Sunday, October 23, 2011

ഈ ഗതി നിങ്ങള്‍ക്ക് വരരുത്.


ദീപാവലിക്ക് പറ്റിയ ഈ വമ്പന്‍ അബദ്ധം, ഓരോ ദീപാവലി വരുമ്പോഴും മനസ്സില്‍ ഓടി എത്തും.
    പ്ലസ്‌ടുവിന് പഠിക്കുന്ന കാലം. ഒരു ദീപാവലി സായാഹ്നം. വരാന്തയില്‍, ഒരു കടലാസില്‍ കുറെ റോക്കറ്റുകള്‍. ഞാന്‍ മുറ്റത്ത് കയ്യില്‍ ഒരു കമ്പിത്തിരി കത്തിച്ചു വേഗത്തില്‍ ചുഴറ്റി അഭ്യാസങ്ങള്‍. വേഷം ഒറ്റമുണ്ട്. മടക്കി കുത്തിയിട്ടില്ല. അതില്‍ നിന്ന് ഒരു തീപ്പൊരി പറന്നു എങ്ങനെയോ റോക്കറ്റില്‍ വീണു. ആശാന്‍ ആ തീപ്പൊരിയില്‍ നിന്ന് ഉത്തേജനം ഉള്‍ക്കൊണ്ടു മൂളിപ്പാഞ്ഞു വന്നു എന്‍റെ ഏകദേശം മുട്ടിനു പുറകിലായി, “മ്...മ്...മ്...” എന്ന് മൂളുന്ന ശബ്ദം. എനിക്ക് കാര്യം മനസ്സിലായില്ല. ഞാന്‍ മുന്നോട്ടു ഓടി. റോക്കറ്റും വിട്ടില്ല. കൂടെ വന്നു. ഞാന്‍ ചാടിനോക്കി. ഒരുരക്ഷയുമില്ല. ഏതോ ക്ഷുദ്ര ജീവി ആക്രമിക്കാന്‍ പുറകിലുണ്ട്. കുറെ നേരം പ്രഭുദേവ സ്റ്റൈലില്‍ നൃത്തം ചവിട്ടി നോക്കി. ആര് കേള്‍ക്കാന്‍? ആര് പോകാന്‍? കുറെ നേരം അവന്‍ പുറകില്‍ മൂളലോടെ മുട്ടി ഉരുമ്മി നിന്നു. പിന്നെ ആശാന്‍ പൊട്ടി. മുണ്ടില്‍ വല്യ ഒരു ആസ്ത്രേലിയന്‍ മാപ്പ്. കാലില്‍ അല്ലറ ചില്ലറ പൊള്ളലുകള്‍. അതിനു ശേഷം ഒരു ദീപാവലിക്കും ലാത്തിരി ...പൂത്തിരി ....കമ്പിത്തിരി ..മത്താപ്പ് കത്തിക്കുമ്പോള്‍ റോക്കറ്റ്‌ വീട്ടിനു പുറത്തെടുക്കാറില്ല.

സംശയം:- അന്ന് മുണ്ട് മടക്കി കുത്തിയിരുന്നെങ്കില്‍, റോക്കറ്റ്‌ കാലിനിടയിലൂടെ പോകുമായിരുന്നോ? അതോ.....എന്റമ്മോ....

6 comments:

  1. Ayyoooooooo...........

    Mundu madakki kuthanjathu BHAGYAM

    ReplyDelete
  2. ഇനി സൂക്ഷിക്കണേ ....ഇല്ലെ ...സംഗതി മാറും

    ReplyDelete
  3. മുണ്ട് മടക്കിക്കുതതിയിരുന്നെങ്കില്‍ റോക്കറ്റ് മാത്രമായി പൊട്ടുകയില്ലായിരുന്നു.
    നര്‍മം നന്നായി

    ReplyDelete
  4. ഹനീഫ ഇക്കാ,

    മൊത്തം നര്‍മ്മത്തെ വെല്ലുന്ന കമ്മന്റ്. ഇത് വായിച്ചാല്‍ പൊട്ടനും ചിരിക്കും.

    ReplyDelete
  5. ഇനി സൂക്ഷിക്കണേ ..
    സംശയം കലക്കി.

    ReplyDelete
  6. അപ്പോളണ്ണന്‍ ചന്ദ്രനില്‍ നിന്നാണോ? പണ്ട് മണി പറഞ്ഞതോര്‍മ്മവരുന്നു... ആസനത്തില്‍ റോക്കറ്റ് വച്ചാലേതുപോട്ടനും ചന്ദ്രനിലെത്താം!

    ReplyDelete