 മിനിട്ടിനുള്ളില്‍ ചെയ്യുന്നു. സ്വപ്നത്തില്‍ ആ സമയം വ്യത്യസ്തമാണ്.
    നിമിഷങ്ങള്‍ തന്നെ മതിയാകും. ഭൌതീകമായ സമയ, സ്ഥാനനിയമങ്ങള്‍ക്ക് അവിടെ സാധുതയില്ല.

    വായനക്കാരന് കഥയിലൂടെ സംവേദനം ചെയ്യാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി.

    എന്നെ സഹായിച്ച രണ്ടു "ബ്ലോഗേഴ്സ്" ഉണ്ട്.

    അവര്‍ക്ക് എന്റെ ഹൃദയംഗമായ നന്ദി.

    ReplyDelete
  3. എനിക്ക് കഥയെക്കാള്‍ ഇഷ്ട്ടമായത് കഥ പറഞ്ഞ ആ വ്യതസ്ഥയെ ആണ് ആ പരീക്ഷണത്തെ ..മരണത്തെ പറ്റി എഴുതാത്തവര്‍ ആരും ഉണ്ടാവില്ല.ഈ മരണത്തിന്റെ കാഴ്ച അതൊരു പ്രശംസ ആര്‍ഹിക്കേണ്ട ഒന്നാണ് ..സ്വപ്നത്തിന്റെ അവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റാത്തത് ആണല്ലോ ? അവസാനം ബലിക്കാക്ക ദേഹിയെ കൊണ്ട് പോകുന്നു ..അത് ചിന്തനിയം തന്നെ ...
    പൊട്ടന്‍ മാഷ് വീണ്ടും പുതുമ കൊണ്ട് വന്നിരിക്കുന്നു ..

    ReplyDelete
  4. മാഷേ... നന്നായി എഴുതി... ഇത്തരത്തില്‍ ഒരു വിഷയം വായനക്കാരില്‍ എത്തിക്കുക എന്നത് ഒരു വെല്ലു വിളിയാണ്... അത് താന്കള്‍ പരമാവധി വൃത്തിയായി നിര്‍വഹിച്ചു... പിന്നെ .. ഈ കഥാകാരന്‍ മാറി നിന്ന് കഥ പറയുന്ന ശൈലിയും നന്നായി...

    വ്യത്യസ്ത വിഷയവുമായി വായനക്കാരെ വിസ്മയിപ്പിക്കാന്‍ വീണ്ടും വരിക....

    സ്നേഹാശംസകള്‍...

    ReplyDelete
  5. മരണാസന്നനായ ഒരു വ്യക്തിയുടെ ശിഥില ചിന്തകളെ സമർത്ഥമായി അവതരിപ്പിച്ചിട്ടുണ്ട്.
    പുതുവർഷത്തിൽ സമ്പന്നമായ എഴുത്തിനു
    എന്റെ പ്രാർത്ഥന.

    ReplyDelete
  6. മരണം കാത്തുകിടക്കുന്നവന് കിട്ടുന്ന അടയാളങ്ങള്‍,

    ചില അടയാളങ്ങള്‍ ഒരിക്കലും മനസ്സിനെ ഭയപ്പെടുത്തില്ല.
    മരണം കാത്ത്‌ കിടക്കുന്നവന്റെ കാഴ്ചകള്‍ വ്യത്യസ്ഥമായ രീതിയില്‍ അവതരിപ്പിച്ചത്‌ ഇഷ്ടായി. ആദ്യവും അവസാനവും രണ്ടു രീതിയില്‍ ആക്കിയതാണല്ലേ.

    പുതുവത്സരാശംസകള്‍.

    ReplyDelete
  7. ഭാവനാവിലാസം ചിറകടിച്ചു പറക്കുമ്പോൾ, ലക്ഷ്യമേതെന്നുകണ്ട് എവിടെയും എത്തിപ്പെടാം. ഇവിടെ മാറിമാറി പല തലങ്ങളിൽ നിന്നുകൊണ്ട് രണ്ടുമനസ്സുകളെ മരണം നോക്കിക്കാണുന്നു. വീണ്ടും ചെയ്തുതീർക്കാനുള്ള ജോലികളെ ബാക്കിയാക്കി, വളർന്നു വലുതായ കാക്കകളായി അവരേയുംകൊണ്ട് ഉയർന്നുപൊങ്ങി.....നല്ല ഭാവന. വേറിട്ട അവതരണം. കൊള്ളാം....ഭാവുകങ്ങൾ.... നവവത്സരാശംസകൾ....

    ReplyDelete
  8. വ്യത്യസ്തമായ രീതി! നന്നായി. പുതുമകള്‍ പരീക്ഷിക്കാനുള്ള ധൈര്യത്തെ അഭിനന്ദിക്കുന്നു. പുതുവല്‍സരാശംസകള്‍ !

    ReplyDelete
  9. തികച്ചും വ്യത്യസ്തമായ പ്രമേയം,
    മരണം രംഗബോധമില്ലാത്ത കോമാളി എന്ന് പറയുന്നത് എത്ര സത്യം,
    താങ്കളുടെ ശ്രമം വിജയിക്കുക തന്നെ ചെയ്തു, ആശംസകള്‍

    ReplyDelete
  10. സ്വപ്നങ്ങളെ അതേപടി പകർത്തുക പ്രയാസമാണ്. അത് ലളിതമായി, നന്നായി നിർവഹിച്ചിരിക്കുന്നു. സുഷുപ്തിയിലാണ്ടുപോയ മനസ്സിൽ ക്രമരഹിതമായി വന്നുപോകുന്ന ദൃശ്യങ്ങൾ പകർത്തിയത് വളരെ ഹൃദ്യമായിട്ടുണ്ട്.
    മരണം മാത്രം പ്രതീക്ഷിക്കാവുന്ന ഒരാളുടെ സ്വപ്നങ്ങൾക്കു പോലും മരണത്തിന്റെ ഗന്ധമുണ്ട്. മരണം മനുഷ്യന്റെ സഹചാരിയാണെന്ന് എവിടെയോ കേട്ടതായി ഓർക്കുന്നു.

    ReplyDelete
  11. പരീക്ഷണം കൊള്ളാം.
    പക്ഷെ, ഒരു കഥാപ്രസംഗം ശൈലി മണക്കുന്നുണ്ട്‌.

