Thursday, October 20, 2011

കുറ്റബോധം


വിജനമായ ഉച്ച നേരങ്ങളില്‍
ഇരുട്ടത്ത്‌ ആളൊഴിഞ്ഞ ഇടവഴികളില്‍
അടച്ചിട്ട മുറികളില്‍
നമ്മള്‍ പലപ്പോഴും കണ്ടുമുട്ടി

നീ പറഞ്ഞ കുറച്ചു വാക്കുകളില്‍
ഒത്തിരി സ്നേഹവും തേങ്ങലും
പറയാന്‍ മടിച്ചു മൌനത്തില്‍ ചൊല്ലിയ
ആഗ്രഹങ്ങളും കണ്ണുകളില്‍ ഞാന്‍ കണ്ടു

എപ്പോഴോ ഇടയ്ക്കു കടന്നു വരുന്ന
ഒന്നാകാനുള്ള തോന്നല്‍
അറിഞ്ഞു കൊണ്ട് മാറ്റിവച്ച
എത്ര എത്ര മുഹൂര്‍ത്തങ്ങള്‍

എങ്കിലും
ഒടുവിലൊരിക്കല്‍
കീഴ്പ്പെടുത്താനുള്ള എന്റെ ആഗ്രഹവും
കീഴ്പ്പെടാനുള്ള നിന്റെ ആഗ്രഹവും
ഒന്നിച്ചു നമ്മള്‍ ഒന്നായി

ഇപ്പോള്‍
എന്റെ മനസ്സില്‍ നിറയെ നിര്‍വൃതി
നേര്‍ത്ത കുറ്റബോധം
നിന്നില്‍ നേര്‍ത്ത നിര്‍വൃതി
ഏറെ കുറ്റബോധം

നിന്റെ കുറ്റബോധം കാണുമ്പോള്‍
എന്റെ കുറ്റബോധം കുറ്റത്തെക്കാള്‍ വലുതാകുന്നു.

6 comments:

  1. കീഴ്പ്പെടുത്താനുള്ള എന്റെ ആഗ്രഹവും
    കീഴ്പ്പെടാനുള്ള നിന്റെ ആഗ്രഹവും
    ഒന്നിച്ചു നമ്മള്‍ ഒന്നായി..ishttayitto

    ReplyDelete
  2. Kavitha touched my heart.

    ReplyDelete
  3. പ്രദീപേ,
    ഒരുപാടു നന്ദി. ഉപദേശങ്ങള്‍ക്ക് ഒരായിരം കൃതഞ്ജത

    ReplyDelete
  4. അജ്ഞാതനായ സുഹൃത്തേ ,
    നിങ്ങളുടെ അഭിപ്രായം എന്റെ ഹൃദയം തൊട്ടു.
    ഒരു അവാര്‍ഡ്‌ പോലെ തോന്നുന്നു.
    നന്ദി

    ReplyDelete
  5. "നിന്റെ കുറ്റബോധം കാണുമ്പോള്‍
    എന്റെ കുറ്റബോധം കുറ്റത്തെക്കാള്‍ വലുതാകുന്നു."

    തോന്നാനുള്ളത് തോന്നിക്കഴിഞ്ഞിട്ടു എന്തൊക്കെ തോന്നീട്ട് എന്താ കാര്യം... :)

    ReplyDelete
  6. എന്‍റെ പദസ്വനമേ
    പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് ഈ തോന്നലുകള്‍ അത്യന്താപേക്ഷിതം, അല്ലെ?

    ReplyDelete