Monday, October 17, 2011

ബാല്യത്തില്‍ എഴുതാന്‍ മറന്ന ഒരു കവിത


അക്ഷരം മെല്ലെ ഞാന്‍ കൂട്ടി വായിച്ചു തുടങ്ങവേ
വാക്യങ്ങള്‍ വാരി ഭുജിക്കുവാന്‍ ആര്‍ത്തി
തിരഞ്ഞു ഞാന്‍, ബുക്കുകള്‍, താളുകള്‍
പൂജാമുറിയില്‍, ആദ്യവും അവസാനവും നഷ്ടപ്പെട്ട രാമായണം
മച്ചില്‍ മാറാല മാറിലാക്കി മുത്തശ്ശി തന്‍ ഭാഗവതം
ആകാംക്ഷയോടെ ഞാന്‍ അക്ഷരം കോര്‍ക്കുന്നു
അറിയുന്ന വാക്കുകള്‍ ഉള്ളില്‍ തിരയുന്നു
നിരാശയില്‍ നമ്ര ശിരസ്കനായ്‌ തിരികെ നടക്കുന്നു
മണിപ്രവാളങ്ങള്‍ കുട്ടികള്‍ക്കെന്നുമേ അജീര്‍ണ്ണം

അയലത്തെ വീട്ടിന്റെ കോലായില്‍ ഒരു കുട്ടി
ചെറു കണ്ണട വച്ചവന്‍ ചാരു  കസാലയില്‍
ചുറ്റിനും ചിതറി  എത്ര ബുക്കുകള്‍!
കൊതിപ്പിക്കും പുറം ചട്ട ! എന്തു കഥകളാവാമതില്‍?

ചുറ്റിനും നോക്കി ഞാന്‍ മെല്ലെ നടന്നവന്‍ ഗേറ്റിന്നരികിലായ്‌
തെല്ലു സങ്കോചിച്ചു , എന്നിട്ടും ചോദിച്ചു
ഒന്നവ നോക്കുവാന്‍, എനിക്കില്ലേ അനുവാദം?
ആര്‍ത്തി പൂണ്ടവന്‍ ബുക്കുകള്‍ വാരിയടുക്കി തന്‍
അരികിലായ്‌, പുച്ഛത്തില്‍ ഒരു നോട്ടം
പിന്നെയും മിഴികള്‍ ബൂക്കിലായ്‌ മൂഴ്കവേ
തിരികെ നടന്നു ഞാന്‍ , മിഴികളില്‍ നനവുമായ്

പടികടന്നെതുന്ന അച്ഛന്റെ കയ്കളില്‍ തൂങ്ങി ഞാന്‍
ചിത്രകഥകള്‍ക്കായ് കരഞ്ഞു ശാട്യം പിടിക്കവേ
അരികിലെ പത്തല്‍ അച്ഛന്‍ ആയുധമാക്കവേ
തുടയില്‍ അടിയേറ്റു നിലവിളിച്ചോടാവേ
അമ്മതന്‍ കൈകള്‍ വാരിപ്പുണരവേ
“എന്തിനായ്‌, എന്നെ തല്ലി എന്നച്ചന്‍ ?”
അമ്മ ചൊല്ലി, “അരിക്കായ്‌ കാശില്ലാത്തോരില്ലത്തില്‍
ബുക്കിനായ് നിലവിളി എന്നുമേ അത്യാഗ്രഹം”

4 comments:

  1. ഇതിന്നായി തലക്കെട്ടു പറഞ്ഞു തന്ന സുഹൃത്തിനു ഒരായിരം നന്ദി. സുഹൃത്ത്‌ പറഞ്ഞു, എവിടെയോ വായിച്ച പോലെ? എനിക്കറിയില്ല, എന്തെങ്കിലും സാദൃശ്യം നിങ്ങള്‍ക്ക് അറിയാമെങ്കില്‍ സദയം അറിയിക്കുക.

    ReplyDelete
  2. വളരെ നന്നായിരിക്കുന്നു,
    തലക്കെട്ടു നന്നായിരിക്കുന്നു എഴുത്ത്.
    നന്മകള്‍.

    ReplyDelete
  3. അമ്മ ചൊല്ലി, “അരിക്കായ്‌ കാശില്ലാത്തോരില്ലത്തില്‍
    ബുക്കിനായ് നിലവിളി എന്നുമേ അത്യാഗ്രഹം”
    >> no comments.. huh!!!

    ReplyDelete