    'അയാൾ' പ്രയോഗം വല്ലാണ്ട്‌ മുഴച്ച്‌ നിൽക്കുന്നു. ശ്രദ്ധയേയും ബാധിക്കുന്നുണ്ട്‌. മഹേഷും ഗോവർദ്ധനനും തമ്മിലുള്ള സ്വപ്ന സംഭാഷണം - സാഹിത്യം കൂടിയത്‌ പോലെ തോന്നി.

    സ്വപ്നങ്ങൾ ഇഷ്ടമായി.
    ഗോവർദ്ധനൻ - ചിലത്‌ ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരം കൂട്ടി വായിച്ചു.

    എന്തു പറ്റി? കുറേ(യേറെ) അക്ഷരത്തെറ്റുകൾ..

    സാദ്ധ്യത
    ആശുപത്രി
    വായിക്കുവാനിടയാകല്ലേ
    പ്രാർത്ഥിക്കൂ
    കൃത്രിമ
    സൗമ്യം
    പൂർവ്വികർ
    ശ്രദ്ധിക്കുക
    പൊന്തക്കാട്‌
    തിരിഞ്ഞു നോക്കിയപ്പോൾ ഗോവർദ്ധനനേയും അവിടെയില്ല. (ഗോവർദ്ധനനും)
    ചിറകടിച്ചുയർന്നു

    എഴുതാൻ, 'വരമൊഴി' ഉപയോഗിച്ചു നോക്കൂ.

    ReplyDelete
  12. സാബു മാഷെ,

    ഗോവര്‍ദ്ധന്‍ എന്ന് ചിലയിടത്ത് ഉള്ളത് ഇപ്പോള്‍ മാറ്റി.

    കമ്പ്യൂട്ടര്‍ അച്ചടി യുഗത്തില്‍ സാദ്ധ്യത, അദ്ധ്യാപകന്‍,വര്‍ദ്ധന എന്നീ വാക്കുകള്‍ സാധ്യത, അധ്യാപകന്‍, വര്‍ധന ഇങ്ങനെ ഉപയോഗിക്കല്‍ സാധാരണമാണ്. രണ്ടും പ്രചാരത്തില്‍ ഉണ്ട്.

    ആസ്പത്രി, ആശുപത്രി എന്നീ രണ്ടു വാക്കുകളും പ്രചാരത്തിലുള്ളവയാണ്. തമിഴിലെ " ആസ്പത്തിരി" ആസ്പത്രി ആയി ലോപിക്കുകയും ആശുപത്രിയായി രൂപാന്തരം പ്രാപിച്ചതുമാണെന്ന് പണ്ടെങ്ങോ ഭാഷാ പഠന കാസ്സുകളില്‍ കേട്ടത് ഓര്‍മ്മവരുന്നു.

    അതുപോലെ മലയാളത്തിലും ഹിന്ദിയിലും 'പ്രാര്‍ത്ഥന' എന്നത് പ്രാര്‍ഥന എന്ന് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

    കൃതൃമം കൃത്രിമാമായും, പൂര്‍വ്വീകര്‍ പൂര്‍വ്വികരായും ശ്രദ്ദ, ശ്രദ്ധയായും പോന്തക്കാട് പൊന്തക്കാടായും ചിരക് ചിറകായും മാറ്റാന്‍ സഹായിച്ചതിന് പ്രത്യേകം കൃതജ്ഞത.

    ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ വളരെ സഹായകരമാണ്. അതിനു വീണ്ടും നന്ദി.

    ReplyDelete
  13. നന്ദി
    @ പൈമ
    @ ഖാദു
    @ നാസര്‍
    @ റാംജി
    @ മിനി
    @ വ.എ
    @ രാജീവ്‌
    @ കൊച്ചനിയന്‍
    വരവിനും വായനക്കും പുതുമകള്‍ പരീക്ഷിക്കാന്‍ പ്രചോദനം നല്‍കുന്നതിനും വീണ്ടും ഒരിക്കല്‍ കൂടെ നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete
  14. ആദ്യകാല കഥകളുടെയും കഥപറച്ചിലിന്റെയും രീതിയിലുള്ള തുടക്കത്തിലള്ള ഫോര്‍മാറ്റ് (അത് ബോധപൂര്‍വ്വം ചെയ്തത് എന്നു വ്യക്തം). അതിലൂടെ വിദഗ്ദമായി നിര്‍മിച്ചെടുക്കുന്ന പുത്തന്‍ ഭാവുകത്വം... - നാമ്പിട്ടു വരുന്ന നെല്‍ച്ചെടികളുടെ രണ്ടാം തളിരുകള്‍., സിംഹാസനം പോലുള്ള ഒരു പാറക്കല്ല്. അതില്‍ സൂര്യതേജസ്സോടെ ഗോവര്‍ദ്ധനന്‍. ഇരിക്കുന്നു. ഗോവര്‍ദ്ധനന്‍റെ ഒമ്പത് പശുക്കള്‍ അയാള്‍ക്ക് ചുറ്റിലും, നവഗ്രഹങ്ങള്‍ പോലെ.- എന്ന രീതിയിലുള്ള പരിസര നിര്‍മിതി... ഭ്രമാത്മകമായ സ്വപ്നാനുഭവങ്ങളും അതോടൊപ്പം കടന്നു വരുന്ന ശക്തമായ ബിംബകല്‍പ്പനകളും.... അതോടൊപ്പം കഥയുടെ ശൈലിയില്‍ വരുത്തുന്ന ഭാവപ്പകര്‍ച്ചകള്‍... ഇതോടൊപ്പം സൈബര്‍ എഴുത്തിടങ്ങള്‍ നല്‍കുന്ന ചില സാങ്കേതിക സൗകര്യങ്ങളുടെ ഇപയോഗപ്പെടുത്തലും..- ഭംഗിയായി അജിത്ത്... ഒട്ടും ശങ്കിക്കേണ്ടതില്ല... താങ്കള്‍ ഉദ്ദേശിച്ച ഭാവതലം കൃത്യമായി സംവേദനം ചെയ്യുന്നുണ്ട് ഈ രചന.

    കഥയെഴുത്ത് എന്നാല്‍ എന്ത് എന്ന് നന്നായി പഠിച്ച താങ്കളോട് ഇതൊക്കെ ഞാന്‍ പറയേണ്ടതില്ലല്ലോ. എങ്കിലും എന്റെ വായന അടയാളപ്പെടുത്തുവാനായി ഇത്രയു പറഞ്ഞു എന്നു മാത്രം....

