Thursday, October 13, 2011

പൂച്ച


മനസ്സിന്‍റെ ചായ്പ്പില്‍
കുറെ നാളുകളായി ഒരു പൂച്ച

കാലുകള്‍ നീട്ടി ഞെളിയുന്നത്
കാലുകള്‍ ചേര്‍ത്ത് കുറുകുന്നത്
ചാരത്തിന്നിളം ചൂട് നുകരുന്നത്
ചാരത്തിന്നിളം ചൂട് പകരുന്നത്
എല്ലാം ഞാന്‍ അറിയുന്നു

മധുരമായി “മ്യാവൂ” മൊഴിയുന്നത്
എഴുനേറ്റു നട്ടെല്ല് നിവര്‍ക്കുന്നത്
കാലുകള്‍ നക്കി മിനുക്കുന്നത്
മുഖം തറയിലുരസുന്നത്
വട്ടത്തില്‍ ഒന്ന് പുളയുന്നത്
കണ്ണടച്ചു ഉറക്കം നടിക്കുന്നത്
എല്ലാം ഞാന്‍ അറിയുന്നു

മുരടനക്കി അറിയിച്ചു പോകുന്നത്
പമ്മി അറിയിക്കാതെ വരുന്നത്
മനസ്സിന്റെ വാതിലില്‍ ഉരസുന്നത്
എല്ലാം ഞാന്‍ അറിയുന്നു

ഇപ്പോള്‍ പൂച്ച ഇല്ലാത്ത നേരങ്ങളില്‍ ചായ്പ്പു
വെറുമൊരു പാഴ്മുറിയെന്ന സത്യം ഞാനറിയിന്നു.

9 comments:

  1. എല്ലാം ഞാന്‍ അറിയുന്നു...പൂച്ച എന്റെ എല്ലമെന്നു ..
    നല്ല ആശയം ..വരികളും ..ഭാവുകങ്ങള്‍

    ReplyDelete
  2. poocha pavama. athine avidethanne irikkuvan sadayam anuvadikkumo?

    ReplyDelete
  3. അതെ, പൂച്ച ഇല്ലാത്ത നേരങ്ങളിൽ ......സത്യം.
    വരികൾ ഇഷ്ടമായി. അഭിനന്ദനങ്ങൾ, ഇനിയും വരാം.

    ReplyDelete
  4. ഇതാ പറയുന്നത് പൂച്ചയില്ലതപ്പോഴേ പൂച്ചയുടെ വില അറിയൂ എന്ന് ..
    അപ്പൊ ആരും കേട്ടില്ല..
    ഇപ്പൊ എന്തായി?? :-w

    ReplyDelete
  5. ആ പൂച്ച ഒരു പുലിയാണല്ലോ .....

    ReplyDelete
  6. എല്ലാവര്‍ക്കും ഒരായിരം നന്ദി. അജ്ഞാതനായ സുഹൃത്തേ, ചായ്പ്പു പൂച്ചക്കും പൂച്ച അവിടെ ഉള്ളത് എനിക്കും ഇഷ്ടമാണ്. ആ പൂച്ചയെ കൊണ്ട് പോകല്ലേ ........

    ReplyDelete
  7. പൂച്ചയെ ഇഷ്ടപ്പെട്ടു ..

    ReplyDelete
  8. പൂച്ചയെ ഇഷ്ടപ്പെട്ടു ..

    ReplyDelete