    നല്ല ഒരു അനുഭവമായി ഈ കഥയുടെ വായന.
    (അക്ഷരങ്ങളുടെ ചില പ്രശ്നങ്ങള്‍ എനിക്കും അനുഭവപ്പെട്ടു. എന്റെ ഫോണ്ടിന്റെ പ്രശ്നമോ എന്തോ...)

    ReplyDelete
  15. പുതുവത്സരാശംസകൾ

    ReplyDelete
  16. ഇവിടെ വന്നിട്ട് കുറച്ചായി ....വന്നപ്പോള്‍ 'അയാള്‍ 'ടെ മുഖം.ശീര്‍ഷകവും അതിനിണങ്ങുന്നു.വായിച്ചു കൊണ്ടിരിക്കെ ഈദൃശമുഖങ്ങള്‍ മിന്നിമറഞ്ഞു.വായനക്കാരനെ കൂടെ നടത്തുന്ന ശൈലീ പാടവം അഭിനന്ദനീയം.സ്നേഹാശംസകളോടെ...

    ReplyDelete
  17. കഥ എഴുതാന്‍ അറിയില്ല എന്ന് ആരു പറഞ്ഞു.
    വളരെ നല്ല പ്രമേയം വ്യത്യസ്തമായ എഴുത്ത് രീതി വളരെ നന്നായി ആശംസകള്‍ ...........

    ReplyDelete
  18. “...ഞാന്‍ നിങ്ങളുടെ ശ്രദ്ധയെ ഒരു ആസ്പത്രിയിലെ, ഐ.സി.യൂവിന് പുറത്തുള്ള വെയിറ്റിംഗ് റൂമിലേക്ക് ക്ഷണിക്കുകയാണ്...!”

    സ്നേഹത്തോടെ ക്ഷണിച്ചതല്ലേ..ന്നാപ്പിന്നെ പോയേക്കാം..എന്നുകരുതി. ആശൂത്രീലെത്യപ്പം അവിടുന്നും വിട്ടോളാന്‍..! പിന്നെ ദേ..ഇതുവരെ കാണാത്ത തലങ്ങളിലൂടെ മരണത്തിന്റെ നിഗൂഢതകളിലേക്ക് ഒരു ‘സ്വപ്ന സഞ്ചാരം’...!
    അവതരണം അസ്സലായി..!ഫോണ്ടിന്റെ നിറവ്യത്യാസമില്ലെങ്കില്‍ത്തന്നെ ലൊക്കേഷനില്‍ വരുന്ന മാറ്റം മനസ്സിലാവുന്നുണ്ട്. എന്തുകൊണ്ടും വ്യത്യസ്തത അവകാശപ്പെടാവുന്ന ഈ എഴുത്തിന് ഒത്തിരിയാശംസകള്‍..!
    മരണം വരെയാണ് ഇതില്‍ പറഞ്ഞതെങ്കില്‍,
    മരണത്തിനു ശേഷമുള്ള ചില യാഥാര്‍ദ്ധ്യങ്ങള്‍ ഇവിടെവായിക്കൂ.

    പുതുവത്സരാസംസകളോടെ...പുലരി

    ReplyDelete
  19. പുതുമകള്‍ നന്നായി.....ഗോവര്‍ദ്ധനും പശുക്കളും ബലികാക്കകളും നന്നായി.ദിവസങ്ങളോളം ദൈര്‍ഘ്യമുള്ള സ്വപ്നം കാണുന്നത് ഒന്നു മുതല്‍ മൂന്ന് സെക്കന്റുകള്‍ക്കിടയിലാണെന്ന് എവിടയോ വായിച്ചിട്ടുണ്ട്.

    അഭിനന്ദനങ്ങള്‍.......

    ReplyDelete
  20. വ്യത്യസ്തമായ ശൈലി..നന്നായി..
    പുതുവത്സരാശംസകൾ....

    ReplyDelete
  21. അജിത്ത്‌, ഒരു കഥാകൃത്തെന്ന നിലയില്‍ ഒരുപാട്‌ മെച്ചപ്പെട്ടു. ഭംഗിയുള്ള വരികള്‍, ഭംഗിയുള്ള പ്രയോഗങ്ങള്‍ !, അവസാന ഭാഗത്ത്‌ ആകെ ഒരു കൂട്ടപ്പൊരിച്ചില്‍ ഉണ്‌ടായോ ? ചിലപ്പോള്‍ എന്‌റെ പരിമിതമായ വായനയില്‍ തോന്നിയതാവാം. മഹേഷിന്‌റെ മനസ്സ്‌ വരച്ച്‌ കാട്ടുമ്പോള്‍ ഉണ്‌ടായ അവ്യക്തതയാവാം. എന്ന് കരുതി പ്രശ്നമൊന്നുമില്ല. എഴുത്ത്‌ മനോഹരമായി, വ്യത്യസ്ഥത അനുഭവപ്പെട്ട ആശയവും. പതറാതെ മുന്നേറുക.

    ReplyDelete
  22. നന്ദി പ്രദീപ്‌ മാഷ്‌, എഴുതുന്ന ആള്‍ മനസ്സില്‍ കാണുന്നതെല്ലാം വായനയില്‍ പകര്‍ന്നു കിട്ടിയെന്നറിയുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. അങ്ങയുടെ വിശുദ്ധരുടെ യാത്രകള്‍ എന്ന കഥ ഞാന്‍ പല പ്രാവശ്യം വായിച്ചു. അതില്‍ നിന്നും ഒരുപാടു പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാന്‍ വ്യത്യസ്തമായ ഒരു ശൈലി സ്വീകരിച്ചത്. അതിന്റെ പൂര്‍ണ്ണത കൈവരിക്കാന്‍ മാത്രം സര്‍ഗ്ഗതയും പ്രതിഭയും ഇല്ലെങ്കിലും എഴുത്തിനെ അല്പം കൂടെ നന്നായി മുന്നോട്ടു കൊണ്ട് പോകാന്‍ ഉള്ള എളിയ ശ്രമം മാത്രമാണ്. അങ്ങയുടെ വാക്കുകള്‍ ഉത്തേജനം നല്‍കുന്നു. ഒരായിരം നന്ദി.

    നന്ദി, കലാവല്ലഭന്‍.

    കുട്ടി സാറിന്റെ തിരുച്ചു വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി.

    വിനയന്‍, പ്രോത്സാഹനത്തിന് നന്ദി.

    പ്രഭന്‍, മരണാനന്തരം വായിച്ചു. അത് ഒന്നൊന്നര സംഭവമാണ്. അവിടെ ഒരു കമന്റും ഇട്ടു. അവസാനത്തെ വരി ഞാന്‍ മറന്നാലും മരിക്കൂല.
    പിന്നെ, ഈ വരവിനും പ്രോത്സാഹനത്തിനും നന്ദി. ഉഗ്രന്‍ നര്‍മ്മം എഴുതിക്കൊണ്ടിരുന്ന നിങ്ങള്‍ "കാണാപ്പുറങ്ങള്‍"", പോലെ ഉള്ള കഥകളും എഴുതാന്‍ തുടങ്ങിയാല്‍ ഞങ്ങളുടെ പണി പോകും. നര്‍മ്മത്തിലേക്ക് തിരിച്ചു പോകാന്‍ ഞാന്‍ നൂറ്റൊന്നു തെങ്ങയടിക്കുന്നുണ്ട്, തേങ്ങയുടെ വില അല്പം കുറയട്ടെ.

    മനോജ്‌ നന്ദി, ശെരിക്കും സമയമായിരുന്നു, ഇവിടുത്തെ വെല്ലുവിളി. അല്പം നിമിഷങ്ങള്‍ക്കുള്ളില്‍ മഹേഷിന്റെ ദിവസങ്ങള്‍ പൊഴിഞ്ഞു വീഴുന്നു. അക്കാര്യം മനസ്സിലാക്കിയതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യം തോന്നുന്നു.

    പഥികന്‍, ഈ പ്രോത്സാഹനത്തിന് നന്ദി.

    മൊഹിയുദ്ദീന്‍, വായനക്കും പ്രോത്സാഹനത്തിനും നന്ദി. മരണം കഴിഞ്ഞതോടെ കഥയുടെ പരിസമാപ്തിയായി. പക്ഷെ കഥ പറയുന്ന ഈ 'ഞാന്‍"' ആരാണ്? അയാളെക്കൂടെ പരിചയപ്പെടുത്തെണ്ടേ? ഭാവി പ്രവചിക്കുന്ന, എല്ലായിടത്തുമുള്ള അഥവാ ഇല്ലാത്ത ആള്‍ ആര്?
    അതിനായിരുന്നു, ഒരു കൂട്ടപ്പോരിച്ചല്‍.., തുറന്നു പറഞ്ഞതിന് നന്ദി.

    ReplyDelete
  23. പുതു വര്‍ഷത്തെ ആദ്യ കഥ കൊള്ളാം ..
    കഥയുടെ സാങ്കേതിക പരിജ്ഞാനം നാമ മാത്രമായതിനാല്‍
    താങ്കള്‍ കഥയില്‍ നടത്തുന്ന പുതു പരീക്ഷണങ്ങളൊന്നും മനസ്സിലാവില്ല .
    പക്ഷെ ഒരു ശരാശരി വായനക്കാരന്റെ കാഴ്ചപാടില്‍ നല്ല കഥ ..
    പുതുമ ഉള്ളൊരു അവതരണം .. നന്നായി

    ReplyDelete
  24. ഇത്തരം ഒരു കഥ പറയുന്ന രീതി ഞാന്‍ വളരെ അപൂര്‍വ്വമായിട്ടാണ് വായിച്ചിട്ടുള്ളൂ ..ആദ്യ പകുതിയില്‍ നിന്നും കഥയുടെ ഗതി മറ്റൊരു തലത്തിലെത്തിച്ചതു കൊള്ളാം ...ആശംസകള്‍

    ReplyDelete
  25. മാഷെ കൊള്ളാട്ടൊ..
    നന്നായിട്ടുണ്ട്..
    ആശംസകൾ

    ReplyDelete
  26. മരണം!! ഹോ! നല്ലൊരു രീതിയില്‍ അവതരിപ്പിച്ചു!
    സ്വപ്നവും യാതാര്ത്യവും കൂടിച്ചേര്‍ന്ന ഒരു അവതരണം..
    ഒരു അലിപായുതെ സിനിമ കണ്ട എഫ്ഫെക്റ്റ്‌ ..
    മണിരത്നം ടച്! congrats :)

    ReplyDelete
  27. കഥ പറയാൻ അറിയില്ല എന്ന വിചാരമൊക്കെ കളഞ്ഞുവെന്ന് കരുതുന്നു. ഈ കഥാ പരീക്ഷണം വളരെ നന്നായിട്ടുണ്ട്. വളരെ പതിഞ്ഞ മട്ടിൽ തുടങ്ങി ഗംഭീരമായി അവസാനിപ്പിച്ചു.

    എന്തുകൊണ്ട് അച്ചടി മാധ്യമങ്ങൾക്ക് അയയ്ക്കുന്നില്ല?

    ഇനിയും ധാരാളം എഴുതു....അഭിനന്ദനങ്ങൾ.

    ReplyDelete
  28. നല്ലതായി എഴുതി. വ്യത്യസ്തമായ വഴി.കൊള്ളാം

    ReplyDelete
  29. വ്യത്യസ്തമായ ശൈലി..നന്നായി..ആശംസകൾ

    ReplyDelete
  30. എച്ചുമുക്കുട്ടിയാണു ഈ ലിങ്ക് അയച്ച് തന്നത്...സഹോദരാീ കഥാ കഥനം എനിക്ക് വളരെ ഇഷ്ടമായി...ഞാൻ പറയാൻ ഉദ്ദേശിച്ച ചിലകാര്യങ്ങൾ പ്രദീപ് കുമാർ കമന്റിലൂടെ പറഞ്ഞിട്ടുണ്ട്...അതു കൊണ്ട് തന്നെ ആ വിഷയങ്ങൾ ഇവിടെ പരാമർശിക്കുന്നില്ലാ...പൊതുവേ നമ്മുടെ ബ്ലോത്ത്തുകാർക്കും വായനക്കാർക്കും ചിന്തിക്കാൻ സമയമില്ലാ..എല്ലാം ലളിതമായി പറഞ്ഞാലേ അവർക്ക് ബോധിക്കൂ....ആ ധാരണ മാറ്റണം എന്നാണ് ഈ എളിയവന്റെ അഭിപ്രായം...ഇത്തരൊ നല്ല കഥകൾകൊണ്ട് ധന്യമാകട്ടെ ഈ ബൂ ലോകം... ഇനി ഒരു അപേക്ഷ....പൊട്ടൻ എന്നുള്ള പേരു മാറ്റിക്കൂടെ...കാരണം താങ്കൾ പൊട്ടനല്ലാ( ഒന്നുമറിഞ്ഞുകൂടാത്തവരെയാണു ഞങ്ങളുടെ നാട്ടിൽ 'പൊട്ടൻ' എന്ന് വിളിക്കുന്നത്....ഈ കഥാകാരനു രെല്ലാ ഭാവുകങ്ങളും....

    ReplyDelete
  31. കഥ വായിച്ചു. അതിലേക്കു വരുന്നതിനു മുമ്പ് എന്നെ അത്ഭുദപ്പെടുത്തുന്ന ഒരു കാര്യം എഴുത്തില്‍ താങ്കള്‍ കൈവരിച്ച പുരോഗതിയാണ്. ഈ ബ്ലോഗിലെ ആദ്യ ചില കഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ അടുത്തു വന്ന രണ്ടു കഥകള്‍ താങ്കളുടെ എഴുത്തിന്റെ ഗ്രാഫ് ഒരു പാട് മുകളിലെത്തിച്ചു. അഭിനന്ദനങ്ങള്‍.

    അത്യാസന്ന നിലയില്‍ കഴിയുന്ന രോഗിയുടെ മനോതലത്തിലേക്ക് ഇറങ്ങി ചെന്ന് അയാളുടെ മനസ്സിന്റെ അന്ധര്‍സംഘര്‍ഷങ്ങളെ പകര്‍ത്താനുള്ള ശ്രമം നന്നായിരിക്കുന്നു. രോഗാവസ്ഥയെ കുറിച്ചും രോഗിയുടെ പ്രയാസങ്ങളെ കുറിച്ചും നാം പറയാറുണ്ട്‌. എന്നാല്‍ ആ രോഗി അനുഭവിക്കുന്ന അപ്പോഴത്തെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ മെനക്കെടാറില്ല.

    മനുഷ്യ മനസ്സിന്റെ വിഭിന്ന ഭാവങ്ങളെ കുറിച്ചുള്ള പഠനമാണ്‌ കഥാകൃത്തുക്കളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാകുന്നത്‌. ഇത്തരം ഗഹനമായ ചിന്തകളില്‍ നിന്നും ഇനിയും നല്ല കഥകള്‍ ബൂലോകത്തിന് സമ്മാനിക്കാന്‍ താങ്കള്‍ക്കു കഴിയട്ടെ. ആശംസകളോടെ

    ( Pradeep Kumar മാഷ്‌ ഈ കഥയെ ഭംഗിയായി വിലയിരുത്തിയിരിക്കുന്നു. അതിലപ്പുറം ഒന്നും പറയേണ്ടതില്ല.)

    ReplyDelete
  32. കഥ അവതരണം കൊണ്ടും കഥാതന്തു കൊണ്ടും മികച്ചു നില്‍ക്കുന്നു.ഫോണ്ടിന്റെ നിരവ്യത്യാസമില്ലാതെ തന്നെ ഈ കഥയെ മുന്നോട്ട് കോണ്ടുപോകാന്‍ ആകും.അത് മാത്രമേ ഒരു കുറവായി തോന്നിയുള്ളൂ. ഒരായിരം ഭാവുകങ്ങള്‍ ...

    ReplyDelete
  33. കഥ വായിച്ചു.
    നന്നായി എന്ന് പറയുന്നില്ല. എന്നെക്കാള്‍ മഹാരഥരായവര്‍ അത് പറഞ്ഞു കഴിഞ്ഞുവല്ലോ.

    കഥയാണ് അജിത്തിന്റെ തട്ടകം എന്ന് മനസ്സിലായല്ലോ. സധൈര്യം മുന്നോട്ടു തന്നെ പോകുക.
    ആശംസകള്‍.

    ReplyDelete
  34. കഥവായിച്ചു താങ്കള്‍ ആരായാലും, സധൈര്യം മുന്നോട്ടു തന്നെ പോകുക

    ReplyDelete
  35. ഇഷ്ടപ്പെട്ടു ഈ പുതിയ ശൈലി. നന്നായി.......സസ്നേഹം

    ReplyDelete
  36. @ വേണുഗോപാല്‍, ഈ പ്രോല്സാഹനത്തിനു നന്ദി.

    @ ഫൈസല്‍ ബാബു, വളരെ നന്ദി ഈ വാക്കുകള്‍ക്ക്.

    @ ഹബീബ്‌ , വളരെ വളരെ നന്ദി.

    @ പദസ്വനം, അനുഭവം പറഞ്ഞതില്‍ വളരെ സന്തോഷം.

    @ എച്ച്മുകുട്ടിക്ക് കൃതഞ്ജത രേഖപ്പെടുത്തുന്നു. തുടക്കം മുതലുള്ള പ്രോത്സാഹനത്തിന്. അച്ചടി മാധ്യമങ്ങള്‍ക്ക് അയക്കാത്തത്തിനു കാരണം “തെണ്ടി മയിസ്രേട്ട്“ പോലുള്ള കഥകള്‍ കാണുമ്പോഴുള്ള ജാള്യതയാണ്. എത്ര ഉയരത്തില്‍ നില്‍ക്കുന്നു, ആ കഥ. അതിന്റെ ഒരംശം നന്നായി എന്ന് മനസ്സ് പറയുമ്പോള്‍ തീര്‍ച്ചയായും ശ്രമിക്കും.

    @ കുസുമം..... ഈ വാക്കുകള്‍ക്ക് നന്ദി.

    @ ഇന്ത്യാഹെറിറ്റെജ്‌..... ..., ഒരുപാട് നന്ദി.

    @ ശ്രീ ചന്തുനായര്‍ സാര്‍, വരവിലും അഭിപ്രായത്തിലും എനിക്ക് അഭിമാനം തോന്നുന്നു.

    @ അക്ബര്‍ സാറിനോടും ഒരുപാട് നന്ദിയുണ്ട്, അങ്ങേക്ക് ഓര്‍മ്മ കാണുമോ ആവോ? അങ്ങയുടെ രൂക്ഷവിമര്‍ശനം ആണ്, എന്നെ വളിപ്പുകള്‍ എഴുതുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്. ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അല്പം കൊള്ളാവുന്ന ഒരു കഥ എഴുതിപ്പോള്‍ പ്രോല്സാഹനവുമായി ഉടന്‍ഓടിയെത്തുകയും ചെയ്തു.പിന്നെ എല്ലാ കഥകള്‍ക്കും തന്ന ദീര്‍ഘമായ അഭിപ്രായങ്ങള്‍ക്ക് നന്ദി. അതൊക്കെ ഓര്‍മ്മയില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ വല്ലാത്ത ആഹ്ലാദം തോന്നുന്നു.

    @ യൂസഫ്‌ മാഷെ, താങ്കളുടെ കണ്ടുപിടുത്തം അക്ഷരം പ്രതി ശരിയാണ്. ഞാന്‍ ആദ്യം കളറിലൂടെ രംഗങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കി, എന്നിട്ട് ഒറ്റവായനയില്‍ അല്പം ബുദ്ധിമുട്ട് ഒഴിവാക്കാന്‍ "ഞാന്‍:, എന്ന സൂത്രധാരന്‍ വന്നു. അപ്പോള്‍ കളര്‍ അനാവശ്യമായി. കൂടുതല്‍ വ്യക്തതക്ക് അത് മാറ്റിയില്ല. നന്നിയുണ്ട് മാഷേ. ഇത് അങ്ങയുടെ ശ്രദ്ദയില്‍ പെട്ടല്ലോ? ഒരിയ്ക്കല്‍ കൂടി നന്ദി.

    @ സേതുലെക്ഷ്മി, ഒരുപാട് ഒരുപാട് നന്ദി.

    @ അനു, ഈ പ്രോത്സാഹനം ധൈര്യം പകരുന്നു. നന്ദി.

    ReplyDelete
  37. പ്രിയ സുഹൃത്തേ,
    എച്മുവാണ് ഇവിടേക്ക് എത്തിച്ചത്. കഥയെഴുതുവാന്‍ അറിയാം. എങ്കിലും ഒരു വായനക്കാരന്‍ എന്ന നിലയില്‍ ചില സ്ഥലങ്ങളോട് എനിക്ക് യോജിക്കുവാന്‍ ആവുന്നില്ല. മുകളിലെ കമന്റുകള്‍ ഓടിച്ചു നോക്കിയപ്പോള്‍ സാബു പറഞ്ഞതിലെ ഒരു കാര്യം വായനക്കിടയില്‍ എനിക്കും ഫീല്‍ ചെയ്തിരുന്നു. കഥാപ്രസംഗത്തിന്റെ ഒരു ശൈലീ വിന്യാസം. രംഗങ്ങള്‍ മാറിമറിയുന്നത് കഥാകൃത്ത് പറയാതെ കഥയിലൂടെ പറയിക്കാമായിരുന്നില്ലേ എന്ന് തോന്നി. ഇപ്പോള്‍ കട്ടിലിലാണ്.. ഇപ്പോള്‍ ഗോവര്‍ദ്ധനരികിലാണ്.. അതൊക്കെയായപ്പോള്‍ ട്രീറ്റ്മെന്റില്‍ അത് വരെ പുലര്‍ത്തിയിരുന്ന വ്യത്യസ്തതയില്‍ ഒരു കല്ലുകടി ഫീല്‍ ചെയ്തു. എങ്കില്‍ പോലും പരീക്ഷണങ്ങളിലൂടെയേ നല്ല കഥകള്‍ ജനിക്കൂ എന്നത് കൊണ്ടും വളരെ സിമ്പിളായ പ്രമേയങ്ങളെ ഇത്തരം വ്യത്യസ്തമായ അവതരണങ്ങളിലൂടെയേ വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കുവാന്‍ കഴിയൂ എന്നതുകൊണ്ടും ഈ കഥ അഭിനന്ദനമര്‍ഹിക്കുന്നു. തുടര്‍ന്നും എഴുതുക..

    ReplyDelete
  38. എച്മു ആണ്‌ അയച്ചു തന്നത്...അത് കൊണ്ടു തന്നെ
    വിലയിരുത്തി വായിച്ചു..മുകളിലെ അഭിപ്രായങ്ങള്‍ ഒക്കെ ഒന്ന് സമന്വയിപ്പിച്ചാല്‍ ശരി ആയി...ഇതിലും നല്ലത് അടുത്ത
    തവണ ഈ തൂലികയില്‍ നിന്നു പിറക്കും...അഭിനന്ദനങ്ങള്‍..

    പുതു വത്സര ആശംസകള്‍...

    ReplyDelete
  39. തീര്‍ച്ചയായും നല്ലൊരു കഥ. വ്യത്യസ്തമായ അവതരണ രീതി. ഇഷ്ടായി .
    പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ മനോ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. ഇടയ്ക്കിടെ രംഗങ്ങള്‍ മാറ്റുവാന്‍ ഉപയോഗിച്ച കഥാപ്രസ്ന്ഗം പോലെയുള്ള ശൈലി. അതോഴിവായിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമാവുമായിരുന്നു എന്നൊരു എളിയ അഭിപ്രായം എനിക്കുമുണ്ട്. മറ്റു നല്ല വശങ്ങള്‍ പ്രദീപും അക്ബര്‍ക്കയും ഒക്കെ പറഞത് തന്നെ .
    എന്തായാലും നല്ല കഥയ്ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  40. Mahesh is destined to be dismissed from his job and the fate has summarily served an eviction notice to abandon all his worldly possessions. He is bound to seek a timeless refuge to a measureless domain that may perhaps be imaginably free of confined terrains devoid of malicious living-beings and their lingo which is copiously filled with unwanted words like ‘you’, ‘yours’, ‘I’ and ‘mine’...
    Being a victim of physical affliction and having placed on such a stay of execution he is likely to go through many a traumatic episode. Irrespective of the hapless victim’s fighting courage, his reflections necessarily tend to arouse emotional pain to the onlooker that’s the reader. But, gladly that is not the intent of the writer, it seems. The modus operandi in here becomes vividly tasteful and artistic. No evidence of any proclamation of ideology is present nor any tasteless exaggeration of events noticeable. Though the thought process of the protagonist doesn’t probe deeply into the mystics of the present or the future the author is successful in his attempt to achieving a distinction, to an extent, with his subtle narrative extant with emanations and art of imagination. Despite leaving a hint of report writing mode (could have been desirably avoided) this story is by far a piece of literary artwork!
    Kudos to Pottan!
    പൊട്ടനല്ല, കലയുടെ നെറ്റിയില്‍ ഒരു ചന്ദനപ്പൊട്ടാണ്‌ ഈ കഥാകാരന്‍!

    (By the way, thanks to Echmukkutty for the nudging)

    ReplyDelete
  41. This comment has been removed by the author.

    ReplyDelete
  42. കഥ വായിച്ചു.കഥയിലെ മഹേഷിന്‍റെ ഉപബോധ മനസ്സിന്‍റെ പ്രയാണം നന്നായിട്ടുണ്ട് .

    " ഹ....ഹ... 'അയാള്‍' ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോകും","നമുക്ക് 'അയാളെ' വിടാം."
    "അയാളുടെ സ്വപ്നം നമുക്കും കൂടെ കണ്ടാലോ?"
    "നോക്കൂ, ഇപ്പോള്‍ മഹേഷ്‌ ആല്‍ത്തറയില്‍ ചേക്കേറുന്ന കാക്കകളെ നോക്കി നില്‍ക്കുയയാണ്."
    "ഇപ്പോള്‍ മഹേഷ്‌ കിടക്കുന്നത് ആസ്പത്രിയിലെ കട്ടിലിലാണ്.
    "ഇപ്പോള്‍ മഹേഷ്‌ കണ്ണുകളടച്ച് കിടക്കുന്നു."

    ഇത്തരം അവതരണ ശൈലി മനോരാജും മറ്റും പറഞ്ഞതുപോലെ ശരിക്കും വായനയുടെ സുഖം ഇടയ്ക്കിടയ്ക്ക് ബ്രേക്ക്‌ ആക്കി.
    കഥ അനുഭവവേദ്യമാകാന്‍ അക്ഷരങ്ങള്‍ക്ക് ഇങ്ങനെ നിറം മാറ്റികൊടുക്കേണ്ടതുണ്ടോ?

    മരണാസന്നനായി കിടക്കുന്ന ഒരാളുടെ ചിന്തകള്‍ താങ്കള്‍ പറഞ്ഞത് പോലെ നമുക്കാര്‍ക്കുംഅറിയില്ല.എങ്കിലും സങ്കല്‍പ്പത്തിലൂടെ ഭാവന കലര്‍ത്തി ചിലതൊക്കെ നമുക്കെഴുതാം എന്ന് തന്നെ എനിക്ക് തോന്നുന്നു.
    ഒരു ചാലഞ്ച് ആയി മനസ്സിനെ മധിച്ച ഈ വിഷയം കഥയായി ഞങ്ങള്‍ക്ക് തന്നതിന് വളരെ നന്ദി.
    എന്‍റെ ബ്ലോഗില്‍ വന്നതിന് വീണ്ടും നന്ദി,അല്ലെങ്കില്‍ ഞാന്‍ ഈ കഥ കാണാതെ പോകുമായിരുന്നല്ലോ...:-)
    ഇനിയും എഴുതുക

    ആശംസകള്‍
    സസ്നേഹം
    സുജ

    ReplyDelete
  43. അയച്ചു തന്നത് എച്മു ആണ്‌.നന്നായിട്ടുണ്ട് .
    അഭിനന്ദനങ്ങള്‍..

    പുതു വത്സര ആശംസകള്‍...

    ReplyDelete
  44. പ്രിയ സുഹൃത്തേ,
    ഈ കഥ ഞാന്‍ ഇന്നലേയെ വായിച്ചിരുന്നു...സുജയാണ് ലിങ്ക് തന്നത്....
    വിത്യസ്തമായ രീതിയില്‍ കഥ പറയാന്‍ ഉള്ള ഈ ശ്രമം പോരായ്മകള്‍ ഉണ്ടെങ്കില്‍ കൂടിയും അഭിനന്ദനാര്‍ഹമാണ്...! ഇത്തരം പരീക്ഷണങ്ങളുമായി സദയം മുന്നോട്ട് പോകുക..

    നിറങ്ങളാല്‍ കഥയുടെ പശ്ചാത്തലം മാറ്റാന്‍ ഉള്ള ശ്രമത്തെ കുറിച്ച്: ബ്ലോഗിനെ മാത്രം ലാക്കാക്കാതെ അച്ചടി മാധ്യമത്തെ കൂടി മുന്നില്‍ കണ്ട് എഴുതുക...എല്ലാ വിധ ആശംസകളും...

    ReplyDelete
  45. നല്ല ശൈലി കഥയെക്കാള്‍ എനിക്കു ഇഷ്ട്ടമായി ആശംസകള്‍ ഇനിയും പുതിയ രീതികള്‍ പ്രതീക്ഷിക്കുന്നു ............ആശംസകള്‍

    ReplyDelete
  46. thikachu oru puthumayil karyangal avatharippicha style vallathe eshtayitto....aasamsakal

    ReplyDelete
  47. നല്ല കഥ… അത് വളരെ മനോഹരമായി പറഞ്ഞു…താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു..
    എങ്കിലും എനിക്കു തോന്നിയ ഒരു ചെറു പിഴ പറയട്ടേ..ഇപ്പോൾ രംഗം മാറുകയാണ്, ഇപ്പോൾ രംഗം മാറുകയാണ് എന്നതിനു പകരം വായനക്കാർക്ക് സ്വയം രംഗം മാറ്റാനുള്ള ബിംബങ്ങൾ സൃഷ്ടിക്കണമായിരുന്നു… അതെന്റെ കണ്ണിൽ പെട്ടുവെന്നേയുള്ളൂ..മറ്റുള്ളവർക്ക് ഒരു പക്ഷെ അതു പ്രശ്നമുണ്ടാക്കണമെന്നില്ല…പുതുമയോടെ കഥകൾ ഇനിയും അവതരിപ്പിക്കാൻ ഇടവരട്ടേ എന്ന ആശംസയോടെ സ്നേഹപൂർവ്വം

    ReplyDelete
  48. പ്രിയ എഴുത്ത്കാരി എച്മു ആണ് എന്നെ ഇവിടെ എത്തിച്ചത്..ഈ വരവ് സന്തോഷകരം ആയി എന്ന് ആദ്യം തന്നെ പറയട്ടെ..അതി മനോഹരമായി പറഞ്ഞ കഥ...വളരെ ആസ്വദിച്ചു..ആശംസകളോടെ..

    ReplyDelete
  49. കഥ വായിച്ചു ഒരു സാദാരണ കഥ ...അവതരണത്തില്‍ വ്യതിസ്തത കൊണ്ട് മാത്രം വിജയിച്ചിരിക്കുന്നു..

    ReplyDelete
  50. കഥ വളരെ നന്നായി

    ReplyDelete
  51. ഇഷ്ടപ്പെട്ടു :)

    ReplyDelete
  52. ഒരു വായനക്കാരി എന്ന നിലയില്‍ പുതുമ നിറഞ്ഞ ഈ ആഖ്യാനം ഒത്തിരി ഇഷ്ട്ടപെട്ടു. ആധികാരികമായി പറയാനുള്ള അറിവില്ലാത്തത്‌ കൊണ്ട് മുന്പ് എഴുതികണ്ട കമ്മന്റുകളോട് യോജിക്കണോ വേണ്ടയോ എന്ന് അറിയില്ല.ഒരു കാര്യം നിസംശയം പറയാം വായനക്കാരെ ഒപ്പം കൊണ്ടുപോകാന്‍ ഈ കഥാകാരന് കഴിഞ്ഞിട്ടുണ്ട്.എല്ലാ വിധ ഭാവുകങ്ങളും....

    ReplyDelete
  53. ഹലോ പൊട്ടൻ എവിടെ ഒരു വിവരവുമില്ലാല്ലോ? പുതിയ പോസ്റ്റിന്റെ പണിപ്പുരയിലാണൊ?

    ReplyDelete
  54. അയാളിലൂടെ മരനത്തെ പറ്റി എല്ലാം നന്നായി പറഞ്ഞിരിക്കുന്നു കേട്ടൊ ഭായ്

    ReplyDelete
  55. എവിടെയാ?

    ReplyDelete
  56. This comment has been removed by a blog administrator.

    ReplyDelete
    Replies
    1. ഇന്ന് തിരികെ എത്തി.

      ഇനി തുടര്‍ന്നു ഇവിടെ ഉണ്ടാകും. ഇല്ലാതിരുന്നത് ശ്രദ്ധിച്ചതിനു വളരെ നന്ദി. അന്വേഷണം കണ്ടപ്പോള്‍ ഒരു ആശ്വാസം.

      Delete
    2. എവിടെയെങ്കിലും പോവുമ്പോൾ പറഞ്ഞിട്ട് പോണ്ടെ അജിത്ത്

      Delete
  57. വീണ്ടും കണ്ടതില്‍ സന്തോഷം.പുതിയ കഥ പ്രതിക്ഷിക്കുന്നു

    ReplyDelete
  58. സുഹൃത്തേ വ്യത്യസ്തമായ അവതരണത്താല്‍ മനോഹരമായ കഥ.....ആധികാരികംമായിവിലയിരുത്താന്‍ എനിക്കറിയില്ല , പക്ഷെ വായനക്കാരെ പിടിച്ചിരുത്തുന്നുണ്ട് കഥ , അത് തന്നെ ആണ് വേണ്ടതും....പുതിയ കഥകള്‍ പ്രതീക്ഷിക്കുന്നു....

    ReplyDelete
  59. കഥയിലെ പരീക്ഷണങ്ങൾ പുതുമയാർന്ന വായന സമ്മാനിക്കുന്നു. നന്ദി.

    ReplyDelete
  60. ഈ പുതു പരീക്ഷണം ഇഷ്ടമായി.... ഒരു വ്യത്യസ്ത വായനാനുഭവം....
    ഇനി വായനക്ക് ഞാനും കൂടെയുണ്ട് എഴുത്തുകാരാ..

    ReplyDelete
  61. innu blogil vayikkunna randamathe aasupathri katha..nannayittundu..

    ReplyDelete
  62. വായിച്ചു. ഇഷ്ട്ടായില്ല.
    ഇതിന്റെ കഥാ-കഥന രീതി എന്തെന്ന് എത്ര ആലോചിച്ചിട്ടും വ്യക്തമാകുന്നില്ല.
    ക്ഷമിക്കൂ കൂട്ടുകാരാ

    ReplyDelete
    Replies
    1. തുറന്ന ഈ അഭിപ്രായത്തിനു നന്ദി. താങ്കളെ തൃപ്തിപ്പെടുത്താന്‍ കഴിയാത്തത് എന്റെ കഴിവ് കേടാണ്. അടുത്തതില്‍ ശ്രമിക്കാം.

      Delete
  63. This is my first visit and reading experience of your blog. A novel way of story telling. Enjoyed it.

    ReplyDelete
  64. കഥ എനിക്കൊത്തിരി ഇഷ്ടായി ,മനോ ,മന്‍സൂര്‍ മുതലായവരുടെ അഭിപ്രായത്തിന് താഴെ ഒരൊപ്പ് വെക്കുന്നു ,,

    ReplyDelete
  65. പുതിയ കഥ വായിക്കാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

    ReplyDelete
  66. ഒരു കഥയെന്ന രീതിയിൽ ചില അപാകതകൾ തോന്നി..( മനോരാജ് പറഞ്ഞതു തന്നെ )
    ഒരു പരീക്ഷണം എന്ന നിലയിൽ ഉഗ്രൻ..
    ഇവിടെ കഥ പറയാൻ മരണത്തെ കൊണ്ടു വരേണ്ട ആവശ്യമുണ്ടായിരുന്നോ ?
    മരണം കഥ പറയുമ്പോൾ അവസാനമെത്തുന്ന ബലിക്കാക്കകൾ താൻ തന്നെയാണെന്ന് മരണം പറയേണ്ടി വരില്ലേ ? അതോ അതും മഹേഷിന്റെ സ്വപ്നമായിരുന്നോ ?

    ReplyDelete
  67. This comment has been removed by a blog administrator.

    ReplyDelete
  68. എന്താണ് ഒന്നും എഴുതാത്തത്? എവിടെ പോയി?

    ReplyDelete
  69. കഥ വായിച്ചു ഇഷ്ടപ്പെട്ടു ..ജോയിന്‍ ചെയ്യുന്നു ...പുതിയ വിശേഷങ്ങളൊന്നും കാണുന്നില്ലല്ലോ ... :)

    ReplyDelete
  70. This comment has been removed by the author.

    ReplyDelete
  71. This comment has been removed by a blog administrator.

    ReplyDelete